Constituency Rahul Gandhi Wayanad : ഏത് മണ്ഡലം നിലനിർത്തണമെന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി; സസ്പൻസ് നിലനിർത്തി വയനാട്ടിലെ റോഡ് ഷോ തുടരുന്നു
Which Constituency Rahul Gandhi Doesnt Decide Wayanad : റായ്ബറേലിയാണോ വയനാടാണോ നിലനിർത്തേണ്ടത് എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി. വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.
വയനാട്: ഏത് മണ്ഡലം നിലനിർത്തണമെന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി അറിയിക്കാൻ വയനാട്ടിലെത്തിയ അദ്ദേഹം റോഡ് ഷോയ്ക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണമാണ് വയനാട്ടിലെ പ്രവർത്തകർ നൽകിയത്.
ഭരണഘടന ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിൻ്റെ പ്രസംഗം. ധാർഷ്ട്യത്തെ വോട്ടർമാർ വിനയം കൊണ്ട് തോല്പിച്ചു എന്നും രാഹുൽ പ്രതികരിച്ചു. തുടർന്ന് ഏത് മണ്ഡലം നിലനിർത്തണമെന്നതിൽ തീരുമാനമെടുത്തില്ല. സങ്കടമുണ്ടാകാതിരിക്കാൻ താൻ ദൈവമല്ല എന്നും പ്രധാനമന്ത്രിക്ക് മറുപടിയായി രാഹുൽ പറഞ്ഞു.
വയനാട് രണ്ടിടങ്ങളിലായാണ് രാഹുലിന് ഇന്ന് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് വയനാട് പുതിയ ബസ് സ്റ്റാൻഡിൽ പൊതുസമ്മേളനം തീരുമാനിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സാങ്കേതികകാരണങ്ങളാൽ പിന്നീട് പിന്മാറുകയായിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിൻ്റെ ഭാഗമായി ഇന്നലെയാണ് രാഹുലിൻറെ നന്ദിപ്രകാശന യാത്ര ആരംഭിച്ചത്.
Read Also: leader of Opposition: രാഹുൽ ഗാന്ധി ഇനി പ്രതിപക്ഷനേതാവ്; വയനാട്ടിൽ ഇനി ആര്?
മോദിക്കെതിരായ പോരാട്ടത്തിൽ രാഹുലിൻ്റെ നയങ്ങൾക്ക് വലിയ സ്വീകാര്യതയാണ് കിട്ടിയത്. ജോഡോ യാത്ര ഉൾപ്പെടെ ശ്രദ്ധിക്കപ്പെട്ടിരുന്നു എന്ന് മാത്രമല്ല വോട്ടിനെ അത് ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. പ്രവർത്തക സമിതിയുടെ വികാരം രാഹുൽ മനസിലാക്കും. ഉടൻ തീരുമാനം ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. രാഹുൽ ഏത് മണ്ഡലം നിലനിർത്തുമെന്നതിൽ 17 മുൻപ് തീരുമാനം വരുമെന്നാണ് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞത്.
മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ചത്. റായ്ബറേലിയില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു. ഇരു മണ്ഡലങ്ങളിലും മിന്നും വിജയം കാഴ്ച വച്ചതോടെ എവിടെ തുടരും എന്ന വിഷയത്തിൽ ആശയക്കുഴപ്പവും ഉണ്ടായിരുന്നു.
അതേസമയം, ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ സിഡബ്ല്യുസി രാഹുൽ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.