5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide Live: മണ്ണിനടിയിൽപ്പെട്ടവരെ തിരഞ്ഞ് മൂന്നാംദിനം; ബെയ്‌ലി പാലവുമായി സൈന്യം

Wayanad Mundakkai Landslide Live Updates: വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. നാലു സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു.

arun-nair
Arun Nair | Updated On: 01 Aug 2024 02:39 AM
Wayanad Landslide Live: മണ്ണിനടിയിൽപ്പെട്ടവരെ തിരഞ്ഞ് മൂന്നാംദിനം; ബെയ്‌ലി പാലവുമായി സൈന്യം
Wayanad Mundakkai Landslide Live Updates

LIVE NEWS & UPDATES

  • 01 Aug 2024 08:09 AM (IST)

    രാഹുലും പ്രിയങ്കയും മുഖ്യമന്ത്രിയും ഇന്ന് വയനാട്ടിൽ

    വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരെ കാണുന്നതിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വയനാട്ടിലെത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ രാവിലെ 11.30ന് സർവകക്ഷിയോഗം ചേരും.

  • 01 Aug 2024 07:31 AM (IST)

    മൂന്നാം ദിനവും ദൗത്യം ആരംഭിച്ചു

    വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നാം ദിനവും ദൗത്യം ആരംഭിച്ചു. ഇന്നലെ രാത്രിയിൽ നിർത്തിവെച്ച രക്ഷാപ്രവർത്തനമാണ് ഇന്ന് രാവിലെയോടെ വീണ്ടും പുനരാരംഭിച്ചത്.

  • 01 Aug 2024 06:57 AM (IST)

    നിരവധി പേർ കുടുങ്ങിയതായി സംശയം

    മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം.

  • 01 Aug 2024 05:46 AM (IST)

    ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണം ഉച്ചയോടെ പൂർത്തിയാകും

    മുണ്ടക്കൈയിൽ ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണം ഉച്ചയോടെ പൂർത്തിയാകും. ജെസിബിയും ഹിറ്റാച്ചിയും ആംബുലൻസുമടക്കം പോകാൻ ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.

  • 31 Jul 2024 10:31 PM (IST)

    Wayanad Landslide Death Toll: മരണം ഇതുവരെ 270

    വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം 270 ആയി. 200 പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. നിലവിൽ 195 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്

  • 31 Jul 2024 01:21 PM (IST)

    മരണസംഖ്യ 170 കടന്നു

    മുണ്ടക്കൈ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍ 174 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 123 പേരുടെ മരണങ്ങളാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബന്ധുക്കള്‍ നല്‍കിയ കണക്ക് പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അവിടുത്തെ ഓരോ വീടുകളിലും ഇനിയും മനുഷ്യരുണ്ട്. അവര്‍ക്ക് വേണ്ടിയുള്ള രക്ഷാകരമാണ് കേരളം ഒന്നടങ്കം നീട്ടിയിരിക്കുന്നത്.

  • 31 Jul 2024 01:07 PM (IST)

    സൈന്യത്തിൻ്റെ രക്ഷാ പ്രവർത്തനം

  • 31 Jul 2024 12:53 PM (IST)

    വയനാട് വഴിയുള്ള മൈസൂര്‍ യാത്ര വേണ്ട

    വയനാട് വഴി മൈസൂരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂര്‍ ജില്ല ഭരണകൂടം. വയനാട് വഴിയുള്ള യാത്രയ്ക്ക് പകരം ഇരിട്ടി-കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വയനാട്  മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ താമരശേരി ചുരം വഴിയുള്ള ഗതാഗതത്തില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ ചുരം വഴി യാത്ര അനുവദിക്കില്ല.

  • 31 Jul 2024 11:07 AM (IST)

    Wayanad landslides: ആളുകൾ സംസാരിക്കുന്നു

  • 31 Jul 2024 11:05 AM (IST)

    Wayanad Rescue Operation: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം

  • 31 Jul 2024 08:49 AM (IST)

    വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മന്ത്രി വീണാ ജോർജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

    ആരോഗ്യമന്ത്രി വീണാ ജോർജ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിൽ ഇന്നു രാവിലെ ഏഴു മണിക്കാണ് അപകടം. മന്ത്രിയെ ചെറിയ പരുക്കുകളോടെ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

  • 31 Jul 2024 08:16 AM (IST)

    മരണസംഖ്യ 151 ആയി

    ഇന്നലെ രാത്രി നിർത്തിവച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചതോടെ 151 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം.

  • 31 Jul 2024 08:01 AM (IST)

    രക്ഷാപ്രവർത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചു

    മേപ്പാടി: ഇന്നലെ രാത്രി നിർത്തിവച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചു. രാവിലെ ഏഴു മണിയോടെയാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായതിനാൽ ഇന്നലെ നിർത്തിവച്ചിരുന്നു.

  • 30 Jul 2024 10:07 PM (IST)

    Wayanad Landslide Latest Update: രക്ഷാ പ്രവർത്തനം പൂർത്തിയായി

    ഇന്നത്തെ രക്ഷാപ്രവർത്തനം ഏതാണ്ട് പൂർത്തിയായി, പരിക്കേറ്റവരും കുടുങ്ങിക്കിടക്കുന്നവരുമടക്കം ഏതാണ്ട് എല്ലാവരെയും മുണ്ടക്കൈയിൽ നിന്നും മറ്റിടങ്ങളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 200-ൽ അധികം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

  • 30 Jul 2024 05:35 PM (IST)

    45 പേരെ തിരിച്ചറിഞ്ഞു

    ഉരുൾപ്പൊട്ടലിൽ മരിച്ച 45 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്

  • 30 Jul 2024 05:33 PM (IST)

    രക്ഷാപ്രവർത്തനം രാത്രിയില്ല

    ഉരുപൊട്ടൽ ദുരന്തം ഉണ്ടായ മേഖലയിൽ രാത്രിയിൽ രക്ഷാ ദൗത്യം ഉണ്ടാവില്ല

  • 30 Jul 2024 05:30 PM (IST)

    ദുരിതാശ്വാസ നിധിയിലേക്ക് അഭ്യർഥന

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യർഥിച്ച് മുഖ്യമന്ത്രി

  • 30 Jul 2024 05:23 PM (IST)

    മുഖ്യമന്ത്രി മാധ്യമങ്ങളോട് തത്സമയം

  • 30 Jul 2024 04:20 PM (IST)

    രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി

    രക്ഷാപ്രവർത്തനത്തിന് വെല്ലുവിളികൾ നിരവധി, കനത്തമഴയും കുത്തൊഴുക്കും പ്രശ്നമാകുന്നു

  • 30 Jul 2024 03:58 PM (IST)

    മരണസംഖ്യ ഉയരുന്നു

    മരണസംഖ്യ 90-ലേക്ക് എത്തുന്നു

  • 30 Jul 2024 03:30 PM (IST)

    എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കർണ്ണാടക

  • 30 Jul 2024 03:09 PM (IST)

    Wayanad landslides Financial Aid: തമിഴ്നാടിൻ്റെ അഞ്ച് കോടി

  • 30 Jul 2024 01:58 PM (IST)

    Lanslide Mundakai : വീണ്ടും ഉരുൾപൊട്ടൽ

    മുണ്ടക്കൈ ഭാഗത്ത് വീണ്ടും ഉരുൾപ്പൊട്ടൽ

  • 30 Jul 2024 01:05 PM (IST)

    മരണസംഖ്യ ഉയരുന്നു

    ഉരുൾപ്പൊട്ടലിൽ മരണസംഖ്യ 56 ആയി

  • 30 Jul 2024 12:37 PM (IST)

    സൈന്യം മേഖലയിലേക്ക്

  • 30 Jul 2024 12:31 PM (IST)

    Landslide News: സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും

    ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും.

  • 30 Jul 2024 11:46 AM (IST)

    Wayanad Landslide: സൈന്യം വയനാട്ടിലേക്ക്

    സൈന്യം വയനാട്ടിലേക്ക് എത്തുന്നു

  • 30 Jul 2024 11:26 AM (IST)

    Wayanad Lanslide: മരണസംഖ്യ

    മരണസംഖ്യ 44 ആയി ഉയർന്നതായി റിപ്പോർട്ടുകൾ

  • 30 Jul 2024 10:42 AM (IST)

    Kerala landslides videos: ഉരുൾപ്പൊട്ടൽ മേഖലയിലെ ദൃശ്യങ്ങൾ

  • 30 Jul 2024 10:37 AM (IST)

    ഹെലികോപ്റ്റർ കോഴിക്കോടിറക്കി

    വയനാട്ടിലേക്ക് പോകാനാവാതെ ഹെലികോപ്റ്റർ കോഴിക്കോടിറക്കി

  • 30 Jul 2024 10:36 AM (IST)

    Chooralmala Landslide: മരണ സംഖ്യ ഉയരുന്നു

    മരണസംഖ്യ 40-ലേക്ക് ഉയരുന്നു

  • 30 Jul 2024 10:04 AM (IST)

    Mundakkai Landslide: എൻഡിആർഎഫ് മുണ്ടക്കൈയിൽ

  • 30 Jul 2024 09:52 AM (IST)

    Wayanad Landslide Updates: പ്രത്യേക കൺട്രോൾ റൂം

  • 30 Jul 2024 09:26 AM (IST)

    Wayanad Landslide Videos: ഉരുൾപ്പൊട്ടലുണ്ടായ പ്രദേശത്തെ ദൃശ്യങ്ങൾ

  • 30 Jul 2024 09:02 AM (IST)

    Wayanad Mundakkai Landslide Deaths: മരണ സംഖ്യ

    മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ മരണ സംഖ്യ 19 ആയി, നിരവധി പേർ ആശുപത്രിയിലാണ് ഇനിയും നിരവിധി പേരെ കണ്ടെത്താനുണ്ട്

  • 30 Jul 2024 08:59 AM (IST)

    സഹായം വാഗ്ദാനം ചെയ്ത് കേന്ദ്രം

  • 30 Jul 2024 08:56 AM (IST)

    രക്ഷാപ്രവർത്തനം

    മുണ്ടക്കൈയിലേക്ക് എത്താൻ  താത്കാലിക പാലം നിർമ്മിച്ചേക്കും

  • 30 Jul 2024 08:32 AM (IST)

    Wayanad Landslide Video: ഉരുൾപ്പൊട്ടലുണ്ടായ പ്രദേശത്ത് നിന്നും

  • 30 Jul 2024 08:07 AM (IST)

    400 കുടുംബങ്ങൾ

    മുണ്ടക്കൈ ഭാഗത്ത് 400 കുടുംബങ്ങൾ എങ്കിലുമുണ്ടെന്നാണ് റിപ്പോർട്ട്

  • 30 Jul 2024 08:04 AM (IST)

    Wayanad Landslide: മുഖ്യമന്ത്രിയുടെ നിർദ്ദേശം

  • 30 Jul 2024 08:03 AM (IST)

    Wayanad Mundakkai Disaster: ഗതാഗത നിയന്ത്രണം

    വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് നിയന്ത്രണം

  • 30 Jul 2024 07:57 AM (IST)

    Mundakkai Landslide Control Room: കൺട്രോൾ റൂമുകൾ തുറന്നു

  • 30 Jul 2024 07:55 AM (IST)

  • 30 Jul 2024 07:52 AM (IST)

    Mundakkai Landslide Live Updates: പുഴ കുത്തിയൊലിക്കുന്നു

    പ്രദേശത്ത് പുഴ കുത്തിയൊലിക്കുന്നു, അത്യന്തം അപകടകരമായ സാഹചര്യം

  • 30 Jul 2024 07:32 AM (IST)

    Landslide Mundakkai: അഗ്നിരക്ഷാസേനയോട് നിർദ്ദേശം

    തൃശ്ശൂർ മുതലുള്ള അഗ്നിരക്ഷാസേന യൂണിറ്റുകളോട് വയനാട്ടേക്ക് തിരിക്കാൻ നിർദ്ദേശം

  • 30 Jul 2024 07:29 AM (IST)

    Mundakkai Landslide News : വീടുകൾ വെള്ളത്തിനടിയിൽ

    ചൂരൽമലഭാഗത്ത് നിരവധി വീടുകൾ വെള്ളത്തിനടിയിലാണ്

  • 30 Jul 2024 07:27 AM (IST)

    Mundakkai Landslide: കൂടുതൽ എൻഡിആർഎഫ്

    രക്ഷാപ്രവർത്തനത്തിനായി കൂടുതൽ എൻഡിആർഎഫ്  സംഘം വയനാട്ടിലേക്ക് എത്തും

  • 30 Jul 2024 07:26 AM (IST)

    Wayanad Landslide: വ്യോമസേന രക്ഷാപ്രവർത്തനത്തിന്

    കോയമ്പത്തൂർ സൂലൂർ വ്യോമസേന ആസ്ഥാനത്ത് നിന്നും രക്ഷാ പ്രവർത്തനത്തിനായി രണ്ട് ഹെലികോപ്റ്ററുകൾ രാവിലെ പുറപ്പെടും

വയനാട്: ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ മൂന്നായി. അപകടത്തിൻ്റെ വ്യാപ്തി എത്രത്തോളമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. സ്ഥലത്തേക്ക് സൈന്യം തിരിച്ചിട്ടുണ്ട്. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയാണ് ഉരുൾപ്പൊട്ടലുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ചൂരൽമല പാലം ഒലിച്ച് പോയതിനാൽ മുണ്ടക്കൈ, അട്ടമല മേഖലയിലേക്ക് ആളുകൾക്ക് എത്തിപ്പെടാൻ സാധിക്കാത്തതാണ് ഏറ്റവും വലിയ പ്രശ്നം. കോയമ്പത്തൂർ സൂലൂരിൽ നിന്നും വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ പ്രദേശത്തേക്ക് എത്തും. പുലർച്ചെ 2 മണിയോടെയായിരുന്നു ആദ്യ ഉരുൾപ്പൊട്ടൽ. പിന്നീട് 4 മണിക്കും ആയിരുന്നെന്നാണ് റിപ്പോർട്ട്. മന്ത്രിതല സംഘം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.

Published On - Jul 30,2024 7:21 AM