വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ കുട്ടികളെ മേപ്പാടി സ്കൂളിലാക്കും; 20 ദിവസത്തിനകം ക്ലാസ് ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി | Wayanad Landslide Minister V Sivankutty Aims To Resume Classes Within 20 Days Plans Relocate Students to Meppadi School Malayalam news - Malayalam Tv9

Wayanad Landslide : വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ കുട്ടികളെ മേപ്പാടി സ്കൂളിലാക്കും; 20 ദിവസത്തിനകം ക്ലാസ് ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

Published: 

06 Aug 2024 14:58 PM

Wayanad Landslide Classes To Resume : വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരന്തബാധിതരായ കുട്ടികൾക്ക് ഉടൻ ക്ലാസ് പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. കുട്ടികൾക്ക് വിദ്യാഭാസം ഉറപ്പാക്കുമെന്നും മന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

Wayanad Landslide : വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ കുട്ടികളെ മേപ്പാടി സ്കൂളിലാക്കും; 20 ദിവസത്തിനകം ക്ലാസ് ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

Wayanad Landslide Classes To Resume (Image Courtesy - Social Media)

Follow Us On

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായ കുട്ടികൾക്ക് 20 ദിവസത്തിനകം ക്ലാസ് ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കും. ദുരിതബാധിതരായ കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ കുട്ടികളെ മേപ്പാടി സ്കൂളിലാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ മേപ്പാടി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് സ്ഥിതി ചെയ്യുകയാണ്. ക്യാമ്പ് മാറുന്നതിനനുസരിച്ച് പഠനം പുനരാരംഭിക്കും. ഇതിന് മുൻപ് സ്കൂളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ നോഡൽ ഓഫീസറായി വയനാട് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐഎഎസ് ഇതിന് മേൽനോട്ടം വഹിക്കും. ദുരന്തം ബാധിച്ച വെള്ളാര്‍മല, മുണ്ടക്കൈ സ്കൂളുകളിലെ വിദ്യാർത്ഥികളെ മേപ്പാടി സ്കൂളിൽ ചേർക്കും. ഇവർക്ക് കൗൺസിലിംഗ് നൽകും. ഈ രണ്ട് സ്കൂളുകളിലെയും സെപ്തംബർ മാസത്തിലെ ആദ്യ പാദ പരീക്ഷ മാറ്റിവച്ചു.

ദുരന്തത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട കുട്ടികൾക്ക് തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഉദ്യോഗസ്ഥര്‍ വയനാട്ടിലെത്തി ക്യാമ്പ് നടത്തി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഉരുള്‍പൊട്ടലില്‍ പൂര്‍ണമായി തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ പുനര്‍ നിര്‍മ്മിക്കും. ഇത് എവിടെ വേണമെന്നതിൽ തീരുമാനമായിട്ടില്ല. കുട്ടികളുടെ ഗതാഗത്തിനും ഉച്ചഭക്ഷണത്തിനും സൗകര്യമൊരുക്കും. ദുരിതബാധിതർക്കായി നിർമ്മിക്കാനുദ്ദേശിക്കുന്ന ടൗൺഷിപ്പിനോട് ചേർന്ന് സ്കൂൾ നിർമിക്കാൻ ആലോചനയുണ്ടെന്നും മന്ത്രി അറിയിച്ചു.

Also Read : Wayanad Landslide : ‘ജനങ്ങളിൽ നിന്ന് പിരിക്കുന്ന ഫണ്ടിൽ ഇനിയും കയ്യിട്ട് വാരില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകണം’; കെ സുധാകരൻ

ജനങ്ങളിൽ നിന്ന് പിരിക്കുന്ന ഫണ്ടിൽ ഇനിയും കയ്യിട്ട് വാരില്ലെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നൽകണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ദുരിതാശ്വാസനിധിയെപ്പറ്റിയുള്ള ചോദ്യങ്ങളിൽ കൃത്യമായ മറുപടി നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്. അതിന് പകരം, സൈബറിടത്ത് മാലിന്യങ്ങൾ മാത്രം പരത്തി ജീവിക്കുന്ന ആ കൃമികീടങ്ങളെ ഉപയോഗിച്ച് ജനങ്ങളെ വീണ്ടും പ്രകോപിപ്പിക്കുകയല്ല വേണ്ടത് എന്നും തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ സുധാകരൻ കുറിച്ചു.

വയനാട് ഉരുൾപൊട്ടലിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് രംഗത്തുവന്നിരുന്നു. അനധികൃത ഭൂമി കയ്യേറ്റവും ഖനനവുമാണ് വയനാട്ടിലെ ദുരന്തത്തിന് കാരണമായതെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്രാദേശിക രാഷ്ട്രീയക്കാർ ഇതിന് നിയമവിരുദ്ധ സംരക്ഷണം നൽകുന്നു. പരിസ്ഥിതി ലോല മേഖലയ്ക്കായി സർക്കാർ പദ്ധതി തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു.

 

Related Stories
Kaviyoor Ponnamma : ‘തിളക്കമുള്ള ഒരു അദ്ധ്യായത്തിന് തിരശ്ശീല വീണു’; കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
Kollam Car Accident : അജ്‌മലും ശ്രീക്കുട്ടിയും എംഡിഎംഎയ്ക്ക് അടിമകൾ; ഹോട്ടൽ മുറിയിൽ മദ്യക്കുപ്പികൾ: നിർണായക കണ്ടെത്തലുകളുമായി പോലീസ്
Anna sebastian death: ഞായറാഴ്ച പോലും 16 മണിക്കൂർ ജോലി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്നയുടെ സുഹൃത്ത്
Kanthari chilli rate: കുതിച്ചുയർന്ന് കാന്താരി വില; ഇത് കൃഷിക്കു പറ്റിയ സമയം
EY Employee Death: ‘തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവം’; യുവതിയുടെ മരണത്തിന് പിന്നാലെ ജീവനക്കാരിയുടെ ഇമെയിൽ പുറത്ത്
Bevco Holiday September: സെപ്റ്റംബറിലെ ബെവ്‌കോയുടെ അവസാന അവധി, അറിഞ്ഞിരിക്കാം
ദിവസവും തൈര് പതിവാക്കൂ; ഗുണങ്ങൾ ഏറെ
ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാൻ ഇവ ഒഴിവാക്കാം
ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങൾ ഇവർ
മറ്റു രാജകുമാരിമാരിൽ നിന്ന് എങ്ങനെ ഡയാന വ്യത്യസ്തയായി?
Exit mobile version