5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad landslides Live: ബെയ്‌ലി പാലവുമായി സൈന്യം, നെഞ്ചുലയ്ക്കുന്ന കാഴ്ചകളുമായി വയനാട്

Kerala Wayanad Landslides : 195 പേരാണ്  അപകടത്തിൽ പരിക്ക് പറ്റി വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇനിയും നിരവധി പേരെ കണ്ടെത്താനും മൃതദേഹങ്ങൾ തിരിച്ചറിയാനുമുണ്ട്

arun-nair
Arun Nair | Updated On: 22 Aug 2024 02:24 AM
Wayanad landslides Live: ബെയ്‌ലി പാലവുമായി സൈന്യം, നെഞ്ചുലയ്ക്കുന്ന കാഴ്ചകളുമായി വയനാട്
Wayanad Landslides Live Updates | Image: PTI

LIVE NEWS & UPDATES

  • 22 Aug 2024 07:54 AM (IST)

    പോലീസ് വിശാഖപട്ടണത്തേക്ക് തിരിച്ചു

    തിരുവനന്തപുരം:  അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരിച്ചെത്തിക്കാൻ ശ്രമം ആരംഭിച്ചു. കാണാതായി 37 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചെത്തിക്കാൻ കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചതായി വിവരം. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത് എന്നും അധികൃതർ വ്യക്തമാക്കി.

  • 22 Aug 2024 07:52 AM (IST)

    പോലീസ് വിശാഖപട്ടണത്തേക്ക് തിരിച്ചു

    തിരുവനന്തപുരം:  അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരിച്ചെത്തിക്കാൻ ശ്രമം ആരംഭിച്ചു. കാണാതായി 37 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചെത്തിക്കാൻ കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചതായി വിവരം. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത് എന്നും അധികൃതർ വ്യക്തമാക്കി.

  • 02 Aug 2024 07:34 AM (IST)

    ചൂരൽ മല ആറ് സോണുകളായി തിരിച്ച് 40 സംഘങ്ങൾ തിരച്ചിൽ നടത്തും

    വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. ഇന്ന് ചൂരൽ മല മേഖലയെ ആറ് സോണുകളാക്കി തിരിച്ച് 40 സംഘങ്ങൾ തിരച്ചിൽ നടത്തും. ഓരോ ടീമിലും മൂന്ന് നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.

  • 01 Aug 2024 08:35 PM (IST)

    ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

    സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് അവധിയുള്ളത്.

  • 01 Aug 2024 07:37 PM (IST)

    സൈന്യത്തിൻ്റെ ബെയ്ലി പാലം നിർമ്മാണം പൂർത്തിയായപ്പോൾ

  • 01 Aug 2024 06:30 PM (IST)

    ജീവനോടെ ഉള്ളവരെയെല്ലാം കണ്ടെത്തി

    മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജീവനോടെ അവശേഷിച്ച എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിലയിരുത്തി. ഉരുള്‍പൊട്ടലില്‍ 29 കുട്ടികളെയായിരുന്നു കാണാതായിരുന്നത്. വെള്ളാര്‍മല പ്രദേശത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നും മേപ്പാടിയിലുള്ള രണ്ട് സ്‌കൂളുകളില്‍ നിന്നുമുള്ളവരാണ് ഈ 29വിദ്യാര്‍ഥികള്‍. ഡഡിഇ ശശീന്ദ്രവ്യാസ് വി എ ആണ് ഇക്കാര്യം അറിയിച്ചത്.

  • 01 Aug 2024 05:52 PM (IST)

    ബെയ്‌ലി പാലം നിര്‍മാണം പൂര്‍ത്തിയായി

    ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി സൈന്യം സജ്ജീകരിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാദൗത്യത്തിനായി കൂടുതല്‍ ഉപകരണങ്ങള്‍ മുണ്ടക്കൈയിലേക്ക് ഇനി വേഗത്തില്‍ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

     

  • 01 Aug 2024 05:50 PM (IST)

    തൃശൂരില്‍ നാളെ അവധി

    കനത്ത മഴയേയും കാറ്റും വെള്ളക്കെട്ടും രൂപപ്പെട്ടതിനേയും തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തം ഒഴിവാക്കുന്നതിനാലുമാണ് ആഗസ്റ്റ് രണ്ടിന് ജില്ലയിലെ അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. സ

  • 01 Aug 2024 05:43 PM (IST)

    Rahul Gandhi in Wayanad: രാഹുൽഗാന്ധി വയനാട്ടിൽ സംസാരിക്കുന്നു

  • 01 Aug 2024 05:39 PM (IST)

    ബെയ്ലി പാലം പൂർത്തിയാവുന്നു

    ബെയ്ലി പാലത്തിൻ്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി

  • 01 Aug 2024 03:29 PM (IST)

    രക്ഷാപ്രവര്‍ത്തകരെ തിരിച്ചിറക്കുന്നു

    ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലും ചുരല്‍മലയിലും കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകരെ തിരിച്ചിറക്കുന്നു. ഉരുള്‍പൊട്ടലുണ്ടായ പുഞ്ചിരിമട്ടത്തും കനത്ത മഴ തുടരുകയാണ്.

     

     

  • 01 Aug 2024 03:26 PM (IST)

    മഴ മുന്നറിയിപ്പ് മാറിമറിയുന്നു

    സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

  • 01 Aug 2024 02:54 PM (IST)

    ദുരന്ത മേഖലയിൽ സൈന്യം

  • 01 Aug 2024 01:14 PM (IST)

    മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു

  • 01 Aug 2024 12:51 PM (IST)

    Wayanad Landslide Latest News : ക്യാമ്പുകളിൽ 8304 പേർ

  • 01 Aug 2024 12:49 PM (IST)

    Wayanad landslides Death count : മരണ സംഖ്യ

    വയനാട് ദുരന്തത്തിൽ മരണസംഖ്യ 270 കടന്നു

  • 01 Aug 2024 12:12 PM (IST)

    Wayanad landslides Updates: മുണ്ടക്കൈയിലേക്കുള്ള ബെയ്ലിപാലം

    മുണ്ടക്കൈയിലേക്കുള്ള ബെയ്ലിപാലത്തിൻ്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്

വയനാട്:  ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് വയനാട്ടിൽ നിന്നും എത്തുന്നത്. മൂന്നാം ദിനവും രക്ഷാ പ്രവർത്തനം വീണ്ടും ആരംഭിച്ചിട്ടുണ്ട്. സൈന്യത്തിൻ്റെ പാലം നിർമ്മാണം  പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനത്തിനായി കൂടുതൽ വാഹനങ്ങൾ മുണ്ടക്കൈയിലേക്കും പുഞ്ചിരിമട്ടത്തിലേക്കും എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ്  രക്ഷാപ്രവർത്തകർ. അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 270-ന് മുകളിലേക്ക് കടക്കുകയാണ്. നിലവിൽ  200-ൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. 195 പേരാണ്  അപകടത്തിൽ പരിക്ക് പറ്റി വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. അതേസമയം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് സഹായഹസ്തവുമായി വയനാട്ടിലേക്ക് എത്തുന്നത്.

Published On - Aug 01,2024 12:11 PM

Latest Stories