work near home: ഇത് കിടുക്കും ! എന്താണ് വര്‍ക്ക് നിയര്‍ ഹോം ? ആരെല്ലാമാണ് ഗുണഭോക്താക്കള്‍ ? അറിയേണ്ടതെല്ലാം

work near home kerala: രാജ്യത്തെ മെട്രോനഗരങ്ങളില്‍ ലഭിക്കുന്ന തരത്തിലുള്ള തൊഴില്‍ സൗകര്യം കേരളത്തിലെ ചെറിയ പട്ടണങ്ങളിലും സാധ്യമാക്കുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. കൊല്ലം കൊട്ടാരക്കരയിലാണ് കേരളത്തിലെ ആദ്യ 'വര്‍ക്ക് നിയര്‍ ഹോം' കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നത്

work near home: ഇത് കിടുക്കും ! എന്താണ് വര്‍ക്ക് നിയര്‍ ഹോം ? ആരെല്ലാമാണ് ഗുണഭോക്താക്കള്‍ ? അറിയേണ്ടതെല്ലാം

പ്രതീകാത്മക ചിത്രം (image credits: AN Studio/Getty Images Creative)

Published: 

24 Nov 2024 13:23 PM

സംസ്ഥാനത്ത് തൊഴില്‍രംഗത്ത് ഏറെ മാറ്റത്തിനുതകുന്ന പദ്ധതിയാണ് ‘വര്‍ക്ക് നിയര്‍ ഹോം’. പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് കൊട്ടാരക്കരയില്‍ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. രാജ്യത്തെ മെട്രോനഗരങ്ങളില്‍ ലഭിക്കുന്ന തരത്തിലുള്ള തൊഴില്‍ സൗകര്യം കേരളത്തിലെ ചെറിയ പട്ടണങ്ങളിലും സാധ്യമാക്കുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

കൊല്ലം കൊട്ടാരക്കരയിലാണ് കേരളത്തിലെ ആദ്യ ‘വര്‍ക്ക് നിയര്‍ ഹോം’ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നത്. കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു.

എന്താണ് വര്‍ക്ക് നിയര്‍ ഹോം ?

വൈജ്ഞാനിക തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് സ്വന്തം വീടിന്റെ അടുത്ത് തന്നെ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ ഡിസ്‌ക്) നേതൃത്വത്തിലാണ്‌ പദ്ധതി സ്ഥാപിതമാകുന്നത്. വികേന്ദ്രികൃത മാതൃകയില്‍ അത്യാധുനിക വര്‍ക്ക് സ്റ്റേഷന്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുക, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് വീടിന് സമീപം ജോലി ചെയ്യുന്നതിന് സൗകര്യമൊരുക്കുക തുടങ്ങിയവയാണ് ലക്ഷ്യം.

ആരൊക്കെയാണ് ഗുണഭോക്താക്കള്‍ ?

ഐടി, ഐടി അനുബന്ധ മേഖലകളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് പദ്ധതി പ്രയോജനപ്പെടും. സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സുകാര്‍, വിദൂരമായി ജോലി ചെയ്യുന്നതിന് ജീവനക്കാര്‍ക്ക് സൗകര്യം നല്‍കാന്‍ താല്‍പര്യപ്പെടുന്ന കമ്പനികള്‍ തുടങ്ങിയവയ്ക്ക് ഈ പദ്ധതിയിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കും.

പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്‌

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്. ആ മാറ്റങ്ങൾ സ്വാംശീകരിച്ചുകൊണ്ട് തൊഴിലാളി സൗഹൃദമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും അതുവഴി വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേയ്ക്കുള്ള കേരളത്തിന്റെ വളർച്ചയ്ക്ക് ഊർജ്ജം പകരാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഈ ദിശയിലുള്ള പ്രധാന ചുവടുവയ്പ്പായ ‘വർക്ക് നിയർ ഹോം’ പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന്റെ നിർമ്മാണത്തിനു കൊട്ടാരക്കരയിൽ തുടക്കം കുറിക്കുകയാണ്.

2025 മാർച്ച് മാസത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന കൊട്ടാരക്കരയിലെ കേന്ദ്രത്തിൽ ഇരുനൂറിലധികം പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കും. കൊല്ലം ജില്ലയിലെ ആദ്യ പാരിസ്ഥിതിക സൗഹൃദ-ഊർജ സംരക്ഷിത മാതൃകാ കെട്ടിടമെന്ന പ്രത്യേകത കൂടി നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ കെട്ടിടം കൈവരിക്കും.

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്‌

കൊട്ടാരക്കരയിലെ ബിഎസ്‌എൻഎല്ലിന്റെ കെട്ടിടത്തിൽ വർക്ക്‌ നിയർ ഹോം സജ്ജീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കേന്ദ്രീകൃത ഐടി വികസനം ലക്ഷ്യമിട്ടാണ്‌ ‘വർക്ക്‌ നിയർ ഹോം’ പദ്ധതി ആവിഷ്‌കരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌. തൊഴിൽ രംഗത്തെ മാറിവരുന്ന രീതികളും പുതിയ സാധ്യതകളും കണക്കിലെടുത്ത് വീടിനടുത്തു തന്നെ ആധുനിക സൗകര്യങ്ങളോടു കൂടിയ വൈജ്ഞാനിക തൊഴിലിടങ്ങൾ ഒരുക്കുന്ന പദ്ധതിയാണ്‌ വർക്ക് നിയർ ഹോം.

സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി 50 കോടി രൂപയാണ്‌ ആദ്യഘട്ടമായി വകയിരുത്തിയത്‌. പദ്ധതി നിർവഹണ ചുമതല കെ ഡിസ്‌ക്കിനെ ഏൽപ്പിച്ചു. തുടക്കത്തിൽ പത്ത്‌ കേന്ദ്രങ്ങൾ തുടങ്ങാനാണ്‌ തീരുമാനം. ഇതിൽ ആദ്യ ഐടി പാർക്കാണ്‌ കൊട്ടാരക്കരയിൽ സ്ഥാപിതമാകുന്നത്‌.

രണ്ട്‌ നിലകളിലായി 10,000 ചതുരശ്രയടി കെട്ടിടത്തിൽ 220 പേർക്ക് ജോലി ചെയ്യാനുള്ള സൗകര്യങ്ങളാണ്‌ ഇപ്പോൾ ഒരുക്കുന്നത്‌. ഓഫിസ് മൊഡ്യൂളുകളും കോ വർക്കിംഗ് സ്റ്റേഷനുകളും കോൺഫറൻസ് സൗകര്യങ്ങളും കഫെറ്റീരിയയും അതിവേഗ ഇന്റർനെറ്റും അടക്കം ഉണ്ടാവും. നാലു മാസത്തിനുള്ളിൽ കേന്ദ്രം പ്രവർത്തന സജ്ജമാക്കുകയാണ്‌ ലക്ഷ്യം.

ഐടി മേഖലയിൽ ജോലി എടുക്കുന്നവർക്ക്‌ അകലെ വൻ നഗരങ്ങളിലുള്ള ഐടി പാർക്കുകളിൽ പോകാതെയും, എന്നാൽ വീട്ടിലെ അലോസരങ്ങൾ ഒഴിവാക്കിയും അടുത്തുള്ള പട്ടണത്തിൽ പ്രവർത്തിക്കാനുള്ള അവസരമാണ് വർക്ക് നിയർ ഹോം പദ്ധതി ഒരുക്കുന്നത്‌. കേരളത്തിലെ ഭൂരിപക്ഷം ഐടി ജോലി എടുക്കുന്നവരും വൻ നഗരങ്ങളിൽ നിന്നുള്ളവരല്ല. വിദൂര ഗ്രാമങ്ങളിൽനിന്നു പോലും നിരവധി ആളുകൾ ഐടി മേഖലയിലുണ്ട്‌.

വിദൂര സ്ഥലങ്ങളിൽ തൊഴിലെടുക്കുന്നതിന് പ്രയാസം നേരിടുന്ന അഭ്യസ്‌തവിദ്യരായ അഞ്ചര ലക്ഷത്തോളം വനിതകൾ കേരളത്തിൽ തൊഴിൽ രഹിതരായി ഉണ്ടന്നാണ്‌ കണക്കാക്കുന്നത്‌. ഇവർക്കും തുടർതൊഴിൽ ഉറപ്പാക്കാൻ വീടിനടുത്തുതന്നെ ഐടി പാർക്കിന്റെ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതും കണക്കിലെടുത്താണ്‌ ‘വർക്ക്‌ നിയർ ഹോം’ പദ്ധതി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത്‌.

Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ