Wayanad Landslide: സുരേഷ് ഗോപി എവിടെ? കേരളത്തില്‍ നിന്നുള്ള ഏക ബിജെപി എംപിയെ തേടി സോഷ്യല്‍ മീഡിയ
Social Media Searching for Suresh Gopi: ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് തൃശൂര്‍ താലൂക്കിലാണ്. ഇവിടെ 7106 പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. 128 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. തൃശൂരിലെ കാലവര്‍ഷക്കെടുതിയെ പരാമര്‍ശിച്ചുകൊണ്ട് ഇതുവരെ സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിട്ടില്ല.
വയനാട്: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് ജനങ്ങള്‍ സാക്ഷിയാകുമ്പോള്‍ സുരേഷ് ഗോപി എംപിയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ദുരിതമനുഭവിക്കുമ്പോള്‍ സ്വന്തം മണ്ഡലത്തിലേക്ക് പോലും തിരിഞ്ഞുനോക്കാന്‍ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തയാറാകുന്നില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയ വി എസ് സുനില്‍ കുമാര്‍ മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പങ്കിട്ടുകൊണ്ടാണ് സോഷ്യല്‍ മീഡിയ സുരേഷ് ഗോപിയെ അന്വേഷിക്കുന്നത്. വയനാടിന് വേണ്ടി കൈകോര്‍ക്കാമെന്ന് പറഞ്ഞ് സുരേഷ് ഗോപി പങ്കിട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ആളുകള്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നുണ്ട്.
Also Read: Wayanad Landslide: ജീവൻ്റെ തുടിപ്പുതേടി മൂന്നാദിവസം; രാത്രി വൈകിയും ബെയ്‌ലി പാലനിർമ്മാണം
‘ അതൊക്കെ സുരേന്ദ്രനും ജോര്‍ജ് കുര്യനും ഷാഫിയും ഒക്കെ കൈകോര്‍ത്ത് ചെയ്യുന്നുണ്ട് നിങ്ങ ഗോപാലേട്ടനോ അല്‍ഫോണ്‍സാമ്മക്കോ പിറന്നാള്‍ ആശംസിച്ച് ഇരുന്നാ മതി’, ‘തമ്പ്രാന്‍ ജീവിതം ആസ്വദിച്ചു തുടങ്ങി’, തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
എന്നാല്‍ സുരേഷ് ഗോപി അസുഖബാധിതനാണെന്നും അതുകൊണ്ടാണ് തൃശൂരില്‍ എത്തിച്ചേരാന്‍ സാധിക്കാത്തതെന്നുമാണ് ബിജെപി ജില്ല നേതൃത്വത്തിന്റെ വിശദീകരണം. നിലവില്‍ ഡല്‍ഹിയിലാണ് സുരേഷ് ഗോപിയുള്ളത്. പനി ബാധിച്ച് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അസുഖം മാറിയതിന് ശേഷം അദ്ദേഹം തൃശൂരിലെത്തുമെന്നും നേതൃത്വം വ്യക്തമാക്കി.
ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് തൃശൂര്‍ താലൂക്കിലാണ്. ഇവിടെ 7106 പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. 128 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. തൃശൂരിലെ കാലവര്‍ഷക്കെടുതിയെ പരാമര്‍ശിച്ചുകൊണ്ട് ഇതുവരെ സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിട്ടില്ല.
Also Read: erala Rain Alert: കനത്ത മഴ തുടരും; സംസ്ഥാനത്ത് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ദുരന്തങ്ങള്‍ നേരിടുന്ന വയനാടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ ഹൃദയം വേദനിക്കുകയാണ്. കുട്ടികളടക്കം നിഷ്‌കളങ്കരായ ഒരുപാട് പേരുടെ ജീവനാണ് ഉരുള്‍പൊട്ടല്‍ കൊണ്ടുപോയത്. ഒരുപാട് പേരെ കാണാതായി. കനത്ത മഴ വയനാടിനെ ദുരന്ത ഭൂമിയാക്കി. നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നു. ദുഷ്‌കരമായ സാഹചര്യത്തിലും റെസ്‌ക്യൂ ടീം തങ്ങളാല്‍ കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട്.
ദുരിതപൂര്‍ണമായ ഈ സാഹചര്യത്തില്‍ ദുരിതബാധിതരായ കുടുംബങ്ങളെ സഹായിക്കാന്‍ നമുക്ക് ഒന്നിക്കാം. ഈ ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ അധികാരികളോട് നമുക്ക് അഭ്യര്‍ഥിക്കാം. നമുക്ക് ഒരുമിച്ച് വയനാടിന്റെ ഭാവി സുരക്ഷിതമാക്കാം. ഒന്നാകാം വയനാടിനായി, ഇതുമാത്രമാണ് വയനാട് ദുരന്തത്തില്‍ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.