വയനാട്ടിൽ മരണം 340 ആയി; ഇതുവരെ തിരിച്ചറിയാതെ 74 മൃതദേഹങ്ങൾ | Wayanad Landslides Death Toll Update More Dead Body Found By Rescue Team Check Details in Malayalam Malayalam news - Malayalam Tv9

Wayanad Landslide : വയനാട്ടിൽ മരണം 340 ആയി; ഇതുവരെ തിരിച്ചറിയാതെ 74 മൃതദേഹങ്ങൾ

Published: 

03 Aug 2024 11:37 AM

Wayanad Landslides Death Toll Update : വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ആകെ മരണം 340 ആയി. 146 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇതുവരെ ആരും തിരിച്ചറിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും.

Wayanad Landslide : വയനാട്ടിൽ മരണം 340 ആയി; ഇതുവരെ തിരിച്ചറിയാതെ 74 മൃതദേഹങ്ങൾ

Wayanad Landslides Death Toll (Image Courtesy - PTI)

Follow Us On

വയനാട് ഉരുൾപൊട്ടലിൽ മരണം 340 ആയി. 218 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. അനൗദ്യോഗിക കണക്ക് പ്രകാരം ഇനി കണ്ടെത്താനുള്ളത് 250ലധികം ആളുകളെയാണ്. 146 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇതുവരെ തിരിച്ചറിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. പ്രദേശത്ത് (Wayanad Landslide) തിരച്ചിൽ തുടരുകയാണ്.

ഇന്ന് രാവിലെ എട്ട് മണിയോടെ തിരച്ചിൽ ആരംഭിച്ചു. ആറ് മേഖലകളാക്കി തിരിച്ചാണ് ഇന്നത്തെ തിരച്ചിൽ. മുണ്ടക്കൈ, ചൂരല്‍മല, വെള്ളാര്‍മല സ്‌കൂള്‍, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് തിരച്ചിൽ നടത്തും. വനം വകുപ്പ്, സൈന്യം, എന്‍ഡിആര്‍എഫ്, സംസ്ഥാന ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ തുടങ്ങിയവർ സംയുക്തമായാണ് തിരച്ചിൽ നടത്തുക. അത്യാധുനിക റഡാർ ഉൾപ്പെടെ തിരച്ചിലിൽ ഉപയോഗിക്കുന്നുണ്ട്. കോട്ടപ്പടി, വെള്ളാര്‍മല, തൃക്കൈപ്പറ്റ വില്ലേജുകളെ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.

ഇന്നലെ നാല് പേരെ ജീവനോടെ സൈന്യം കണ്ടെത്തിയിരുന്നു. അട്ടമലയ്ക്ക് സമീപം പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു കുടുംബത്തിലെ നാല് പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. നാല് ദിവസമായി ഇവർ ഇവിടെ ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ ഒരു സ്ത്രീയുടെ കാലിന് പരിക്കുണ്ടെന്ന് സൈന്യം പിആർഒ അറിയിച്ചു.

Also Read : Kerala Rain Alerts : വടക്കൻ ജില്ലകളിൽ ഒന്ന് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഇവരെ വ്യോമമാർഗം സുരക്ഷിതമായ ഇടത്തേക്ക് സൈന്യം മാറ്റി. അവിടെ നിന്നും ഈ കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റിയെന്ന് കേരള ഫയർ ഫോഴ്സ് ആൻഡ് റെസ്ക്യൂ സംഘം അറിയിച്ചു. കഞ്ഞിരിക്കത്തോട്ട് തോട്ടിയിൽ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് സൈന്യമെത്തി രക്ഷിച്ചത്.

വടക്കൻ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും ഇതേ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

മഴയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ച ഇടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇവിടങ്ങളിൽ പ്രത്യേക ജാഗ്രത വേണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. എന്നാൽ, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Related Stories
Ration Card Mustering: മുൻഗണനാ റേഷൻ കാർഡുകാരുടെ മസ്റ്ററിങ് നാളെ മുതൽ; എവിടെ എപ്പോൾ മുതൽ ചെയ്യാം? വിശദവിവരങ്ങൾ
Kollam Car Accident :മൈനാഗപ്പള്ളി കാറപകടം; അജ്മലിനെയും ഡോ.ശ്രീക്കുട്ടിയെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Suresh Gopi: ‘നിങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ, എനിക്ക് ഇതു തീരെ ഇഷ്ടമല്ല’; വയനാടിനുള്ള കേന്ദ്ര സഹായത്തെകുറിച്ച് സുരേഷ് ഗോപി
Wayanad Landslides: വയനാട് ദുരന്തം; ശരിക്കുള്ള ചെലവ് ഇതിലും കൂടുതല്‍, പുറത്തുവിട്ട കണക്കുകള്‍ക്ക് പിന്നില്‍ കേന്ദ്രം: ചീഫ് സെക്രട്ടറി
Nipah Virus: മലപ്പുറത്ത് 10 പേര്‍ക്ക് കൂടി നിപ രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു; കൺട്രോൾ റൂം തുറന്നു
Kollam Car Accident : അജ്മലിനെതിരെ മുൻപ് മോഷണവും ചന്ദനക്കടത്തുമടക്കം അഞ്ച് കേസുകൾ; രണ്ട് പേരും മദ്യപിച്ചിരുന്നു എന്ന് പോലീസ്
സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version