5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Accident Death: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥിനി മരിച്ചു, സുഹൃത്തിന് ​പരിക്ക്

Accident Death: വ്യാഴാഴ്ച രാത്രി 11.30ന് കിഴക്കമ്പലം പുക്കാട്ടുപടി റോഡിൽ നയാര പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് അപകടം. സംഭവത്തിൽ ​ഗുരുതര പരിക്കേറ്റ ആൻമരിയെ ഉടനെ ആശൂപത്രിയിൽ എത്തിച്ചു.

Accident Death: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥിനി മരിച്ചു, സുഹൃത്തിന് ​പരിക്ക്
ആൻമരിയ (image credits: social media)
sarika-kp
Sarika KP | Published: 09 Nov 2024 21:08 PM

എറണാകുളം: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വയനാട് ചുണ്ടേൽ തുണ്ടത്തിൽ ഷാന്റി– രാജി ദമ്പതികളുടെ മകൾ ആൻമരിയ(19) ആണ് മരിച്ചത്. അറയ്ക്കപ്പടി ജയഭാരത് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയാണ് മരിച്ച ആൻമരിയ.

വ്യാഴാഴ്ച രാത്രി 11.30ന് കിഴക്കമ്പലം പുക്കാട്ടുപടി റോഡിൽ നയാര പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് അപകടം. സംഭവത്തിൽ ​ഗുരുതര പരിക്കേറ്റ ആൻമരിയെ ഉടനെ ആശൂപത്രിയിൽ എത്തിച്ചു. തുടർന്ന് എറുണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്.

Also Read-Kollam Accident: അമിതവേ​ഗത്തിലെത്തിയ മിനിലോറി ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; പിറന്നാൾ ദിനത്തിൽ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് ചികിത്സയിലാണ്. ഇടിച്ച ബൈക്ക് നിർത്താതെ പോയി. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഏയ്ഞ്ചൽ റോസ്, അസിൻ മരിയ

അതേസമയം കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ചുണ്ടായ അപകടത്തിലും വിദ്യാർത്ഥി മരിച്ചിരുന്നു. തേവലക്കര പാലയ്ക്കൽ കാട്ടയ്യത്ത് ഷിഹാബുദ്ദീന്റെയും സജീദയുടെയും മകൻ അൽത്താഫ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാമ്പക്കടവ്-മാരാരിത്തോട്ടം റോഡിൽ കല്ലേലിഭാഗം സ്‌കൂളിനു സമീപമായിരുന്നു അപകടം. അമിതവേ​ഗത്തിലെത്തിയ മിനി ലോറി ബൈക്കിൽ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ​ഗുരുതര പരിക്കേറ്റു.