5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Tiger Attack : നരഭോജിക്കടുവയ്ക്കായി ഇന്നും തിരച്ചിൽ; സ്കൂളുകൾക്ക് അവധി; പ്രദേശത്ത് 48 മണിക്കൂർ നിരോധനാഞ്ജ

Wayanad Tiger Attack Schools To Remain Closed: വയനാട് മാനന്തവാടിയിൽ ആദിവാസി സ്ത്രീയെ ആക്രമിച്ച നരഭോജിക്കടുവയ്ക്കായി ഇന്നും തിരച്ചിൽ തുടരും. പ്രദേശത്ത് മൂന്ന് ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

Wayanad Tiger Attack : നരഭോജിക്കടുവയ്ക്കായി ഇന്നും തിരച്ചിൽ; സ്കൂളുകൾക്ക് അവധി; പ്രദേശത്ത് 48 മണിക്കൂർ നിരോധനാഞ്ജ
പ്രതീകാത്മക ചിത്രംImage Credit source: Unsplash
abdul-basith
Abdul Basith | Published: 27 Jan 2025 07:34 AM

വയനാട്ടിലെ നരഭോജിക്കടുവയ്ക്കായി ഇന്നും തിരച്ചിൽ തുടരും. ആർആർടി സംഘമായ ജയസൂര്യയെക്കൂടി കടുവ ആക്രമിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് തിരച്ചിൽ ശക്തമാക്കി എത്രയും വേഗം കടുവയെ പിടികൂടാൻ വനംവകുപ്പ് നീക്കം നടത്തുന്നത്. തിരച്ചിലിൻ്റെ ഭാഗമായി പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് അടച്ചിടും. പ്രദേശത്ത് 48 മണിക്കൂർ നിരോധനാഞ്ജ പ്രഖ്യാപിച്ചു. വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിലാണ് കടുവയെ കണ്ടെത്. കടുവയുടെ ആക്രമണത്തിൽ ഒരു തോട്ടം തൊഴിലാളി മരിച്ചിരുന്നു.

ഞായറാഴ്ച വൈകിട്ട് 6.30ഓടെ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടിഎസ് ദിലീപ് കുമാറിൻ്റെ തോട്ടത്തിനടുത്ത് കേളകവലയിൽ കടുവയെ കണ്ടെന്ന് നാട്ടുകാരിൽ ചിലർ അറിയിച്ചിരുന്നു. നിലവിൽ ഈ ഭാഗം കേന്ദ്രീകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. മയക്കുവെടി വിദഗ്ധരും ഷാർപ്പ് ഷൂട്ടർമാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ സംഘത്തിലുണ്ട്. 80ലധികം പേരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തുന്നത്. സാധാരണ ഡ്രോണും തെർമൽ ഡ്രോണും കുങ്കിയാനകളുമൊക്കെ കടുവയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ സംഘത്തിലെ അംഗങ്ങളാണ്.

Also Read: Tiger Attack in Mananthavady: വയനാട്ടിലെ കടുവാ ആക്രമണം; വനം മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ഇന്ന്; ഭീതിയൊഴിയാതെ ജനങ്ങൾ

സ്കൂളുകൾ അടച്ചിടും
കടുവ ഭീതിയുടെ പശ്ചാത്തലത്തിൽ മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ചിറക്കര ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സ്കൂൾ, അങ്കണവാടി, ട്യൂഷൻ സെൻ്റർ, മദ്രസ എന്നിവയൊന്നും തുറന്നുപ്രവർത്തിക്കാൻ പാടില്ല. കർഫ്യൂ പ്രഖ്യാപിച്ച ഡിവിഷനുകളിൽ നിന്ന് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിയ്ക്കുന്ന കുട്ടികൾ ജനുവരി 27, 28 തീയതികളിൽ സ്കൂളിൽ പോകേണ്ടതില്ല. അത്യാവശ്യ പരീക്ഷകൾക്കായി പോകേണ്ടവർ ഡിവിഷൻ കൗൺസിലറെ ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

കടുവ ആക്രമണം
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വനത്തിൽ കാപ്പി പറിക്കാൻ പോയ വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ (45) കടുവ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രാധ കൊല്ലപ്പെട്ടു. ഇവരുടെ തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലായിരുന്നു. മൃതദേഹം ആറ് മീറ്ററോളം ദൂരം കടുവ വലിച്ചിഴച്ചു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നുമണിയുടെ ബന്ധുവാണ് മരണപ്പെട്ട രാധ. മിന്നു മണിയുടെ അമ്മയുടെ സഹോദരനായ അപ്പച്ഛൻ്റെ ഭാര്യയാണ് കൊല്ലപ്പെട്ട രാധ. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ രാധയ്ക്ക് അനുശോചനം രേഖപ്പെടുത്തിയ മിന്നുമണി ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിച്ചിരുന്നു

മരണപ്പെട്ട രാധയുടെ കുടുംബത്തിന് സർക്കാർ 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിനു പുറമെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും ഒ ആർ കേളു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കടുവയെ വെടിവച്ച് കൊല്ലാം ഉത്തരവിടുകയായിരുന്നു. ഉത്തരവിനെതിരെ മൃഗസ്നേഹികളിൽ നിന്നടക്കം പ്രതിഷേധമുയർന്നിട്ടുണ്ട്. ബിജെപി നേതാവ് മനേക ഗാന്ധി അടക്കമുള്ളവർ ഈ ഉത്തരവിനെതിരെ രംഗത്തുവന്നു. കടുവ ആക്രമണത്തിൽ പ്രതിഷേധിച്ച് പഞ്ചാരക്കൊല്ലിയില്‍ ജനുവരി 25, ശനിയാഴ്ച ഹർത്താൽ യുഡിഎഫും എസ്ഡിപിഐയും ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. പഞ്ചാരക്കൊല്ലിയക്കമുള്ള സ്ഥലങ്ങളിൽ ജനുവരി 27, തിങ്കളാഴ്ച വരെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.