5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide Reason: അറബിക്കടലിലെ ചൂടു കൂടിയാൽ വയനാട്ടിൽ ഉരുൾപൊട്ടുന്നത് എങ്ങനെ?

How Arabian Sea warming linked to Wayanad disaster: കുറഞ്ഞ കാലയളവിൽ കൂടുതൽ മഴ പെയ്യുമ്പോൾ ഉരുൾപൊട്ടൽ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് മുതിർന്ന കാലാവസ്ഥാ ശാസ്ത്രജ്ഞൻ ചൊവ്വാഴ്ച പറഞ്ഞു.

Wayanad Landslide Reason: അറബിക്കടലിലെ ചൂടു കൂടിയാൽ വയനാട്ടിൽ ഉരുൾപൊട്ടുന്നത് എങ്ങനെ?
aswathy-balachandran
Aswathy Balachandran | Published: 31 Jul 2024 11:57 AM

ന്യൂഡൽഹി: അറബിക്കടലിൻ്റെ ചൂട് കൂടുന്നത് വഴി വലിയ തോതിൽ മഴ മേഘങ്ങൾ രൂപപ്പെടുന്നു. ചൂടുകൂടുമ്പോൾ നീരാവി ആകുന്ന വെള്ളത്തിന്റെ അളവ് കൂടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് വളരെ കുറഞ്ഞ കാലയളവിൽ സംഭവിക്കുകയും അറബിക്കടലിനു സമീപത്തുള്ള കേരളത്തിൽ അതിശക്തമായ മഴ ലഭിക്കുകയും ചെയ്യുന്നു.

കുറഞ്ഞ കാലയളവിൽ കൂടുതൽ മഴ പെയ്യുമ്പോൾ ഉരുൾപൊട്ടൽ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് മുതിർന്ന കാലാവസ്ഥാ ശാസ്ത്രജ്ഞൻ ചൊവ്വാഴ്ച പറഞ്ഞു. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ  ചൊവ്വാഴ്ച പുലർച്ചെ കേരളത്തിലെ വയനാട് ജില്ലയിലെ മലയോര മേഖലകളിൽ ഉരുൾപൊട്ടലുണ്ടായതിനേ തുടർന്നാണ് വിദ​ഗ്ധർ വിശദീകരണവുമായി എത്തിയത്.

കഴിഞ്ഞ രണ്ടാഴ്ചയായി കൊങ്കൺ മേഖലയിലാണ് മഴ മേഘങ്ങൾ കൂടുതലായി സ്വാധീനം ചെലുത്തിയിട്ടുള്ളത്. ഇത് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴ പെയ്യാൻ കാരണമായി. കഴിഞ്ഞ രണ്ടാഴ്ചയായി ഈ മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇത് മണ്ണിലേക്ക് കൂടുതൽ വെള്ളം ഇറങ്ങുന്നതിനും ഉറപ്പു കുറയുന്നതിനു കാരണമായിട്ടുണ്ട്.

ALSO READ – നാലു സംഘങ്ങളായി 153 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക്; ഇന്ന് ആർമിയുടെ 122 ഇൻഫൻട്രി ബറ്റാലിയനിലെ സൈനികരും രം​ഗത്തിറങ്ങും

അറബിക്കടലിൽ തീരത്ത് രൂപപ്പെട്ട വഴിയ അളവിലുള്ള മെസോസ്‌കെയിൽ ക്ലൗഡ് സിസ്റ്റമാണ് മലബാർ മേഖലയ്ക്ക് പ്രശ്നമുണ്ടാക്കിയത്. ഇത് വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് കാരണമാവുകയും പ്രാദേശികമായ ഉരുൾപൊട്ടലിലേക്ക് നയിക്കുകയും ചെയ്തു എന്നും വിദ​ഗ്ധർ പറയുന്നു.

2019 -ലെ പ്രളയ സമയത്ത് രൂപപ്പെട്ടതിനു സമാനമായ മഴമേഘങ്ങളാണ് ഇത്തവണ ഇത്തവണ രൂപപ്പെട്ടത്. അറ‍ബിക്കടലിൽ ഇത്തരത്തിൽ ചൂട് കൂടുന്നതും വലിയ അളവിൽ മേഘങ്ങൾ രൂപപ്പെടുന്നതും ഇപ്പോൾ സർവ്വ സാധാരണമായ ഒരു പ്രക്രിയയാണ് എന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അഡ്വാൻസ്ഡ് സെൻ്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ എസ് അഭിലാഷ് പറയുന്നത്. പിടി െഎയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വലിയ മേഘങ്ങൾ രൂപപ്പെടാൻ അനുവദിക്കുന്ന ഇപ്പോഴത്തെ അന്തരീക്ഷത്തിന്റെ അസ്ഥിരത കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും. നേരത്തെ, മംഗലാപുരത്തിന് വടക്കുള്ള വടക്കൻ കൊങ്കൺ ബെൽറ്റിലാണ് ഇത്തരത്തിലുള്ള മഴ കൂടുതൽ സാധാരണമായിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊങ്കൺ മേഖലയിലെ കനത്ത മഴയുടെ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്ന് (വടക്ക് 14 ഡിഗ്രിക്കും വടക്ക് 16 ഡിഗ്രിക്കും ഇടയിൽ) തെക്കോട്ട് മാറിയതായും അദ്ദേഹത്തിന്റെ പഠനത്തിൽ വ്യക്തമാക്കുന്നു. അടുത്ത ദിവസങ്ങളിലും കേരളത്തിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.

Latest News