5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Modi Visit Wayanad: പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിൽ; കണ്ണൂരിൽ വിമാനമിറങ്ങുന്ന മോദി ഹെലികോപ്റ്റർ മാർ​ഗം ദുരന്തമേഖലയിലെത്തും

Modi Visit Wayanad Tomorrow: പ്രധാനമന്ത്രിയുടെ വരവിലെ തുടർന്ന് ദുരന്തബാധിത പ്രദേശങ്ങളിൽ നാളെ തെരച്ചിൽ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. സന്നദ്ധ പ്രവർത്തകർ, തെരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവർ തുടങ്ങിയവർക്ക് ദുരന്തബാധിത പ്രദേശങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

Modi Visit Wayanad: പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിൽ; കണ്ണൂരിൽ വിമാനമിറങ്ങുന്ന മോദി ഹെലികോപ്റ്റർ മാർ​ഗം ദുരന്തമേഖലയിലെത്തും
Modi Visit Wayanad. (Image credits: PTI)
neethu-vijayan
Neethu Vijayan | Updated On: 09 Aug 2024 21:35 PM

ന്യൂഡൽ​ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച (Modi Visit Wayanad) വയനാട്ടിൽ ഉരുൾപൊട്ടൽ നടന്ന ദുരന്തമേഖല സന്ദർശിക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ നിരീക്ഷണം നടത്തുക. 12.15ന് ദുരന്ത മേഖലയിലെത്തുമെന്നാണ് വിവരം. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങളും വിലയിരുത്തും. തുടർന്ന് ​ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കുകയും ചെയ്യും. തുടർന്ന് റിവ്യൂ മീറ്റിം​ഗും നടത്തും.

എന്നാൽ പ്രധാനമന്ത്രിയുടെ വരവിലെ തുടർന്ന് ദുരന്തബാധിത പ്രദേശങ്ങളിൽ നാളെ തെരച്ചിൽ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. സന്നദ്ധ പ്രവർത്തകർ, തെരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവർ തുടങ്ങിയവർക്ക് ദുരന്തബാധിത പ്രദേശങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ച ജനകീയ തെരച്ചിൽ പുനരാരംഭിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

ALSO READ: പുലികളുമില്ല, കുമ്മാട്ടിക്കളിയുമില്ല…; ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലികളി ഒഴിവാക്കി

അതേസമയം, പ്രധാനമന്ത്രിയുടെ വരവിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും. ജനകീയ തെരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് നിരവിലെ തീരുമാനം. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയിരിക്കുന്നത്. എൻഡിആർഎഫ് അടക്കം പ്രദേശത്ത് ഇപ്പോഴും തുടരുന്നുണ്ട്. ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണം ലഭിച്ചെന്നും എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചുവെന്നും റിയാസ് വ്യക്തമാക്കി.

ദുരന്ത ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു മണിക്കൂർ സന്ദർശനം നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സന്ദർശന സമയത്ത് തെരച്ചിൽ ബുദ്ധിമുട്ടാകുമെന്ന് എസ്പിജി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ക്യാമ്പും കളക്ടറേറ്റും സന്ദർശിക്കുകയും ചെയ്യും. ദുരന്തത്തെ എൽ 3 ക്യാറ്റഗറിയിൽ പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുനർനിർമാണത്തിന് മാത്രം 2000 കോടി ആവശ്യപ്പെട്ടതായും മറ്റ് കാര്യങ്ങൾക്ക് വേണ്ടിയും സഹായം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.