‘ഇപ്പോള്‍ നടക്കുന്നത് ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടം’
ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. ഒറ്റരാജ്യം, ഒറ്റ ഭാഷ, ഒരു നേതാവ് എന്നാണ് ബിജെപിയും മോദിയും പറഞ്ഞുകൊണ്ടിരിക്കുന്നത്
വയനാട്: ബ്രിട്ടീഷുകാരില്‍ നിന്നും മോചനം നേടിയത് ആര്‍എസ്എസുകാരുടെ കീഴിലാകാനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ്-കോണ്‍ഗ്രസ് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
സാധാരണക്കാര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. അതാണ് ബിജെപിയുമായുള്ള വ്യത്യാസമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘രാഷ്ട്രീയത്തിനപ്പുറം സ്‌നേഹം നല്‍കുന്നതിന് വയനാട്ടുകാര്‍ക്ക് നന്ദി. വയനാട് എന്റെ കുടുംബമാണ് വയനാട്ടുകാര്‍ എന്റെ കുടുംബത്തിലെ അംഗങ്ങളും. ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും വ്യത്യസ്ത രാഷ്ട്രീയമായിരിക്കും അതിനര്‍ത്ഥം അവര്‍ക്ക് പരസ്പരം സ്‌നേഹമില്ലാ എന്നല്ല. മറ്റുള്ള മനുഷ്യരെ ബഹുമാനിക്കുന്നതില്‍ നിന്നാണ് രാഷ്ട്രീയം തുടങ്ങുന്നത്.
ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. ഒറ്റരാജ്യം, ഒറ്റ ഭാഷ, ഒരു നേതാവ് എന്നാണ് ബിജെപിയും മോദിയും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഭാഷയെന്നത് മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്ന ഒന്നല്ല. മനുഷ്യന്റെ ഹൃദയത്തില്‍ നിന്ന് ഉരുതിരിഞ്ഞുവരുന്നതാണ്. മലയാളം ഹിന്ദിയേക്കാള്‍ താഴെയാണെന്ന് മലയാളികളോട് പറഞ്ഞാല്‍ ഇത് മലയാളികളെയും മലയാളത്തെയും അപമാനിക്കുന്നതിന് തുല്യമാണ്,’ രാഹുല്‍ പറഞ്ഞു.
വയനാട്ടിലെ വന്യ ജീവി ആക്രമണം പരിഹരിക്കാന്‍ കൂടെയുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാടിനെ അപമാനിക്കുകയാണെന്നും രാഹുല്‍ ആരോപിക്കുന്നുണ്ട്.