5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wild Elephant Attack: വീണ്ടും കാട്ടാന ആക്രമണം; പുൽപള്ളിയിൽ 22 കാരന് ദാരുണാന്ത്യം

Wayanad Wild Elephant Attack: ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകരാണ് കണ്ടത്. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സ്ഥിരീകരിക്കുകയായിരുന്നു. റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കർണാടകയിലേക്ക് പോകുന്ന വഴിയിലാണ് വിഷ്ണുവിന് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട വിഷ്ണുവിൻറെ കുടുംബതതിന് ധനസഹായം നൽകുമെന്ന് വനംമന്ത്രി ശശീന്ദ്രൻ അറിയിച്ചു.

Wild Elephant Attack: വീണ്ടും കാട്ടാന ആക്രമണം; പുൽപള്ളിയിൽ 22 കാരന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 08 Jan 2025 23:49 PM

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് പുൽപള്ളിയിലെ കൊല്ലിവയൽ കോളനിയിൽ കർണാടക സ്വദേശിയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. പാതിരി റിസർവ്‌ വനത്തിൽ പൊളന്ന കൊല്ലിവയൽ ഭാഗത്ത് വെച്ചാണ് വിഷ്ണുവിനെ കാട്ടാന ആക്രമിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകരാണ് കണ്ടത്. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സ്ഥിരീകരിക്കുകയായിരുന്നു.

റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കർണാടകയിലേക്ക് പോകുന്ന വഴിയിലാണ് വിഷ്ണുവിന് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട വിഷ്ണുവിൻറെ കുടുംബതതിന് ധനസഹായം നൽകുമെന്ന് വനംമന്ത്രി ശശീന്ദ്രൻ അറിയിച്ചു.

മകളെ ഹോസ്റ്റലിലാക്കി മടങ്ങവേ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

കഴിഞ്ഞ ദിവസമാണ് നിലമ്പൂരിൽ ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത്. മകളെ ഹോസ്റ്റലിലാക്കി മടങ്ങവെയാണ് യുവാവിനെ കാട്ടാന ആക്രമിക്കുന്നത്. കരുളായിയിൽനിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന പൂച്ചപ്പാറ മണി (40) ആണ് ജനുവരി അഞ്ചിന് കാട്ടാന ആക്രമണത്തിൽ മരിച്ചത്.

ക്രിസ്മസ് അവധി കഴിഞ്ഞ് മകൾ മീനയെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലെ അളയിലേക്കു മടങ്ങവെയാണ് സംഭവം. മണിയോടൊപ്പം കാർത്തിക്, കുട്ടിവീരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. മാഞ്ചീരി കന്നിക്കൈ വരെ ജീപ്പിലെത്തിയ ശേഷം നടന്നാണ് അളയിലേക്ക് പോയത്. രാത്രി ഏഴോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

സംഭവം നടക്കുമ്പോൾ കൂടെയുണ്ടായിരുന്ന രണ്ടു പേരും ഓടി രക്ഷപ്പെട്ടു. എന്നാൽ 9.30ന് ആണ് വനപാലകർക്കു വിവരം ലഭിക്കുന്നത്. ആക്രമണത്തിൽ മണിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. രക്തം വാർന്ന നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് മണി മരിക്കുന്നത്.