Wayanad Lok Sabha Election Results 2024: വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ത്രസിപ്പിക്കുന്ന ജയം,
Rahul Gandhi Wayanad Lok Sabha Election Results 2024: കോൺഗ്രസ്സിൻ്റെ സിറ്റിങ്ങ് മണ്ഡലങ്ങളിൽ ഒന്നായ വയനാട് മണ്ഡലത്തിൽ സിറ്റിങ്ങ് സീറ്റ് തന്നെയാണ് രാഹുൽ ഉറപ്പിച്ചത്
വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ത്രസിപ്പിക്കുന്ന ജയം. 364422 വോട്ടുകളാണ് ഇവിടെ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം. എതിർ സ്ഥാനാർഥിയായ സിപിഐയുടെ ആനി രാജ 283023 വോട്ടും, ബിജെപിയുടെ കെ സുരേന്ദ്രൻ 141045 വോട്ടും വയനാട്ടിൽ നേടി.
കോൺഗ്രസ്സിൻ്റെ സിറ്റിങ്ങ് മണ്ഡലങ്ങളിൽ ഒന്നായ വയനാട് മണ്ഡലത്തിൽ സിറ്റിങ്ങ് സീറ്റ് തന്നെയാണ് രാഹുൽ ഉറപ്പിച്ചത്. രണ്ട് ടേമുകളിലായി എംഐ ഷാനവാസാണ് വയനാട്ടിൽ നിന്നും പാർലമെൻ്റിലേക്ക് എത്തിയത്.
2009-ൽ സിപിഐയുടെ എം.റഹ്മത്തുള്ളയ്തക്കെതിരെ 410,703 വോട്ടുകൾ നേടിയാണ് അന്ന് വയനാട്ടിൽ നിന്നും കോൺഗ്രസ്സ് വിജയിച്ചത്. 2014-ൽ വോട്ട് 377,035–ലേക്ക് കുറഞ്ഞെങ്കിലും സപിഐയുടെ സത്യൻ മൊകേരിയോട് വിജയിച്ചു.
ALSO READ: Lok Sabha Election Result 2024: സംശയകരമായി എന്ത് കണ്ടാലും വീഡിയോ എടുത്തയക്കണം; നിര്‍ദേശവുമായി കോണ്‍ഗ്രസ്
2019-ൽ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് നേടിയാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടത് സിപിഐയടെ പിപി സുനീറിനെതിരെ 706,367 വോട്ടാണ് രാഹുൽ ഗാന്ധി നേടിയത്.
മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങൾ ചേരുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. മൂന്നിടത്ത് എൽഡിഎഫും, നാലിടത്ത് യുഡിഎഫുമാണ് വയനാട്ടിലെ നിയമസഭ മണ്ഡലങ്ങളിലെ ഭരണം കയ്യാളുന്നത്. ഇത്തവണ സിപിഐയുടെ ദേശിയ നേതാവ് ആനിരാജയും, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായിരുന്നു വയനാട്ടിൽ രാഹുലിൻ്റെ എതിരാളികൾ.
അമേഠിയിൽ സ്മൃതി ഇറാനിക്കെതിരായുള്ള തോൽവിക്ക് പിന്നാലെയാണ് രാഹുൽ വയനാട്ടിൽ നിന്നും മത്സരിക്കാൻ തീരുമാനമെടുത്തത്.