5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide: വയനാട് വഴിയുള്ള മൈസൂര്‍ യാത്ര വേണ്ട; പുതിയ റോഡ് നിര്‍ദേശിച്ച് അധികൃതര്‍

Road Closed in Wayanad: ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനാണ് നടപടി സ്വീകരിച്ചത്. മാത്രമല്ല മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാരപാത ഒരുക്കുന്നതിനാണ് നയന്ത്രണമേര്‍പ്പെടുത്തിയത്.

Wayanad Landslide: വയനാട് വഴിയുള്ള മൈസൂര്‍ യാത്ര വേണ്ട; പുതിയ റോഡ് നിര്‍ദേശിച്ച് അധികൃതര്‍
Wayanad Landslide PTI Image
shiji-mk
Shiji M K | Published: 31 Jul 2024 12:47 PM

കണ്ണൂര്‍: വയനാട് വഴി മൈസൂരിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂര്‍ ജില്ല ഭരണകൂടം. വയനാട് വഴിയുള്ള യാത്രയ്ക്ക് പകരം ഇരിട്ടി-കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ താമരശേരി ചുരം വഴിയുള്ള ഗതാഗതത്തില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ ചുരം വഴി യാത്ര അനുവദിക്കില്ല.

ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനാണ് നടപടി സ്വീകരിച്ചത്. മാത്രമല്ല മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാരപാത ഒരുക്കുന്നതിനാണ് നയന്ത്രണമേര്‍പ്പെടുത്തിയത്. അതേസമയം, താമരശേരി ചുരത്തിന്റെ രണ്ടാം വളവിന് താഴെ പത്ത് മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്.

Also Read: Wayanad Landslide Reason: അറബിക്കടലിലെ ചൂടു കൂടിയാൽ വയനാട്ടിൽ ഉരുൾപൊട്ടുന്നത് എങ്ങനെ?

രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളിവില്‍ ഇടത് വശത്തോട് ചേര്‍ന്നാണ് വിള്ളല്‍ രൂപപ്പെട്ടത്. വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. റോഡ് ഇടിയുന്ന സാഹചര്യം ഒഴിവാക്കാന്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ റോഡിന്റെ വലതുവശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

അതേസമയം, ഇതുവരെ 170ന് മുകളിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. മുണ്ടക്കൈയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം 400 ലധികം വീടുകളാണ് പ്രദേശത്തുണ്ടായിരുന്നത്.

ചൂരല്‍മല, മുണ്ടക്കൈ ഭാഗത്ത് സൈന്യത്തിന്റെയും സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 200 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ 98 പേരെയാണ് കാണാതായതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ പറയുന്നത്.

Also Read: Madhav Gadgil on Wayanad Landslide: ഈ ദുരന്തം മനുഷ്യന്‍ വരുത്തിവെച്ചത്, സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകുന്നില്ല: മാധവ് ഗാഡ്ഗില്‍

4 സംഘങ്ങളായി 150 സൈനികരാണ് ഇപ്പോള്‍ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുന്നത. ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തിയിട്ടുണ്ട്. ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫീസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്‌സ്, ഒരു ഡോക്ടര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവിടെയെത്തിയത്.