Wayanad Landslide Survivor Shruti: ‘കൈത്താങ്ങായതിൽ സന്തോഷമുണ്ട്, എല്ലാവർക്കും നന്ദി’; ശ്രുതി ഇനി റവന്യൂ വകുപ്പിൽ ക്ലർക്ക്

Wayanad Landslide Survivor Shruthi Joined overnment Service: റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് നിയമനം. ഇന്ന് രാവിലെ വയനാട് കളക്ടറേറ്റിലെത്തി ശ്രുതി ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ തപാൽ വിഭാഗത്തിൽ ആയിരിക്കും ശ്രുതി ജോലി ചെയ്യുക.

Wayanad Landslide Survivor Shruti: കൈത്താങ്ങായതിൽ സന്തോഷമുണ്ട്, എല്ലാവർക്കും നന്ദി; ശ്രുതി ഇനി റവന്യൂ വകുപ്പിൽ ക്ലർക്ക്

ജോലിയില്‍ പ്രവേശിച്ച ശ്രുതി (image credits:X)

sarika-kp
Published: 

09 Dec 2024 14:18 PM

‌വയനാട്: ചൂരൽമല -മുണ്ടകൈ ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേരും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് നിയമനം. ഇന്ന് രാവിലെ വയനാട് കളക്ടറേറ്റിലെത്തി ശ്രുതി ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ തപാൽ വിഭാഗത്തിൽ ആയിരിക്കും ശ്രുതി ജോലി ചെയ്യുക.

സർക്കാർ ജോലിയില പ്രവേശിച്ച് അവിടുത്തെ മാനദണ്ഡങ്ങൾ പൂ‍ർത്തിയാക്കിയ ശ്രുതി ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ചു.എല്ലാവരോടും നന്ദിയുണ്ടെന്നും മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതിൽ സന്തോഷമുണ്ടെന്നും ശ്രുതി പറഞ്ഞു. ഓരോരുത്തരേയും എടുത്തുപറയേണ്ട കാര്യമില്ല. എല്ലാവരും ഒരുപോലെ സഹായിച്ചിട്ടുണ്ടെന്നും ശ്രുതി കൂട്ടിച്ചേർത്തു. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റിൽ നിയമനം നൽകിയത്. നിലവിൽ ചെയ്തിരുന്ന ജോലി തുടരാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ജോലി ശ്രുതി ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതിക്ക് ജോലി നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. മന്ത്രി കെ രാജൻ അഭിനന്ദനം അറിയിച്ചിരുന്നു. ശരീരത്തിന് വിശ്രമം പറഞ്ഞിട്ടുണ്ട്. അധിക ദൂരം നടക്കാൻ പാടില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ജോലിയ്ക്ക് വരുമെന്നും ശ്രുതി പറഞ്ഞു.

Also Read-Wayanad Landslide Survivor Shruthi: ഉരുൾപൊട്ടലിൽ തനിച്ചായ ശ്രുതിക്ക് സർക്കാർ ജോലി; റവന്യൂ വകുപ്പിൽ ക്ലാർക്കായി നിയമനം

അതേസമയം ജുലൈ 30നുണ്ടായ വയനാട് ദുരന്തത്തിൽ അച്ഛൻ ശിവണ്ണനും അമ്മ സബിതയും അനിയത്തി ശ്രേയയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിൽ ഇരിക്കുമ്പോഴായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. പിന്നീട് വിറങ്ങലിച്ചു നിന്നവൾക്ക് താങ്ങായി ജെൻസൻ മാത്രമായിരുന്നു ഉണ്ടായത്. ഉള്ളുപിടയുമ്പോഴും ശ്രുതി സമാധാനം കണ്ടെത്തിയത് ജെൻസൻ കൂടെയുള്ള വിശ്വാസത്തിലായിരുന്നു. എന്നാൽ അധികം വൈകാതെ വാഹനാപകടത്തിൽ ജെൻസണും മരിച്ചു. അപകടത്തില്‍ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്. അപകടത്തിലേറ്റ പരുക്കിൽ നിന്ന് പതിയെ കരകയറുകയാണ് ശ്രുതി. മാസങ്ങള്‍ നീളുന്ന വിശ്രമം കൊണ്ട് മാത്രമേ സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ശ്രുതിക്കാകൂ.

Related Stories
Mollywood Drug Case: ‘നല്ല കുട്ടി’യായാല്‍ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിയമ പരിരക്ഷ; വേടന്‍ കുടുങ്ങും?
Missing Girls Found: കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനികളെ കണ്ടെത്തി; ഒളിച്ചോട്ടം പരീക്ഷയിൽ മാർക്ക് കുറയുമെന്ന ഭയത്താൽ
Malappuram Rabies: ആ കുഞ്ഞ് വിടവാങ്ങി; മലപ്പുറത്ത് പേ വിഷബാധയേറ്റ അഞ്ച്‌ വയസുകാരി മരിച്ചു
Vedan Ganja Case: കഞ്ചാവ് കേസിൽ ജാമ്യം കിട്ടും; മാലയിൽ പുലിപ്പല്ലാണെങ്കിൽ ജാമ്യമില്ല: നിയമമറിയാം
‘വേടന്‍ നല്ല മനുഷ്യനാണ്, കഞ്ചാവ് വലിക്കുന്നതോ ബ്രൗണ്‍ ഷുഗര്‍ എടുക്കുന്നതോ ഞങ്ങള്‍ കണ്ടിട്ടില്ല’; ഫ്‌ളാറ്റിലെ താമസക്കാര്‍
Rapper Vedan Ganja Case: മാലയിലും വേടന് കുരുക്ക്; പുലി പല്ലെന്ന് മൊഴി, വനം വകുപ്പ് ഉടന്‍ കസ്റ്റഡിലെടുക്കും
മാമ്പഴത്തിലെ കെമിക്കല്‍ കണ്ടെത്താം, അതും എളുപ്പത്തില്‍
പ്രാതലിന് ശേഷം പിസ്ത കഴിക്കാം
കാർബ് കൂടുതലാണെങ്കിലും ഇവ ആരോഗ്യത്തിന് നല്ലതാണ്
സന്ധിവാതമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ