ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞത് 86,000 ചതുരശ്ര മീറ്റര്‍ പ്രദേശം; ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രോ | Wayanad Landslides ISRO Shows in Before After Satellite Images What does it show? Malayalam news - Malayalam Tv9

Wayanad Landslides Satellite Image: ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞത് 86,000 ചതുരശ്ര മീറ്റര്‍ പ്രദേശം; ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രോ

Updated On: 

02 Aug 2024 16:38 PM

ISRO Shows in Before After Satellite Images: ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 338 ആയി. 205 മൃതദേഹങ്ങളും 133 പേരുടെ ശരീരഭാഗങ്ങളുമാണ് വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നായി കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് ഇരുനൂറിലേറെ ആളുകളെയാണ്. മരിച്ചവരില്‍ 27 കുട്ടികളാണുള്ളത്.

Wayanad Landslides Satellite Image: ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞത് 86,000 ചതുരശ്ര മീറ്റര്‍ പ്രദേശം; ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രോ

ISRO Image

Follow Us On

ബെംഗളൂരു: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിന്റെ സാറ്റലൈറ്റ് ചിത്രം പുറത്തുവിട്ട് ഇസ്രോ. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത് സമുദ്ര നിരപ്പില്‍ നിന്ന് 1,550 മീറ്റര്‍ ഉയരത്തിലാണ്. ദുരന്തത്തില്‍ 86,000 ചതുരശ്ര മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഒലിച്ചുപോയതാായി ചിത്രം സൂചിപ്പിക്കുന്നു. 40 വര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തിനോട് ചേര്‍ന്നാണ് പുതിയ പ്രഭവകേന്ദ്രമെന്നും ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

മലവെള്ളത്തോടൊപ്പം പാറക്കല്ലുകളും അവശിഷ്ടങ്ങളും എട്ട് കിലോമീറ്ററോളം താഴേക്ക് ഒഴുകിയെത്തിയിട്ടുണ്ടെന്നും പുറത്തുവെന്ന ചിത്രം ചൂണ്ടികാണിക്കുന്നു. സ്രോയുടെ ഹൈദരാബാദിലെ നാഷണല്‍ റിമോട്ടിങ് സെന്‍സിങ് സെന്റര്‍ ആണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്‍ആഅര്‍എസ്‌സിയുടെ കാര്‍ട്ടോസാറ്റ് 3 സാറ്റലൈറ്റും റിസാറ്റ് സാറ്റലൈറ്റും പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ.

Also Read: Kerala School Holiday: ശനിയാഴ്ച ഇനി സ്കൂളിൽ പോണോ ? പുതിയ ഉത്തരവുകൾ ഇപ്രകാരം

അതേസമയം, ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 338 ആയി. 205 മൃതദേഹങ്ങളും 133 പേരുടെ ശരീരഭാഗങ്ങളുമാണ് വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നായി കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് ഇരുനൂറിലേറെ ആളുകളെയാണ്. മരിച്ചവരില്‍ 27 കുട്ടികളാണുള്ളത്.

അതേസമയം, വയനാട്ടില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ രക്ഷദൗത്യം ഇനിയും അവസാനിപ്പിച്ചിട്ടില്ല. ആഗസ്റ്റ് രണ്ടാം തീയതി രക്ഷദൗത്യത്തിന്റെ നാലാം ദിവസം നാലുപേരെ ജീവനോടെ സൈന്യം കണ്ടെത്തി. അട്ടമലയ്ക്ക് സമീപം പടവെട്ടിക്കുന്നില്‍ ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ നാല് പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. നാല് ദിവസമായി ഇവര്‍ ഇവിടെ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒരു സ്ത്രീയുടെ കാലിന് പരിക്കേറ്റിണ്ടെന്ന് സൈന്യം പിആര്‍ഒ അറിയിച്ചു.

ഇവരെ വ്യോമമാര്‍ഗം സുരക്ഷിതമായ ഇടത്തേക്ക് സൈന്യം മാറ്റി. അവിടെ നിന്നും ഈ കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റിയെന്ന് കേരള ഫയര്‍ ഫോഴ്‌സ് ആന്റ് റെസ്‌ക്യൂ സംഘം അറിയിച്ചു. കഞ്ഞിരിക്കത്തോട്ട് തോട്ടിയില്‍ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് സൈന്യമെത്തി രക്ഷിച്ചത്.

Also Read: Major Sita Shelke: ബെയ്ലിപാലത്തിന് നേതൃത്വം നൽകിയ സൈന്യത്തിൻ്റെ പെൺകരുത്ത്, ആരാണ് മേജർ സീതാ ഷെൽക്കെ

രക്ഷദൗത്യം അവസാനിപ്പിച്ചുയെന്നാണ് കഴിഞ്ഞ ദിവസം സൈന്യം ഉദ്ദരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇനി കാണാതാവയരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുക എന്ന നടപടിയാണ് ബാക്കിയുള്ളതെന്നാണ് സൈന്യം അറിയിച്ചത്. അതിന് പിന്നാലെയാണ് ഒറ്റപ്പെട്ട് കിടന്ന ഈ നാലംഗ കുടുംബത്തെ സൈന്യം തന്നെ രക്ഷപ്പെടുത്തുന്നത്.

ഇന്ന് മുതല്‍ ആറ് സോണുകളിലായിട്ടാണ് സൈന്യം ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. പുഞ്ചിരിമറ്റം, മുണ്ടക്കൈ, മുണ്ടക്കൈ സ്‌കൂള്‍ നില്‍ക്കുന്ന പ്രദേശം, ചൂരല്‍മല, വില്ലേജിന്റെ സമീപം, അടിവാരം എന്നീ സോണുകളിലായിട്ടാണ് തിരിച്ചല്‍ നടത്തുന്നത്. ഒരു ദിവസം 25 ആംബുലന്‍സുകളാണ് ബെയ്‌ലി പാലം കടന്ന് മുണ്ടക്കൈയിലേക്ക് കടത്തിവിടുക. 25 ആംബുലന്‍സുകള്‍ മേപ്പാടി പോളിടെക്‌നിക് ക്യാംപസില്‍ പാര്‍ക്ക് ചെയ്യും. എല്ലാ ആംബുലന്‍സിനും ജില്ലാ കളക്ടര്‍ പ്രത്യേക പാസ് നല്‍കും.

Related Stories
M Pox: മലപ്പുറത്തെ വിട്ടൊഴിയാതെ പകര്‍ച്ചവ്യാധികള്‍; നിയന്ത്രണം കര്‍ശനമാക്കി ആരോഗ്യവകുപ്പ്‌
P Jayarajan: പൊളിറ്റിക്കൽ ഇസ്ലാമിനെ സിപിഎം അകറ്റി നിർത്തിയിട്ടുണ്ട്; കേരളത്തിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് എന്ന് പറഞ്ഞിട്ടില്ല: പി ജയരാജൻ
Supplyco Sales: കച്ചവടം പൊടിപൂരം; ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിൽ നിന്നുള്ള വിറ്റുവരവ് 100 കോടിക്കും മേലെ
EP Jayarajan: ‘കേരളത്തിൽ തീവ്രവാദപ്രവർത്തനം സാധ്യമല്ല’; പി ജയരാജന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ഇ പി ജയരാജൻ
Mpox Kerala : സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു; മലപ്പുറത്തെ യുവാവിൻ്റെ ഫലം പോസിറ്റീവ്
P Jayarajan: കേരളത്തിൽ ഐഎസ് റിക്രൂട്ട്‍മെൻറ്; ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫ്രണ്ടും മതരാഷ്ട്രവാദികൾ: പി ജയരാജൻ
സാലഡ് പതിവാക്കൂ; ഗുണങ്ങൾ ഏറെ
ഗ്രീൻ ടീ കുടിക്കൂ; ഗുണങ്ങൾ ഏറെ!
വീണ്ടും വില്ലനായി കോവിഡ്; അതിവേ​ഗം പടരുന്നു
ഭക്ഷണശേഷം കുടിക്കേണ്ടത് ദാ ഈ വെള്ളമാണ്...
Exit mobile version