Wayanad Landslide : ‘തിരിച്ചടയ്ക്കാനായി ശല്യം ചെയ്യരുത്’; വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു

Wayanad Landslide Moratorium : വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം. 50 ശതമാനം വരെ കൃഷി നഷ്ടപ്പെട്ടവർക്ക് ഒരു വർഷത്തെ മോറട്ടോറിയത്തിനൊപ്പം വായ്പ തിരിച്ചടയ്ക്കാൻ ഒരു വർഷത്തെ സാവകാശവും ലഭിക്കും. 50 ശതമാനത്തിന് മുകളിൽ കൃഷിനാശമുള്ളവർക്ക് ഒരു വർഷത്തെ മോറിട്ടോറിയവും അഞ്ച് വർഷത്തെ സാവകാശവുമാണ് പ്രഖ്യാപിച്ചത്.

Wayanad Landslide : തിരിച്ചടയ്ക്കാനായി ശല്യം ചെയ്യരുത്; വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു

Wayanad Landslide.(Image credits: PTI)

Updated On: 

13 Aug 2024 16:05 PM

വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു. ദുരന്തത്തിനിരയായ (Wayanad Landslide) കുടുംബങ്ങളുടെ വായ്പകൾക്ക് മോറട്ടോറിയം അനുവദിക്കാനാണ് തീരുമാനം. ഇക്കാര്യം പ്രഖ്യാപിക്കാൻ സംസ്ഥാന ബാങ്കേഴ്സ് സമിതി ബാങ്കുകൾക്ക് നിർദ്ദേശം നൽകി. നേരത്തെ ദുരന്തബാധിതരുടെ വായ്പകൾ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു.

ജില്ലാതല ബാങ്കേഴ്സ് സമിതിയുടെ പ്രാഥമിക വിലയിരുത്തലനുസരിച്ച് 22 കോടി രൂപയാണ് ദുരന്തബാധിതർ ആകെ തിരിച്ചടയ്ക്കാനുള്ളത്. ഈ വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ഇവരിൽ ആരെയും നേരിട്ടോ ഫോണിലൂടെയോ തപാലിലൂടെയോ ശല്യപ്പെടുത്തരുതെന്നാണ് നിർദ്ദേശം. കൃഷി വായ്പകൾക്കാവും ആദ്യം മോറട്ടോറിയം അനുവദിക്കുക. 50 ശതമാനം വരെയെങ്കിലും കൃഷി നശിച്ചിട്ടുണ്ടെങ്കിൽ ഒരു വർഷത്തെ മോറട്ടോറിയവും ഒരു വർഷത്തെ അധിക തിരിച്ചടവ് കാലാവധിയും അനുവദിക്കും.

Also Read : Wayanad Landslide: വയനാട് ഉരുൾപ്പൊട്ടൽ: അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, ഓരോ കുടുംബത്തിനും 10,000 രൂപ

കൃഷിനാശം 50 ശതമാനത്തിന് മുകളിലാണെങ്കിൽ ഒരു വർഷത്തെ മോറട്ടോറിയവും 5 വർഷം വരെ തിരിച്ചടവ് കാലാവധി നീട്ടുകയും ചെയ്യും. മോറിട്ടോറിയം അനുസരിച്ച് ഒരു വർഷം പണം തിരിച്ചടയ്ക്കേണ്ടതില്ല. അത് കഴിഞ്ഞുള്ള തിരിച്ചടവിനായി വായ്പ പുനക്രമീകരിച്ച് നൽകും. മോറിട്ടോറിയം വഴി ലഭിക്കുന്ന ഒരു വർഷത്തെ സാവകാശം ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. ഈ കാലയളവിലെ പലിശ ബാക്കി അടയ്ക്കാനുള്ള വായ്പത്തുകയിൽ ഉൾപ്പെടുത്തും. വായ്പകൾ പൂർണമായി എഴുതിത്തള്ളണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നതെങ്കിലും ഇതിൻ്റെ സാമ്പത്തിക ബാധ്യത എത്രയെന്ന കൃത്യമായ കണക്കുകൾ ലഭ്യമായാലേ ഇക്കാര്യം സർക്കാർ പരിഗണിക്കൂ.

അതേസമയം ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും വേണ്ട എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. നിരവധി കുടുംബങ്ങളുടെ സ്വപ്‌നങ്ങൾ തകർത്ത ദുരന്തത്തിലെ അതിജീവിതർക്കൊപ്പമാണ് എല്ലാവരുടേയും പ്രാർത്ഥനയെന്നും ദുരന്തമേഖല സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. കളക്ടറേറ്റിൽ നടന്ന അവലോകനയോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വയനാട് ദുരിതത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിട്ടുണ്ട്. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകളാണ് സമർപ്പിക്കേണ്ടത്.

ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ സഹായിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനൊപ്പമുണ്ടാകുമെന്നും ദുരന്തമുണ്ടായതു മുതൽ താൻ ഇവിടെയുള്ളവരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്നും മോദി പറഞ്ഞു. അതിജീവിതരിൽനിന്ന് അവർ കണ്ടതും അനുഭവിച്ചതും ചോദിച്ചറിഞ്ഞുവെന്നും പ്രകൃതി അതിന്റെ രൗദ്രഭാവമാണ് പ്രകടപ്പിച്ചതെന്നും ഉരുൾപൊട്ടലിനെ വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

നിങ്ങൾ ഒറ്റയ്ക്കല്ല എന്ന ഉറപ്പാണ് ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് തനിക്ക് നൽകാനുള്ളത്. എല്ലാവരും അവർക്കൊപ്പമുണ്ട്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം സംസ്ഥാന സർക്കാരിൻ്റെ കൂടെയുണ്ടാവും. വയനാട്ടിലേത് ഒരു സാധാരണദുരന്തമല്ല. ദുരിതബാധിതരെ സഹായിക്കുന്നതിനാണ് പ്രഥമപരിഗണന നൽകുക. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read : Wayanad Landslide : ‘വയനാട്ടിലെ ദുരന്തത്തിന് കാരണം അനധികൃത കയ്യേറ്റവും ഖനനവും’; സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി

വയനാട് സന്ദ‍ർശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി മോദി അവിടെ നിന്നും ഡൽഹിയിലേക്ക് മടങ്ങി. മുൻ നിശ്ചയിച്ചതിനേക്കാൾ രണ്ട് മണിക്കൂറോളം അധികം ദുരന്തമേഖലയിൽ ചെലവഴിച്ചതിന് ശേഷമാണ് അദ്ദേഹത്തിൻ്റെ മടക്കം. ദുരന്തത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസ്ഥാന സർക്കാർ യോഗത്തിൽ അവലോകന പ്രധാനമന്ത്രിക്ക് മുൻപിൽ വിശദീകരിച്ചു. പ്രാഥമിക വിവരങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറിയിട്ടുണ്ട്.

ഹെലികോപ്റ്ററിൽ ആകാശ നിരീക്ഷണം നടത്തിയ ശേഷം മുണ്ടക്കൈയിലെ ദുരന്തവ്യാപ്തി ദുരന്തമേഖലകളിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. ഉരുളെടുത്ത വെള്ളാർമല സ്കൂൾ പ്രദേശത്താണ് അ​ദ്ദേഹം ആദ്യം സന്ദർശിച്ചത്. ബെയ്‍ലി പാലത്തിലും മോദിയെത്തി. ഗവർണ‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ജില്ലാ കളക്ടറും അദ്ദേഹത്തിൻ്റെ ഒപ്പമുണ്ടായിരുന്നു. സ‍ർവ്വതും നഷ്ടപ്പെട്ടവരെ ക്യാമ്പിലെത്തിയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തിയും പ്രധാനമന്ത്രി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചു.

Related Stories
Badminton Coach Arrested: തിയറി ക്ലാസിനു വീട്ടിൽ വിളിച്ചുവരുത്തി പീഡനം; നഗ്നചിത്രങ്ങൾ പകർത്തി; തിരുവനന്തപുരത്ത് ബാഡ്മിന്റൺ കോച്ച് അറസ്റ്റിൽ
Munampam Waqf Board Issue: ‘മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ല’: ഉറപ്പു നൽകി മുഖ്യമന്ത്രി
Priyanka Gandhi: ‘അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി; ഇത് വയനാട്ടിലെ ജനങ്ങളുടെ വിജയം’; പ്രിയങ്ക ഗാന്ധി
Wayanad By Election Result 2024 : ട്വിസ്റ്റ് ഒന്നുമില്ല! വയനാടിൻ്റെ പ്രിയം കവര്‍ന്ന് പ്രിയങ്ക, നാല് ലക്ഷത്തിലധികം ലീഡ്‌
Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; 2 ദിവസത്തിൽ തീവ്ര ന്യൂനമർദ്ദമാകും; ചൊവ്വാഴ്ച 8 ജില്ലകളിൽ യെല്ലോ അലർട്ട്
U R Pradeep: ചേലക്കരയിലെ ചെന്താരകം; യു ആർ പ്രദീപ് തിരുത്തി കുറിച്ചത് സ്വന്തം ഭൂരിപക്ഷം
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ