Wayanad Landslide : പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും

Wayanad Landslide PM Narendra Modi : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട് ഉരുൾപൊട്ടലുണ്ടായ സ്ഥലം സന്ദർശിക്കും. രാവിലെ 11.20ന് കണ്ണൂരിലെത്തുന്ന അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും.

Wayanad Landslide : പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും

Wayanad Landslide PM Narendra Modi (Image Courtesy - Getty Images)

Updated On: 

10 Aug 2024 09:49 AM

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെ ദുരന്തഭൂമി (Wayanad Landslide) സന്ദർശിക്കും. രാവിലെ 11.20ന് എയർ ഇന്ത്യ വിമാനത്തിൽ അദ്ദേഹം കണ്ണൂരിലെത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്നാവും അദ്ദേഹത്തെ സ്വീകരിക്കുക.

വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിലാവും അദ്ദേഹം ദുരന്തമേഖലയിലേക്ക് പോവുക. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് അദ്ദേഹം പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരോടും ദുരിതബാധിതരോടും സംസാരിക്കും. ശേഷം റിവ്യൂ മീറ്റിംഗിമുണ്ടാവും.

പ്രദേശത്ത് മൂന്ന് മണിക്കൂറോളം അദ്ദേഹം ചെലവഴിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ബെയ്‌ലി പാല വരെയാവും പ്രധാനമന്ത്രിയുടെ സന്ദർശനം. സന്ദർശന സമയത്ത് തിരച്ചിൽ ബുദ്ധിമുട്ടാവുമെന്ന് എസ്പിജി അറിയിച്ചു. ദുരന്തത്തെ എൽ കാറ്റഗറിയിൽ പെടുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുനർനിർമാണങ്ങൾക്കായി 2000 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വയനാട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് തിരച്ചിലുണ്ടാവില്ല എന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രദേശത്തേക്ക് ആർക്കും പ്രവേശനമുണ്ടാവില്ല. ജനകീയ തിരച്ചിൽ ഞായറാഴ്ച പുനരാരംഭിക്കും. താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read : Wayanad Tremors : വയനാട്ടിലെ മുഴക്കങ്ങളിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്

വയനാട്ടിലെ വിവിധ ഇടങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജിയോളജി വകുപ്പ് അറിയിച്ചിരുന്നു. മേഖലകളിൽ നടത്തിയ പരിശോധനകളിൽ അസ്വാഭാവികമായൊന്നും കണ്ടെത്തിയില്ല. തോടുകളിലെയോ കിണറുകളിലെയോ വെള്ളം കലങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജി വകുപ്പ് അറിയിച്ചു. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി.

വയനാട് എടയ്ക്കൽ ഭാഗത്ത് ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഇന്നലെയായിരുന്നു സംഭവം. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഇതോടെ ആ പ്രദേശത്തുള്ളവരോട് സുരക്ഷിതമായ ഇടത്തേക്ക് മാറാൻ റവന്യു ഉദ്യോഗസ്ഥർ നിർദേശം നൽകി.

കുർച്യർമല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടയ്ക്കൽ ഗുഹ പ്രദേശങ്ങളിൽ ഉള്ളവരോടെ സുരക്ഷിതമായ ഇടത്തേക്ക് മാറാൻ നിർദേശം നൽകിയിരിക്കുന്നത്. ഉരുൾപ്പൊട്ടൽ ഉണ്ടായ മുണ്ടക്കൈയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. ഭൂമികുലുക്കമാണ് ഉണ്ടായതെന്ന് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. നെന്മേനി വില്ലേജിലെ ഭൂമിക്കടിയിൽ നിന്നുമാണ് പ്രകമ്പനവും ശബ്ദവും ഉണ്ടായത്. ഇതേ തുടർന്ന് അമ്പലവയൽ എടയ്ക്കൽ ജിഎൽപി സ്കൂളിന് അവധി നൽകി.

Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ