Kerala NOTA Votes 2024: സംസ്ഥാനത്ത് 1,58,026 വോട്ടുകൾ നോട്ടയ്ക്ക്, രാഷ്ട്രീയ നിലപാടോ?

2019-ലെ തിരഞ്ഞെടുപ്പിൽ 1,04,089 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ അത് വർധിച്ചു. ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ച തിരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് വോട്ട് കൂടിയതും ഇത് വഴിയാണെന്നാണ് സൂചന

Kerala NOTA Votes 2024: സംസ്ഥാനത്ത് 1,58,026 വോട്ടുകൾ നോട്ടയ്ക്ക്, രാഷ്ട്രീയ നിലപാടോ?

NOTA-VOTES-KERALA-2024

Published: 

06 Jun 2024 14:22 PM

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നോട്ടക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ വൻ വർധന. 20 മണ്ഡലങ്ങളിലെ കണക്ക് നോക്കിയാൽ 8,000 മുതൽ 12,000 വരെയാണ് നോട്ടക്ക് ലഭിച്ച വോട്ടുകൾ. ആകെ കേരളത്തിൽ നിന്നും 1,58,026 വോട്ടുകൾ നോട്ടയ്ക്ക് ലഭിച്ചു.

2019-ലെ തിരഞ്ഞെടുപ്പിൽ 1,04,089 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ അത് വർധിച്ചു. ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ച തിരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് വോട്ട് കൂടിയതും ഇത് വഴിയാണെന്നാണ് സൂചന. സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളാണ് തിരിച്ചടിയായതെന്ന് എൽഡിഎഫ് നിരീക്ഷകർ വ്യക്തമാക്കുന്നു.

സിപിഎം പ്രവർത്തകർക്കിടയിലെ അതൃപ്തി ശക്തമായതിനാൽ അവർ നോട്ടയ്‌ക്കോ അല്ലെങ്കിൽ അപ്രസക്തരായ സ്വതന്ത്രർക്കോ ആണ് തങ്ങളുടെ വോട്ട് ചെയ്തതെന്ന്
പൊളിറ്റിക്കൽ അനലിസ്റ്റ് ഡിജോ കാപ്പൻ പറയുന്നു. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ഇത്തവണ ലഭിച്ചത്, 12,033-

അതേസമയം ഡിഎഫും എൽഡിഎഫും തമ്മിൽ കടുത്ത മത്സരം നടന്ന വടകരയിലാണ് ഏറ്റവും കുറവ് നോട്ട വോട്ടുകൾ – 2,909. ഏറ്റവും അവസാനം വരെയും സസ്പെൻസ് നിറഞ്ഞ ആറ്റിങ്ങിലിൽ നോട്ടയ്ക്ക് ലഭിച്ചത് 9,791 വോട്ടുകളാണ്. 2019-ലും ഏറ്റവും കൂടുതൽ വോട്ട് ആലത്തൂരായിരുന്നു അന്ന് ഇത് 7,722 ആയിരുന്നു.

ഇത്തവണയും ആലത്തൂർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ രണ്ടാം സ്ഥാനത്ത് കഴിഞ്ഞ വട്ടവും ഇത്തവണയും ഏറ്റവും കൂടുതൽ നോട്ട വോട്ടുകൾ ലഭിച്ചത് കോട്ടയത്തായിരുന്നു. 2019-ൽ 7,191 ആയിരുന്ന വോട്ടുകൾ ഇത്തവണ 11933 ആയി ഉയർന്നു. 2019-ൽ നോട്ടയ്ക്ക് ഏറ്റവും കുറവ് വയനാട്ടിലായിരുന്നെങ്കിൽ ഇത്തവണ വയനാട്ടിൽ പോൾ ചെയ്ത നോട്ട വോട്ട് 6999 ആണ്. 2019-ൽ എൽഡിഎഫ് വിജയിച്ച ഏക സീറ്റായ ആലപ്പുഴയിൽ നോട്ടയ്ക്ക് 6104 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ, ഇത്തവണ അത് 7,365 ആയി ഉയർന്നു.

ഭരണ വിരുദ്ധ വികാരം

ഒറ്റ വാക്കിൽ പറഞ്ഞാൽ സംസ്ഥാന ഭരണത്തിനെതിരെയുള്ള വികാരം വളരെ ശക്തമായി തന്നെ ഇത്തവണ നോട്ടയിലും പ്രതിഫലിച്ചിട്ടുണ്ട്. പ്രകടമായ മാറ്റം തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കാണാൻ സാധിക്കും.

എന്താണ് നോട്ട

തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്ത സ്ഥാനാർഥികളിൽ വോട്ടർക്ക് ആരോടും താൽപര്യമില്ലാതെ വന്നാൽ വോട്ടർമാർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാനായുള്ള ബട്ടണാണ് നോട്ട. one Of The Above (NOTA) എന്നാണ് ഇതിൻ്റെ ചുരുക്കപ്പേര്. 2014-ലെ തിരഞ്ഞെടുപ്പിൽ രാജ്യത്ത് അവതരിപ്പിച്ച നോട്ട ഇന്ന് 13 രാജ്യങ്ങളിൽ നിലവിലുണ്ട്. ഇന്ത്യയിലെ വോട്ടിങ്ങ് മെഷിനിൽ “ഇവരിൽ ആരും അല്ല’ എന്നായിരിക്കും (പ്രാദേശിക ഭാഷകളിൽ) നോട്ട സ്വിച്ചിന് നേരെ രേഖപ്പെടുത്തിയിരിക്കുക.

 

 

 

Related Stories
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ