5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide: വയനാട് ഉരുൾപ്പൊട്ടൽ: അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, ഓരോ കുടുംബത്തിനും 10,000 രൂപ

Wayanad Landslide Update: ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം ദിവസവും നൽകുകയും ചെയ്യും. ഈ രീതിയിൽ, ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്ന് പേർക്ക് എന്ന നിലയിൽ നൽകുന്നതാണ്.

Wayanad Landslide: വയനാട് ഉരുൾപ്പൊട്ടൽ: അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, ഓരോ കുടുംബത്തിനും 10,000 രൂപ
Wayanad Landslide. (Image Courtesy: PTI)
neethu-vijayan
Neethu Vijayan | Published: 09 Aug 2024 15:06 PM

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിലെ (Wayanad Landslid) ദുരന്തബാധിതർക്കുള്ള അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ഇപ്പോൾ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപവീതം അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരിക്കുന്നത്. ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകുമെന്നും സർക്കാർ അറിയിച്ചു. മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവർക്കുമാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: ദുരന്തമൊഴിയുന്നില്ല; കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു, ജാഗ്രത പാലിച്ചേ മതിയാകൂ

ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം ദിവസവും നൽകുകയും ചെയ്യും. ഈ രീതിയിൽ, ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്ന് പേർക്ക് എന്ന നിലയിൽ നൽകുന്നതാണ്. 30 ദിവസത്തേക്കാണ് ഈ തുക നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്തത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചു പോകുമ്പോൾ സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാൻ കഴിയും വിധം താമസ സൗകര്യം ഒരുക്കാനാകുമോ എന്നതിൽ കളക്ടറുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. കളക്ടറുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ച് അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കി.