5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഇന്ന് സംസ്ഥാനത്തുടനീളം വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

അതേസമയം താപനില കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ 24 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് സംസ്ഥാനത്തുടനീളം വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
Rain in Kerala
neethu-vijayan
Neethu Vijayan | Published: 21 Apr 2024 14:54 PM

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിലുടനീളം മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നാളെ പാലക്കാട്, കാസർകോഡ് എന്നീ ജില്ലകളൊഴികെ മഴയെത്തും. 23ാം തീയ്യതി മുതൽ 25വരെ പാലക്കാട്, കാസർകോഡ്, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളൊഴികെ മറ്റെല്ലായിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

അതേസമയം താപനില കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ 24 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയ്ക്കു സാധ്യതയുണ്ട്. ആലപ്പുഴയിൽ 38, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണു പ്രവചനം. ഇതു സാധാരണ താപനിലയെക്കാൾ 2–3 ഡിഗ്രി വരെ കൂടുതലാണ്.

കോട്ടയം, വയനാട്, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ചില പ്രദേശങ്ങളിൽ ഇന്നലെ വേനൽ മഴ ലഭിച്ചിരുന്നു. തിരുവനന്തപുരം ഉൾപ്പെടെ തെക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസം രാത്രി നേരിയ തോതിൽ വേനൽ മഴ പെയ്തിരുന്നു. പകൽ കടുത്ത ചൂടും ഇടവിട്ട് നേരിയ മഴയും പെയ്യുന്നതിനാൽ അനുഭവപ്പെടുന്ന ചൂട് കൂടുതലായിരിക്കും.