5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide : ചൂരൽമല മേഖലയെ ആറ് സോണുകളാക്കും; 40 സംഘങ്ങൾ ഇന്ന് തിരച്ചിലിനിറങ്ങും

Wayanad Landslide Search : വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിലിനായി ഇന്ന് 40 സംഘങ്ങൾ ഇറങ്ങും. ചൂരൽമല മേഖലയെ ആറ് സോണുകളാക്കി തിരിച്ചാവും തിരച്ചിൽ. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലുള്ള പോലീസ് സ്റ്റേഷൻ അതിർത്തികളിലും ഇന്ന് തിരച്ചിൽ നടത്തും.

Wayanad Landslide : ചൂരൽമല മേഖലയെ ആറ് സോണുകളാക്കും; 40 സംഘങ്ങൾ ഇന്ന് തിരച്ചിലിനിറങ്ങും
Wayanad Landslide Search (Image Courtesy - PTI)
abdul-basith
Abdul Basith | Published: 02 Aug 2024 08:07 AM

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. ഇന്ന് ചൂരൽ മല മേഖലയെ ആറ് സോണുകളാക്കി തിരിച്ച് 40 സംഘങ്ങൾ തിരച്ചിൽ നടത്തും. ചാലിയാർ പുഴയുടെ (Wayanad Landslide) 40 കിലോമീറ്റർ ചുറ്റളവിലുള്ള 8 പോലീസ് സ്റ്റേഷൻ അതിർത്തികളിലും ഇന്ന് തിരച്ചിൽ നടത്തും. പോലീസും സന്നദ്ധപ്രവർത്തകരും ചേർന്നാവും ചാലിയാറിൻ്റെ തീരങ്ങളിൽ തിരച്ചിൽ നടത്തുക.

ചൂരൽ മല മേഖലയിൽ തിരച്ചിൽ നടത്തുന്ന ഓരോ ടീമിലും മൂന്ന് നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. കോസ്റ്റ് ഗാർഡ്, ഫോറസ്റ്റ്, നേവി ടീമും തിരച്ചിലിൽ പങ്കെടുക്കും. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോൺ. പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും സോൺ ആണ്. ജിവിഎച്ച്എസ്എസ് വെള്ളാർമലയാണ് അഞ്ചാമത്തെ സോൺ. പുഴയുടെ അടിവാരം ആറാം സോണാണ്.

ഒരു ദിവസം 25 ആംബുലൻസാണ് ബെയ്ലി പാലം കടന്ന് മുണ്ടക്കൈയിലേക്ക് കടത്തിവിടുക. 25 ആംബുലൻസുകൾ മേപ്പാടി പോളിടെക്നിക് ക്യാംപസിൽ പാർക്ക് ചെയ്യും. എല്ലാ ആംബുലൻസിനും ജില്ലാ കളക്ടർ പ്രത്യേക പാസ് നൽകും.

Also Read : Kerala Rain Alerts : സംസ്ഥാനത്ത് മഴ കുറയുന്നു? ഇന്ന് ഒരു ജില്ലയിലും ഓറഞ്ച് അലർട്ട് ഇല്ല; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കുറയുന്നെന്ന സൂചനയുമായാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനമനുസരിച്ച് ഇന്ന് ഒരു ജില്ലയിലും ഓറഞ്ച് അലർട്ട് ഇല്ല. എന്നാൽ, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്.

മഴയോര മേഖലകളിൽ ഒറ്റപ്പെട്ട, ശക്തമായ മഴ തുടരും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള, തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കോഴിക്കോട്, പാലക്കാട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇതിൽ പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല.

മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജീവനോടെ അവശേഷിച്ച എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിലയിരുത്തി. ഉരുള്‍പൊട്ടലില്‍ 29 കുട്ടികളെയായിരുന്നു കാണാതായിരുന്നത്. വെള്ളാര്‍മല പ്രദേശത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നും മേപ്പാടിയിലുള്ള രണ്ട് സ്‌കൂളുകളില്‍ നിന്നുമുള്ളവരാണ് ഈ 29 വിദ്യാര്‍ഥികള്‍. 29 പേരില്‍ നാലുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.