5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Wayanad Landslides: കിങ്ങിണി രക്ഷിച്ചത് രണ്ട് കുടുംബങ്ങളെ; വയനാട് ദുരന്തത്തില്‍ തത്ത നടത്തിയ രക്ഷാപ്രവര്‍ത്തനം

Wayanad Landslides Updates: കിങ്ങിണി ഉണ്ടാക്കിയ ശബ്ദമാണ് എല്ലാവരുടെയും ജീവന്‍ രക്ഷിക്കാന്‍ സഹായകമായത്. അങ്ങനെയൊരു ശബ്ദം കിങ്ങിണി പുറപ്പെടുവിച്ചിരുന്നില്ല എങ്കില്‍ അവരാരും വീടിന് പുറത്തിറങ്ങി നോക്കില്ലായിരുന്നു

Wayanad Landslides: കിങ്ങിണി രക്ഷിച്ചത് രണ്ട് കുടുംബങ്ങളെ; വയനാട് ദുരന്തത്തില്‍ തത്ത നടത്തിയ രക്ഷാപ്രവര്‍ത്തനം
Social Media Image
Follow Us
shiji-mk
SHIJI M K | Updated On: 05 Aug 2024 12:39 PM

വയനാട്: ഉരുള്‍പൊട്ടലില്‍ നിന്ന് രണ്ട് കുടുംബങ്ങളെ രക്ഷപ്പെടുത്തി വളര്‍ത്തുതത്ത. ഉരുള്‍പൊട്ടലുണ്ടാകുന്നതിന് തലേദിവസം മുതല്‍ മേഖലയില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. ഇതുകണ്ട കിങ്ങിണി എന്ന വളര്‍ത്തുതത്ത പതിവില്ലാത്ത രീതിയില്‍ അസ്വസ്ഥയാകുകയും അസാധാരണമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതാണ് ആ കുടുംബങ്ങളുടെ രക്ഷപ്പെടലിന് വഴിയൊരുക്കിയത്.

കിങ്ങിണി പിതിവില്ലാത്തവിധം ശബ്ദം ഉണ്ടാക്കുന്നത് കണ്ട് വീട്ടുക്കാര്‍ കരുതിയത് ഉറുമ്പ് വല്ലതും കൂട്ടില്‍ കയറിയതാകാം എന്നാണ്. അങ്ങനെ വീട്ടിലുള്ള യുവാവ് കൂടിനടുത്ത് ചെന്ന് നോക്കുമ്പോള്‍ കണ്ടത് തൂവലുകളെല്ലാം പൊഴിച്ച് നില്‍ക്കുന്ന കിങ്ങിണിയെയാണ്. അന്ന് രാത്രിയും കിങ്ങിണി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു.

Also Read: Wayanad Landslides: വയനാട് ദുരന്തത്തില്‍ അനാഥരായ കുട്ടികളെ ആര്‍ക്കും ദത്തെടുക്കാമോ? നിയമങ്ങള്‍ ഇങ്ങനെ

കിങ്ങിണിയുടെ പെരുമാറ്റത്തില്‍ പന്തിക്കേട് തോന്നിയ യുവാവ് തന്റെ സുഹൃത്തിനെ വിളിച്ച് വീടിന് പുറത്ത് ഇറങ്ങി നോക്കാന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് അന്തരീക്ഷത്തില്‍ നിന്ന് വല്ലാത്ത ശബദം കേള്‍ക്കുന്നുണ്ട്. പുറത്തിറങ്ങി നോക്കിയ സുഹൃത്ത് കണ്ടത് വെള്ളം ഇരച്ചെത്തുന്നതാണ്. ഇതോടെ എല്ലാവരോടും സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശിച്ചു.

കിങ്ങിണി ഉണ്ടാക്കിയ ശബ്ദമാണ് എല്ലാവരുടെയും ജീവന്‍ രക്ഷിക്കാന്‍ സഹായകമായത്. അങ്ങനെയൊരു ശബ്ദം കിങ്ങിണി പുറപ്പെടുവിച്ചിരുന്നില്ല എങ്കില്‍ അവരാരും വീടിന് പുറത്തിറങ്ങി നോക്കില്ലായിരുന്നു. അവരെ ആ ദുരന്തം കവര്‍ന്നെടുക്കുകയും ചെയ്യുമായിരുന്നു.

Also Read: Crime News : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് 17കാരിയെ ആലപ്പുഴയിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കൊലക്കേസ് പ്രതികളടക്കം മൂന്ന് പേർ പിടിയിൽ

ദുരന്തം മുന്നില്‍ കണ്ട കിങ്ങിണി തന്നെ തുറന്നുവിടാന്‍ വേണ്ടിയാകും ബഹളം വെച്ചതെന്ന് യുവാവ് പറഞ്ഞു. തത്തയുടെ ഈ പ്രവര്‍ത്തനം വഴി മറ്റൊരു സുഹൃത്തിനെയും കുടുംബത്തെയും കാര്യം വിളിച്ചറിയിച്ച് രക്ഷപ്പെടുത്താന്‍ സാധിച്ചെന്നും യുവാവ് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest News