Wayanad Tremors : വയനാട്ടിലെ മുഴക്കങ്ങളിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്

Wayanad Tremors Geology Department : വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം അനുഭവപ്പെട്ടതിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്. പരിശോധകളിൽ അസ്വാഭാവികമായതൊന്നിം കണ്ടെത്തിയില്ല. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജി വകുപ്പ് അറിയിച്ചു.

Wayanad Tremors : വയനാട്ടിലെ മുഴക്കങ്ങളിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്

Wayanad Tremors Geology Department (Image Courtesy - Social Media)

Updated On: 

10 Aug 2024 07:31 AM

വയനാട്ടിലെ വിവിധ ഇടങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജിയോളജി വകുപ്പ്. മേഖലകളിൽ നടത്തിയ പരിശോധനകളിൽ അസ്വാഭാവികമായൊന്നും കണ്ടെത്തിയില്ല. തോടുകളിലെയോ കിണറുകളിലെയോ വെള്ളം കലങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജി വകുപ്പ് അറിയിച്ചു. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി.

വയനാട് എടയ്ക്കൽ ഭാഗത്ത് ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഇന്നലെയായിരുന്നു സംഭവം. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഇതോടെ ആ പ്രദേശത്തുള്ളവരോട് സുരക്ഷിതമായ ഇടത്തേക്ക് മാറാൻ റവന്യു ഉദ്യോഗസ്ഥർ നിർദേശം നൽകി.

കുർച്യർമല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടയ്ക്കൽ ഗുഹ പ്രദേശങ്ങളിൽ ഉള്ളവരോടെ സുരക്ഷിതമായ ഇടത്തേക്ക് മാറാൻ നിർദേശം നൽകിയിരിക്കുന്നത്. ഉരുൾപ്പൊട്ടൽ ഉണ്ടായ മുണ്ടക്കൈയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. ഭൂമികുലുക്കമാണ് ഉണ്ടായതെന്ന് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. നെന്മേനി വില്ലേജിലെ ഭൂമിക്കടിയിൽ നിന്നുമാണ് പ്രകമ്പനവും ശബ്ദവും ഉണ്ടായത്. ഇതേ തുടർന്ന് അമ്പലവയൽ എടയ്ക്കൽ ജിഎൽപി സ്കൂകളിന് അവധി നൽകി.

Also Read : Wayanad Earthquake: ഭൂമി കുലുക്കമല്ല, ഭൂമിക്കടിയിലെ കല്ല് നീങ്ങിയതാവാം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല

പിന്നാലെ കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായി. കൂടരഞ്ഞിയിൽ ഭൂമിക്ക് അടിയിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കോഴിക്കോട് കാവിലും പാറ കലങ്ങോടും ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടതായി നാട്ടുകാർ അറിയിച്ചെന്ന് കൂടരഞ്ഞി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനം ആണോ എന്ന കാര്യത്തിൽ വ്യക്തത ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായതായും റിപ്പോർട്ടുകൾ വന്നിരുന്നു. പാലക്കാട് അലനല്ലൂർ കുഞ്ഞിക്കുളത്താണ് പ്രകമ്പനം ഉണ്ടായിരിക്കുന്നത്. രാവിലെ പത്ത് മണിയോടെ തന്നെയായിരുന്നു സംഭവം നടന്നതെന്നാണ് വിവരം. പ്രകമ്പനത്തിൽ ജനൽ കുലുങ്ങിയെന്നും വലിയ ശബ്ദം കേട്ടെന്നും നാട്ടുകാർ പറയുന്നു. പാലക്കാട് ഒറ്റപ്പാലത്തും പ്രകമ്പനമുണ്ടായി.

ഒറ്റപ്പാലം നഗരസഭ പരിധിയിലെ ചിലയിടങ്ങളിലാണ് ഉഗ്ര ശബ്ദം കേട്ടത്. രാവിലെ 10 മണിക്കും 10.30നും ഇടയിലുള്ള സമയത്താണ് ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. മലപ്പുറം ജില്ലയിലെ എടപ്പാളിലും പരിസരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നുണ്ട്. രാവിലെ പത്തേകാലോടെ ശബ്ദവും ഭൂമിക്ക് ചെറിയ രീതിയിൽ വിറയലും അനുഭവപ്പെട്ടതായാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

 

Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?