Wayanad Landslides : വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
Wayanad Landslides Compensation : വയനാട് ദുരന്തത്തിൽ അംഗവൈകല്യം സംഭവിച്ചവർക്ക് 75,000 രൂപയും ചെറിയതോതിൽ പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് സർക്കാർ ധനസഹായം നൽകുക
തിരുവനന്തപുരം : വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടലിൽ (Wayanad Lanslides) മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപ സംസ്ഥാന സർക്കാർ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തത്തിൽ അംഗവൈകല്യം സംഭവിച്ചവർക്ക് 75,000 രൂപയും ചെറിയ അംഗവൈകല്യങ്ങൾക്ക് 50,000 രൂപയുമാണ് ധനസഹായമായ സംസ്ഥാന സർക്കാർ നൽകുക.
സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്നും നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ വീതമാണ് അനുവദിക്കുക. അംഗവൈകല്യം 60 ശതമാനത്തിൽ അധികം സംഭവിച്ചർക്കാണ് 75,000 രൂപ ലഭിക്കുക. മറ്റ് ഗുരുതരമായി പരിക്കേറ്റവർക്കും അംഗവൈകല്യം സംഭവിച്ചവർക്കും 50,000 രൂപ വീതം ദുരിതാശ്വസ നിധിയിൽ നിന്നും അനുവദിക്കും.
ALSO READ : Wayanad Landslides: വയനാട്ടില്‍ വേറെയുമുണ്ട് ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങള്‍: ജോണ്‍ മത്തായി
6000 രൂപ വാടക നൽകും
ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് വാടക വീട്ടിലേക്ക് മാറി താമസിക്കേണ്ടി വരുന്ന കുടുംബങ്ങൾക്ക് പ്രതിമാസം 6,000 രൂപ ധനസഹായം നൽകും. ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ധനസഹായം നൽകുക. വാടകയ്ക്ക് തമാസിക്കാതെ ബന്ധുവിട്ടിലേക്ക് മാറേണ്ടി വന്നവർക്കും ധനസഹായം ലഭിക്കും. അതേസമയം സർക്കാരിൻ്റെയോ മറ്റ് സ്വകാര്യ വ്യക്തികളോ നൽകുന്ന സൗജന്യമായ ഇടത്ത് താമസിക്കുവന്നവർക്ക് ധനസഹായം ലഭിക്കില്ലയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ പകുതി സ്പോൺസർഷിപ്പ് നൽകുന്ന വാടക വീടുകൾക്ക് ബാക്കി തുക സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദുരിതം ബാധിച്ച എല്ലാവർക്കും സൗജന്യ താമസം ഒരുക്കുകയെന്നാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
401 ഡിഎൻഎ പരിശോധന നടത്തി
ഉരുൾപൊട്ടലിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 ഡിഎൻഎ പരിശോധന പൂർത്തിയായതായി മന്ത്രിസഭാ ഉപസമിതി അറിയിച്ചു. ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണെന്നാണ് വിവരം. അതിൽ 121 പുരുഷൻമാരും 127 സ്ത്രീകളും ഉൾപ്പെടുന്നു. 52 ശരീരഭാഗങ്ങൾ പൂർണ്ണമായും അഴുകിയ നിലയിലാണ്. ഇതുവരെ നടന്ന തിരച്ചലിൽ 437 മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണു കണ്ടെടുത്തത്. 115 പേരുടെ രക്ത സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. ഇനി ബിഹാർ സ്വദേശികളായ മൂന്നുപേരുടെ രക്ത സാമ്പിളുകൾ കൂടി ലഭിക്കാനുണ്ട്. സർക്കരിൻ്റെ കണക്ക് പ്രകാരം ഇതുവരെ 231 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 128 പേരെ കാണാതായിട്ടുണ്ട്.
Updating…