5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide: കണ്ണീര്‍മഴ തോരാതെ; മരണസംഖ്യ 170 കടന്നു, ബാക്കിയായത് 30 വീടുകള്‍ മാത്രം

Wayanad Landslide Updates: മുണ്ടക്കൈയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം 400 ലധികം വീടുകളാണ് പ്രദേശത്തുണ്ടായിരുന്നത്.

Wayanad Landslide: കണ്ണീര്‍മഴ തോരാതെ; മരണസംഖ്യ 170 കടന്നു, ബാക്കിയായത് 30 വീടുകള്‍ മാത്രം
Wayanad Landslide ( file Image PTI)
shiji-mk
SHIJI M K | Published: 31 Jul 2024 13:18 PM

വയനാട്: മുണ്ടക്കൈ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍ 174 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ 123 പേരുടെ മരണങ്ങളാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബന്ധുക്കള്‍ നല്‍കിയ കണക്ക് പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അവിടുത്തെ ഓരോ വീടുകളിലും ഇനിയും മനുഷ്യരുണ്ട്. അവര്‍ക്ക് വേണ്ടിയുള്ള രക്ഷാകരമാണ് കേരളം ഒന്നടങ്കം നീട്ടിയിരിക്കുന്നത്.

പോത്തുകല്ലില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 60 ഓളം മൃതദേഹങ്ങളാണ്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ഈ മൃതദേഹങ്ങളെല്ലാം മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വയനാട്ടില്‍ നിന്നും ആളുകള്‍ എത്തേണ്ടതിനാലാണ് മേപ്പാടിയിലേക്ക് മാറ്റിയത്. നാല് സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകരാണ് നിലവില്‍ തിരച്ചില്‍ നടത്തികൊണ്ടിരിക്കുന്നത്. ഡോഗ് സ്വകാഡിനെ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തിയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.

Also Read: Wayanad Landslide: വയനാട് വഴിയുള്ള മൈസൂര്‍ യാത്ര വേണ്ട; പുതിയ റോഡ് നിര്‍ദേശിച്ച് അധികൃതര്‍

അതേസമയം, ചൂരല്‍മലയില്‍ ബെയ്‌ലി പാലം നിര്‍മാണം പുരോഗമിക്കുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്കുണ്ടായിരുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനം ദുസഹമാക്കിയിട്ടുണ്ട്. ബെയ്‌ലി പാലത്തിന്റെ നിര്‍മാണം നാളത്തോടെ പൂര്‍ത്തിയാകുമെന്നാണ് സൈന്യം അറിയിച്ചത്. പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സേന.

അതേസമയം, മുണ്ടക്കൈയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം 400 ലധികം വീടുകളാണ് പ്രദേശത്തുണ്ടായിരുന്നത്.

അതേസമയം, വയനാട് വഴി മൈസൂരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂര്‍ ജില്ല ഭരണകൂടം. വയനാട് വഴിയുള്ള യാത്രയ്ക്ക് പകരം ഇരിട്ടി-കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ താമരശേരി ചുരം വഴിയുള്ള ഗതാഗതത്തില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ ചുരം വഴി യാത്ര അനുവദിക്കില്ല.

ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനാണ് നടപടി സ്വീകരിച്ചത്. മാത്രമല്ല മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാരപാത ഒരുക്കുന്നതിനാണ് നയന്ത്രണമേര്‍പ്പെടുത്തിയത്. അതേസമയം, താമരശേരി ചുരത്തിന്റെ രണ്ടാം വളവിന് താഴെ പത്ത് മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്.

Also Read: Wayanad Landslide Reason: അറബിക്കടലിലെ ചൂടു കൂടിയാൽ വയനാട്ടിൽ ഉരുൾപൊട്ടുന്നത് എങ്ങനെ?

രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളിവില്‍ ഇടത് വശത്തോട് ചേര്‍ന്നാണ് വിള്ളല്‍ രൂപപ്പെട്ടത്. വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. റോഡ് ഇടിയുന്ന സാഹചര്യം ഒഴിവാക്കാന്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ റോഡിന്റെ വലതുവശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

Latest News