Wayanad Landslide: ഉരുള്‍പൊട്ടിയത് അപകടത്തിന് സാധ്യത കുറഞ്ഞ മേഖലയില്‍; 2010ലെ ഉരുള്‍പൊട്ടല്‍ മേഖല മാപ്പ് ഉപയോഗിച്ച് 2024ലും വികസന പ്രവര്‍ത്തനം

Land Slide Zonation Map: നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ സൈന്യമെത്തുമെന്നാണ് റിപ്പോര്‍ട്ട്. അഗ്‌നിശമനസേനയുടെ തിരച്ചില്‍ 7 മണിയോടെ ആരംഭിച്ചു.

Wayanad Landslide: ഉരുള്‍പൊട്ടിയത് അപകടത്തിന് സാധ്യത കുറഞ്ഞ മേഖലയില്‍; 2010ലെ ഉരുള്‍പൊട്ടല്‍ മേഖല മാപ്പ് ഉപയോഗിച്ച് 2024ലും വികസന പ്രവര്‍ത്തനം

Wayanad Landslide PTI Image

Published: 

31 Jul 2024 09:35 AM

വയനാട്: വയനാട്ടില്‍ ഇപ്പോള്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത് അപകട സാധ്യത കുറഞ്ഞ മേഖലയിലെന്ന് റിപ്പോര്‍ട്ട്. ധര്‍മരാജ് വയനാട് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. മുണ്ടക്കൈ അപകടത്തിന് സാധ്യത കുറഞ്ഞ മേഖലയാണെന്നും അവിടെയാണ് ഇപ്പോള്‍ 150തിലധികം ജീവനുകള്‍ അപഹരിച്ച ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

”സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (SDMA)യുടെ ഉരുള്‍പൊട്ടല്‍ മേഖല മാപ്പ് (Land Slide Zonation Map)ആണിത്. ഇത് പ്രകാരം മുണ്ടക്കൈ(നീല വട്ടത്തില്‍ അടയാളപ്പെടുത്തിയത്)ഉരുള്‍ പൊട്ടലിന് സാധ്യത കുറഞ്ഞ മേഖല( Medium Hazard )ആണ്. അവിടെയാണ് 150 ലധികം ജീവന്‍ അപഹരിച്ച സംസ്ഥാനം കണ്ട ഏറ്റവും വലിയ ഉരുള്‍ പൊട്ടലുണ്ടായിരിക്കുന്നത്. അപ്പോള്‍ വന്‍ ഉരുള്‍പൊട്ടല്‍ സാധ്യത (High Hazard)മേഖലയായ ചുവന്ന ഭാഗങ്ങളുടെ സ്ഥിതിയെന്തായിരിക്കും?

Also Read: Rahul at Wayanad: ഇപ്പോഴത്തെ കാലാവസ്ഥയിൽ വിമാനം ലാൻഡ് ചെയ്യാൻ സാധിക്കില്ല ; രാഹുലിന്റെയും പ്രിയങ്കയുടേയും വയനാട് യാത്ര റദ്ദാക്കി

ആ ചുവന്ന മേഖലയില്‍കൂടിയാണ് 8 കിലോമീറ്റര്‍ തുരങ്ക പാത (മഞ്ഞ വര) പദ്ധതിഇട്ടിരിക്കുന്നത്. അതൊന്നുമല്ല എറ്റവും വലിയ ദുരന്തം. ഈ കാണുന്ന മാപ്പ് എന്ന് തയ്യാറാക്കിയതാണെന്നറിയാമോ? 2010 ല്‍!
അതിന് ശേഷം 2018ല്‍ വയനാട്ടില്‍ മാത്രം ഔദ്യോഗിക കണക്കനുസരിച്ച് 278 ഉരുള്‍ പൊട്ടലുകളും മണ്ണിടിച്ചലുകളുമുണ്ടായി. 2019 ല്‍ 19 പേര്‍ കൊല്ലപ്പെട്ട പുത്തുമല, മുട്ടില്‍ മല ഉരുള്‍ പൊട്ടലുകള്‍ ,2020 ഇടുക്കി പെട്ടിമുടി..

ഉരുള്‍പൊട്ടല്‍ മേഖല മാപ്പ്

എന്നിട്ടും മാധ്യമങ്ങള്‍ പുകഴ്ത്തുന്ന ശേഖര്‍ എല്‍ കുര്യക്കോസ് എന്ന അതിവിദഗ്ദനും പ്രഗത്ഭനുമായ ആള്‍ തലവനായിട്ടുള്ള SDMA ഇപ്പോഴും തെങ്ങുമ്മെ തന്നെയിരിക്കുകയാണ്. അതായത് 2010ന് ശേഷം തുടര്‍ച്ചയായി 3 കൊല്ലം സംസ്ഥാനത്തെ തന്നെ നടുക്കിയ വന്‍ ഉരുള്‍ പൊട്ടല്‍, പ്രളയദുരന്തങ്ങളുണ്ടായിട്ടും… ഈ മാപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നാളിതു വരെ അപ്‌ഡേറ്റ് ചെയ്യാനുള്ള ആലോചനപോലും നടത്തിയിട്ടില്ല എന്ന് പറയുമ്പോള്‍…. ഇതില്‍ പരം, അതായത് ശേഖര്‍ കുര്യക്കോസിന്റെ ദുരന്ത നിവാരണ അതോറിറ്റിയില്‍ പരം കട്ട ദുരന്തം വേറെയുണ്ടോ?

കാരണം, നിലവിലുള്ള മാപ്പ് പ്രകാരം മുണ്ടക്കൈ റെഡ് സോണില്‍ പെടാത്തതുകൊണ്ട് കുന്നും മലയും ഇടിച്ചോ, പൊടിച്ചോ, പൊട്ടിച്ചോ റിസോര്‍ട്ടുകളോ ക്വാറികളോ തുടങ്ങി എന്ത് വേണമെങ്കിലും ചെയ്യാം. അപ്രകാരമുള്ള ഭൂപരിവര്‍ത്തനങ്ങള്‍ പ്രദേശത്തെ കൂടുതല്‍ ദുര്‍ബലമാക്കി ദുരന്തങ്ങള്‍ക്ക് ഇടവെക്കുകയും ചെയ്യാമെന്നതാണ് കാണേണ്ടത്. പക്ഷേ ഇത് കാണേണ്ടവന്മാര്‍ക്ക് ബോധമില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും?,” ധര്‍മരാജ് പറയുന്നു.

അതേസമയം, 150 തിലധികം പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇരുനൂറിലധികം പേരെ കാണാനില്ലെന്നാണ് ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ 98 പേരെ കാണാനില്ലെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളില്‍ പറയുന്നത്. 20 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അവസാനിപ്പിച്ചത്. ജില്ലയില്‍ ദുരിതബാധിതര്‍ക്കായി 8 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

Also Read: Train service today: ഇന്നും ട്രെയിൻ സര്‍വീസുകളിൽ മാറ്റം; ഒന്ന് ഭാ​ഗികമായി റദ്ദാക്കി മറ്റൊന്നിന്റെ സമയം മാറ്റിയെന്ന് റെയിൽവേ

നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ സൈന്യമെത്തുമെന്നാണ് റിപ്പോര്‍ട്ട്. അഗ്‌നിശമനസേനയുടെ തിരച്ചില്‍ 7 മണിയോടെ ആരംഭിച്ചു. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന നല്‍കുന്നത്. സൈന്യത്തിന് പിന്തുണ നല്‍കികൊണ്ട് സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്.

Related Stories
Badminton Coach Arrested: തിയറി ക്ലാസിനു വീട്ടിൽ വിളിച്ചുവരുത്തി പീഡനം; നഗ്നചിത്രങ്ങൾ പകർത്തി; തിരുവനന്തപുരത്ത് ബാഡ്മിന്റൺ കോച്ച് അറസ്റ്റിൽ
Munampam Waqf Board Issue: ‘മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ല’: ഉറപ്പു നൽകി മുഖ്യമന്ത്രി
Priyanka Gandhi: ‘അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി; ഇത് വയനാട്ടിലെ ജനങ്ങളുടെ വിജയം’; പ്രിയങ്ക ഗാന്ധി
Wayanad By Election Result 2024 : ട്വിസ്റ്റ് ഒന്നുമില്ല! വയനാടിൻ്റെ പ്രിയം കവര്‍ന്ന് പ്രിയങ്ക, നാല് ലക്ഷത്തിലധികം ലീഡ്‌
Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; 2 ദിവസത്തിൽ തീവ്ര ന്യൂനമർദ്ദമാകും; ചൊവ്വാഴ്ച 8 ജില്ലകളിൽ യെല്ലോ അലർട്ട്
U R Pradeep: ചേലക്കരയിലെ ചെന്താരകം; യു ആർ പ്രദീപ് തിരുത്തി കുറിച്ചത് സ്വന്തം ഭൂരിപക്ഷം
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ