Rahul at Wayanad: ഇപ്പോഴത്തെ കാലാവസ്ഥയിൽ വിമാനം ലാൻഡ് ചെയ്യാൻ സാധിക്കില്ല ; രാഹുലിന്റെയും പ്രിയങ്കയുടേയും വയനാട് യാത്ര റദ്ദാക്കി

Rahul Gandhi and Priyanka's Wayanad visit cancelled : മേപ്പാടിയിലെ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, സെന്റ് ജോസഫ് യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാനായിരുന്നു പദ്ധതി. ഇതിനു ശേഷം വിംസ് ആശുപത്രിയിലും രാഹുൽ എത്തുമെന്ന് വിവരമുണ്ടായിരുന്നു.

Rahul at Wayanad: ഇപ്പോഴത്തെ കാലാവസ്ഥയിൽ വിമാനം ലാൻഡ് ചെയ്യാൻ സാധിക്കില്ല ; രാഹുലിന്റെയും പ്രിയങ്കയുടേയും വയനാട് യാത്ര റദ്ദാക്കി
Updated On: 

31 Jul 2024 08:50 AM

കൽപറ്റ: ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി വയാനാട് സന്ദർശിക്കില്ലെന്ന് റിപ്പോർട്ട്. പ്രതികൂല കാലാവസ്ഥയാണ് വിഷയമായത്. മഴ കനത്തതോടെ വിമാനം ലാൻഡ് ചെയ്യാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്നാണ് യാത്ര റദ്ദാക്കിയത് എന്നാണ് വിവരം. യാത്ര ചെയ്യാൻ കഴിയുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തന്നെ വയനാട് സന്ദർശിക്കുമെന്നും രാഹുൽ അറിയിച്ചു.

മനസ് വയനാട് ജനതയ്ക്കൊപ്പമെന്ന് പ്രിയങ്കാ ഗാന്ധിയും അറിയിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും ബുധനാഴ്ച വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത മേഖല സന്ദർശിക്കും എന്നായിരുന്നു അറിയിപ്പ്. ദുരന്തഭൂമി സന്ദർശിക്കാനായി ഡൽഹിയിൽ നിന്ന് മൈസൂരിലേക്ക് പ്രത്യേക വിമാനത്തിലെത്തുമെന്നും അവിടെ നിന്ന് രാഹുൽ ഉച്ചയോടെ മേപ്പാടിയിലെത്തുമെന്നായിരുന്നു റിപ്പോർട്ട്.


മേപ്പാടിയിലെ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, സെന്റ് ജോസഫ് യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാനായിരുന്നു പദ്ധതി. ഇതിനു ശേഷം വിംസ് ആശുപത്രിയിലും രാഹുൽ എത്തുമെന്ന് വിവരമുണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ എത്തിപ്പെടാൻ സാധിക്കില്ലെന്നാണ് സോഷ്യൽ മീഡീയയിലൂടെ രാഹുൽ അറിയിച്ചിരിക്കുന്നത്.

ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയും വയനാട്ടിലേക്ക്

ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയും വയനാട്ടിലേക്ക് ഇന്ന് എത്തിച്ചേരും. ഇദ്ദേഹം യാത്ര തിരിച്ചെന്നാണ് വിവരം. ദുരന്തത്തിൽപെട്ടവരുടെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും പങ്കാളികളാകാനുള്ള സന്നദ്ധത ഗോവ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉറപ്പുനൽകിയിട്ടുണ്ട് എന്നും റിപ്പോർട്ട് ഉണ്ട്.

സർവ്വസ്വവും നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകളുടെ ദുഃഖത്തിൽ ഗോവയും പങ്കുചേരുകയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ