Wayanad Landslide: ഉരുൾ പൊട്ടലുകൾ ഉണ്ടാവുന്നതെങ്ങനെ? കേരളത്തിൽ എന്ത് കൊണ്ട് ആവർത്തിക്കുന്നു?

Landslide Cause and Reasons: കേരളത്തിലെ വിവിധ പ്രദേശങ്ങൾ ഇത്തരത്തിൽ ഉരുൾപ്പൊട്ടൽ ബാധിത പ്രദേശങ്ങളായി മാർക്ക് ചെയ്തിട്ടുണ്ട്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ട്

Wayanad Landslide: ഉരുൾ പൊട്ടലുകൾ ഉണ്ടാവുന്നതെങ്ങനെ? കേരളത്തിൽ എന്ത് കൊണ്ട് ആവർത്തിക്കുന്നു?

Kerala Lanslide Updates

Published: 

30 Jul 2024 19:10 PM

വയനാട്: ഉരുൾപ്പൊട്ടലിൽ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാട്. മുണ്ടക്കൈയും ചൂരൽമലയും  ഇപ്പോഴും രക്ഷാ പ്രവർത്തനം പൂർത്തിയായിട്ടില്ല. ദുരന്തങ്ങൾ ഇപ്പോൾ കേരളത്തിൽ തുടർക്കഥയായി മാറുന്നതാണ് കണ്ടു വരുന്ന കാഴ്ച. എന്താണ് ഇതിന് പിന്നിലുള്ള കാരണം, എങ്ങനെയാണ് ഉരുൾപ്പൊട്ടലുകൾ ഉണ്ടാവുന്നത്. ഇതിനെ പറ്റിയാണ് ഇവിടെ പരിശോധിക്കുന്നത്.

ശക്തമായി പെയ്യുന്ന മഴയിൽ ഭൂമിയിൽ നിറയുന്ന ജലം മൂലം ഭൂമിക്കടിയിൽ അതിമർദ്ദം ഉണ്ടാവുകയും സ്ഥിരത നഷ്ടപ്പെട്ട് ഉയർന്ന സ്ഥലങ്ങളിലെ മണ്ണ്, പാറ തുടങ്ങിയ വിവിധ വസ്തുക്കൾ വലിയ തോതില്‍ അതിവേഗം താഴേക്ക് പതിക്കുന്നതിനെയാണ് ഉരുള്‍പൊട്ടല്‍ എന്ന് പറയുന്നത്. മഴക്കാലങ്ങളിലാണ് ഇത്തരം ഉരുൾപ്പൊട്ടലുകൾ കൂടുതലായി ഉണ്ടാവുന്നത്.  കേരളത്തിലെ വിവിധ പ്രദേശങ്ങൾ ഇത്തരത്തിൽ ഉരുൾപ്പൊട്ടൽ ബാധിത പ്രദേശങ്ങളായി മാർക്ക് ചെയ്തിട്ടുണ്ട്.

ALSO READ: Wayanad Landslide : 93 മൃതദേഹങ്ങൾ കണ്ടെത്തി; 128 പേർ ചികിത്സയിൽ: ഉണ്ടായത് അതിതീവ്ര ദുരന്തമെന്ന് മുഖ്യമന്ത്രി

ഉരുൾപ്പൊട്ടലിന് കാരണമാകുന്ന ഘടകങ്ങൾ

നിരവധി ഘടകങ്ങൾ ഉരുൾപ്പൊട്ടലിന് കാരണമാകാറുണ്ട്. ഇതിൽ ഏറ്റവും പ്രധാന അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങളാണ്. ഇത് മാത്രമല്ല വിവിധ സ്ഥലങ്ങളിലെ ഭൂമിയുടെ കിടപ്പ്, ചെരിവ്, പാറകളുടെ സ്വഭാവം, മണ്ണിൻറെ ഘടന, മരങ്ങളുടെ പ്രത്യേകത ഇവ കണക്കിലെടുക്കാതെ മലഞ്ചരുവുകളിൽ നടത്തുന്ന കൃഷി, മണ്ണ്/പാറ ഖനനങ്ങൾ, റോഡ്, കെട്ടിട നിർമ്മാണം എന്നിവ ചരിഞ്ഞ കിടക്കുന്ന ഭൂമിയുടെ സന്തുലിതാവസ്ഥ തകർക്കുകയും ഇത് വൻതോതിലുള്ള മണ്ണിടിച്ചിൽ മണ്ണൊലിപ്പ് എന്നിവക്ക് കാരണമാവുകയും ചെയ്യാറുണ്ട്.

ഉരുൾപ്പൊട്ടലുണ്ടായാൽ ചെയ്യാൻ

ഉരുൾ വന്ന് പോകുന്നത് കണ്ണടച്ച തുറക്കുന്ന സമയത്തായിരിക്കും. എങ്കിലും പരമാവധി വേഗത്തിൽ തന്നെ സുരക്ഷിതമായ പ്രദേശത്തേക്ക് മാറുകയാണ് ആദ്യം ചെയ്യേണ്ടത്. മരങ്ങളുടെ അടിയിൽ പരമാവധി അഭയം തേടാതിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങൾ വീടിനകത്താണെങ്കിൽ മുറിയിലുള്ള ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ, അല്ലെങ്കിൽ അത്തരത്തിൽ എന്തെങ്കിലും പെട്ടെന്ന് തകരാത്ത വസ്തുക്കളുടെ അടിയിലേക്ക് അഭയം തേടുക. പരമാവധി തലയ്ക്ക് പരിക്കേൽക്കാതിരിക്കാൻ വേണം ശ്രദ്ധിക്കാൻ. പ്രഥമ ശുശ്രൂഷ അറിയുന്നവർ പരിക്കേൽക്കുന്നവരെ സഹായിക്കുക. ഗർഭിണികൾ, കുട്ടികൾ, കിടപ്പുരോഗികൾ, പ്രായമായവർ എന്നിവർക്ക് പ്രഥമ പരിഗണന നൽകി പുറത്തെത്തിക്കണം. സാധ്യമെങ്കിൽ വീട്ടിലെ വൈദ്യുതി ബന്ധം, ഗ്യാസ് കണക്ഷൻ എന്നിവ വിച്ഛേദിക്കാൻ ശ്രദ്ധിക്കണം.

Related Stories
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു