മഴയില്‍ പിന്നില്‍ ദുരന്തത്തില്‍ മുന്നില്‍; വയനാട്ടില്‍ മഴ കുറവ്‌ | Wayanad recorded the lowest rainfall in this year Malayalam news - Malayalam Tv9

Kerala Rain: മഴയില്‍ പിന്നില്‍ ദുരന്തത്തില്‍ മുന്നില്‍; വയനാട്ടില്‍ മഴ കുറവ്‌

Published: 

04 Oct 2024 23:41 PM

Kerala Rain Record: വയനാടിനെ കൂടാതെ ഇടുക്കിയിലും ഈ വര്‍ഷം മഴക്കുറവാണ്. ജില്ലയില്‍ 33 ശതമാനമാണ് മഴക്കുറഞ്ഞത്. എറണാകുളത്ത് 27 ശതമാനവും ആലപ്പുഴയില്‍ 21 ശതമാനവുമാണ് മഴക്കുറവ്. കേരളത്തില്‍ ആകെ ലഭിച്ച മഴയുടെ അളവ് സാധാരണ നിലയിലാണ്.

Kerala Rain: മഴയില്‍ പിന്നില്‍ ദുരന്തത്തില്‍ മുന്നില്‍; വയനാട്ടില്‍ മഴ കുറവ്‌
Follow Us On

തിരുവനന്തപുരം: വയനാട് ജില്ലയില്‍ ഈ വര്‍ഷം പെയതത് ഏറ്റവും കുറവ് മഴ (Kerala Rain). 30 ശതമാനം മഴക്കുറവാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, വെള്ളരിമല എന്നീ പ്രദേശങ്ങളില്‍ പെയ്ത കനത്തമഴയാണ് ദുരന്തത്തിന് കാരണമായത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ജില്ലയില്‍ ഏറ്റവും കുറവ് മഴയാണ് രേഖപ്പെടുത്തിയതെന്ന റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്.

ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 3 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവാ ഇടവപ്പാതി മഴയിലാണ് കുറവ് സംഭവിച്ചിരിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

Also Read: Kerala Rain Alert: ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും; സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

വയനാടിനെ കൂടാതെ ഇടുക്കിയിലും ഈ വര്‍ഷം മഴക്കുറവാണ്. ജില്ലയില്‍ 33 ശതമാനമാണ് മഴക്കുറഞ്ഞത്. എറണാകുളത്ത് 27 ശതമാനവും ആലപ്പുഴയില്‍ 21 ശതമാനവുമാണ് മഴക്കുറവ്. കേരളത്തില്‍ ആകെ ലഭിച്ച മഴയുടെ അളവ് സാധാരണ നിലയിലാണ്. വയനാട്, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളൊഴിച്ചാല്‍ ബാക്കി ജില്ലകളിലൊക്കെയും സാധാരണ നിലയിലാണ് മഴ ലഭിച്ചത്. സംസ്ഥാനത്ത് ആകെ ലഭിച്ച മഴയുടെ അളവില്‍ 13 ശതമാനത്തിന്റെ കുറവ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2018.6 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 1748.1 മില്ലി മിറ്റീര്‍ മഴയാണ് ഇത്തവണ രേഖപ്പെടുത്തിയത്.

ഓരോ ജില്ലയിലും ലഭിച്ച മഴയുടെ അളവ്

 

  1. തിരുവനന്തപുരം- 866.3
  2. കൊല്ലം- 1065
  3. പത്തനംതിട്ട- 1330.5
  4. ആലപ്പുഴ- 1297.2
  5. കോട്ടയം- 1796.4
  6. ഇടുക്കി- 1721.8
  7. എറണാകുളം- 1547.1
  8. തൃശൂര്‍- 1871.3
  9. പാലക്കാട് – 1505.4
  10. മലപ്പുറം- 1754.7
  11. കോഴിക്കോട്- 2309.7
  12. വയനാട്- 1713.3
  13. കണ്ണൂര്‍- 3023.6
  14. കാസര്‍കോട്- 2603.3

അതേസമയം, കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു. ആറ് ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ 9 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

Also Read: Wayanad landslide: വയനാടിന് കേന്ദ്രസഹായം ലഭിക്കുമോ? മറുപടി രണ്ടാഴ്ചക്കകം വേണമെന്ന് ഹൈക്കോടതി

അലര്‍ട്ട് ഇപ്രകാരം

4-10-2024- പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്
5-10-2024- മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
6-10-2024- മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട്
7-10-2024- തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട്
8-10-2024 മലപ്പുറം, വയനാട്, കണ്ണൂര്‍

ജാഗ്രതാ നിര്‍ദേശങ്ങള്‍

 

  1. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
  2. ഇടിമിന്നല്‍ ഉണ്ടാകുന്നതിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
  3. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക.
  4. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാനും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാനും ശ്രമിക്കുകയും ചെയ്യുക.
  5. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
  6. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  7. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  8. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും നില്‍ക്കുന്നതും കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നതും ഒഴിവാക്കുക.
  9. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യാനും പാടില്ല.
ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version