Wayanad Landslide : ഇനിയും തിരിച്ചറിയാത്ത 31 മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കുമെന്ന് മന്ത്രി കെ രാജൻ

Wayanad Landslide Minister K Rajan : വയനാട് ഉരുൾപൊട്ടലിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കുമെന്ന് മന്ത്രി കെ രാജൻ. പുത്തുമല ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിലാവും സംസ്കാരം. ഇതുവരെ തിരിച്ചറിയാത്ത 31 മൃതദേഹങ്ങളാണുള്ളത്.

Wayanad Landslide : ഇനിയും തിരിച്ചറിയാത്ത 31 മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കുമെന്ന് മന്ത്രി കെ രാജൻ

Wayanad Landslide Minister K Rajan (Image Courtesy - Social Media)

Published: 

05 Aug 2024 15:45 PM

വയനാട് ഉരുൾപൊട്ടലിൽ ഇനിയും ബന്ധുക്കളെത്തി തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും (Wayanad Landslide) 158 ശരീരഭാഗങ്ങളും ഇന്ന് സംസ്കരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പുത്തുമല ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിൽ ഇന്ന് വൈകുന്നേരത്തോടെ സംസ്കാരച്ചടങ്ങുകൾ നടത്തും. ഉച്ചവരെ ആളുകൾക്ക് മൃതദേഹങ്ങൾ പരിശോധിക്കാനുള്ള അവസരമുണ്ടാവും. ബന്ധുക്കൾ തിരിച്ചറിയുന്ന മൃതദേഹങ്ങൾ വിട്ടുനൽകുമെന്നും മന്ത്രി പറഞ്ഞു.

ആദ്യം മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്കും. പിന്നീട് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ പ്ര​ത്യേ​കം പെ​ട്ടി​ക​ളി​ലാ​ക്കി സം​സ്‌​ക​രി​ച്ച ശേ​ഷം ഡി​എ​ന്‍​എ ടെ​സ്റ്റി​ന്‍റെ കോ​ഡ് ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തും. വൈ​കു​ന്നേ​രം ​മൂന്ന് മണിയോ​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ആരംഭിക്കുമെന്നും ഇത് നാ​ലോ​ടെ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതിനിടെ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. വയനാട് ജില്ലയ്ക്ക് ആശ്വാസമായി ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഇന്നും പരക്കെ മഴക്ക് സാധ്യതെയെന്നായിരുന്നു രാവിലത്തെ മഴ മുന്നറിയിപ്പ്.

Also Read : Wayanad Landslides: കിങ്ങിണി രക്ഷിച്ചത് രണ്ട് കുടുംബങ്ങളെ; വയനാട് ദുരന്തത്തില്‍ തത്ത നടത്തിയ രക്ഷാപ്രവര്‍ത്തനം

തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രത തുടരണമെന്നാണ് ഐഎംഡി പറയുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും സമുദ്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. മൺസൂൺ പാത്തിയും സജീവമാണ്. കൂടാതെ മറ്റൊരു ന്യൂനമർദം തെക്ക് പടിഞ്ഞാറൻ രാജസ്ഥാനും പാക്കിസ്ഥാനും മുകളിലായും നിലനിൽക്കുന്നുണ്ട്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തമിഴ്നാട് തീരത്ത് 2.1 മുതൽ 2.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ ഇവിടങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് മുന്നറിയിപ്പ്. കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യയുണ്ടെന്നാണ് പ്രവചനം.

Related Stories
Badminton Coach Arrested: തിയറി ക്ലാസിനു വീട്ടിൽ വിളിച്ചുവരുത്തി പീഡനം; നഗ്നചിത്രങ്ങൾ പകർത്തി; തിരുവനന്തപുരത്ത് ബാഡ്മിന്റൺ കോച്ച് അറസ്റ്റിൽ
Munampam Waqf Board Issue: ‘മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ല’: ഉറപ്പു നൽകി മുഖ്യമന്ത്രി
Priyanka Gandhi: ‘അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി; ഇത് വയനാട്ടിലെ ജനങ്ങളുടെ വിജയം’; പ്രിയങ്ക ഗാന്ധി
Wayanad By Election Result 2024 : ട്വിസ്റ്റ് ഒന്നുമില്ല! വയനാടിൻ്റെ പ്രിയം കവര്‍ന്ന് പ്രിയങ്ക, നാല് ലക്ഷത്തിലധികം ലീഡ്‌
Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; 2 ദിവസത്തിൽ തീവ്ര ന്യൂനമർദ്ദമാകും; ചൊവ്വാഴ്ച 8 ജില്ലകളിൽ യെല്ലോ അലർട്ട്
U R Pradeep: ചേലക്കരയിലെ ചെന്താരകം; യു ആർ പ്രദീപ് തിരുത്തി കുറിച്ചത് സ്വന്തം ഭൂരിപക്ഷം
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ