5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide: വയനാട് ഉരുൾപൊട്ടൽ; ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ തീ‍‍ർപ്പാക്കി നൽകണം, എല്ലാവർക്കും റേഷൻ സൗജന്യമായി നൽകും

Wayanad Landslide Updates: കമ്പനികൾ ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെന്റേഷനിൽ സമഗ്രമായ ഇളവ് വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയ്ക്ക് കീഴിലുള്ള പോളിസി ഉടമകളുടെ ക്ലെയിം തുക വേഗത്തിൽ വിതരണം ചെയ്യാൻ എൽഐസിയോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Wayanad Landslide: വയനാട് ഉരുൾപൊട്ടൽ; ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ തീ‍‍ർപ്പാക്കി നൽകണം, എല്ലാവർക്കും റേഷൻ സൗജന്യമായി നൽകും
Wayanad Landslide. (Image credits: PTI)
neethu-vijayan
Neethu Vijayan | Published: 03 Aug 2024 19:11 PM

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ (wayanad Landslide) ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ദുരിതബാധിതരുടെ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്ന് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളോട് കേന്ദ്ര ധനകാര്യമന്ത്രാലയം (union government). എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റൽ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് ഉൾപ്പെടെയുള്ള കമ്പനികൾക്കാണ് കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇതനുസരിച്ച് കമ്പനികൾ ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെന്റേഷനിൽ സമഗ്രമായ ഇളവ് വരുത്തിയിട്ടുണ്ട്. എത്രയും വേഗത്തിൽ പോളിസി ഉടമകളെ ബന്ധപ്പെടുവാൻ ഇൻഷുറൻസ് കമ്പനികൾ നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും വൃത്തങ്ങൾ പറയുന്നു. പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയും, എസ്എംഎസിലൂടെയും കമ്പനി വെബ്സൈറ്റുകളിലൂടെയും വിവരങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ക്ലെയിമുകൾ തീർപ്പാക്കി കമ്പനികൾ വേഗത്തിൽ പണം നൽകുന്നുവെന്നത് ഉറപ്പുവരുത്താൻ ജനറൽ ഇൻഷുറൻസ് കൗൺസിലിനെയും കേന്ദ്രം നിയോഗിച്ചിട്ടുണ്ട്.

ALSO READ: വയനാട് ഉരുൾപൊട്ടൽ; മേഖലയിലെ പുനരധിവാസം അതിവേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയ്ക്ക് കീഴിലുള്ള പോളിസി ഉടമകളുടെ ക്ലെയിം തുക വേഗത്തിൽ വിതരണം ചെയ്യാൻ എൽഐസിയോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലെ ഗുണഭോക്താക്കൾക്കും ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണ്ണമായും സൗജന്യമായി നൽകുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. ARD 44, 46 എന്നീ റേഷൻകടകളിലെ ഗുണഭോക്താക്കൾക്കാണ് റേഷൻ വിഹിതം സൗജന്യമായി ലഭിക്കുന്നത്.

നിലവിൽ മുൻഗണനാ വിഭാഗക്കാർക്ക് സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്ക് ന്യായവിലയ്ക്കുമാണ് റേഷൻ നൽകി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചുരൽമല എന്നിവിടങ്ങളിലെ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും കൂടി പൂർണ്ണമായും റേഷൻ വിഹിതം സൗജന്യമായി നൽകാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

അതിനിടെ മുണ്ടക്കൈ – ചൂരൽമല – അട്ടമല ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നൽകുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്നും ജില്ലാ കളക്ടർക്ക് നാല് കോടി രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി.