5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide: ജീവനോടെ ഉള്ളവരെയെല്ലാം കണ്ടെത്തി; കാണാതായത്‌ 29 കുട്ടികളെ

Wayanad Landslide Updates: ബെയ്‌ലി പാലനിര്‍മാണം പൂര്‍ത്തിയായി. ഇനി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് കൂടുതല്‍ ഉപകരണങ്ങള്‍ മുണ്ടക്കൈയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മുണ്ടക്കൈയിലേക്ക് പ്രവേശിക്കുന്നതിന് ഏക മാര്‍ഗം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലമായിരുന്നു.

Wayanad Landslide: ജീവനോടെ ഉള്ളവരെയെല്ലാം കണ്ടെത്തി; കാണാതായത്‌ 29 കുട്ടികളെ
PTI Image
shiji-mk
Shiji M K | Updated On: 01 Aug 2024 18:27 PM

വയനാട്: മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജീവനോടെ അവശേഷിച്ച എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിലയിരുത്തി. ഉരുള്‍പൊട്ടലില്‍ 29 കുട്ടികളെയായിരുന്നു കാണാതായിരുന്നത്. വെള്ളാര്‍മല പ്രദേശത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നും മേപ്പാടിയിലുള്ള രണ്ട് സ്‌കൂളുകളില്‍ നിന്നുമുള്ളവരാണ് ഈ 29വിദ്യാര്‍ഥികള്‍. ഡഡിഇ ശശീന്ദ്രവ്യാസ് വി എ ആണ് ഇക്കാര്യം അറിയിച്ചത്.

ഇവരില്‍ വെള്ളാര്‍മല സ്‌കൂളില്‍ നിന്നും 11 കുട്ടികളെയാണ് കാണാതായത്. 29 പേരില്‍ നാലുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളില്‍ ഇനി ജീവനോടെ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് കേരള-കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കാന്‍ഡിങ് മേജര്‍ ജനറല്‍ വി ടി മാത്യു പറഞ്ഞു.

Also Read: Wayanad Landslides: മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണെയെന്ന് കമൻ്റ്; ഭാവനയും സജിനും വയനാട്ടിലേക്ക്

നിലവില്‍ ആര്‍മിയുടെ 500 പേരാണ് തിരച്ചിലിനായി പ്രദേശത്തുള്ളത്. ഒറ്റപ്പെട്ട് ആരെങ്കിലും ജീവനോടെ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്തണമെന്ന് സൈന്യം അറിയിച്ചു. മൃതദേഹങ്ങളാണ് ഇവിടെനിന്നും ഇനി കണ്ടെത്താനുള്ളത്. മൃതദേഹ അവശിഷ്ടങ്ങളുടെ തിരച്ചിലും സംസ്‌കാരവുമാണ് പ്രശ്‌നമായി അവശേഷിക്കുന്നതെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞു.

മൃതദേഹം കിട്ടിയാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം തുടങ്ങുന്നുണ്ട്. ക്യാമ്പില്‍ കഴിയുന്നവര്‍ മാനസികാഘാത പ്രശ്‌നം നേരിടുന്നുണ്ട്. അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കിവരികയാണ്. പകര്‍ച്ചവ്യാധിയാണ് പ്രധാന വെല്ലുവിളിയായിരിക്കുന്നത്. അത് തടയാന്‍ മൃഗങ്ങളുടെ മൃതദേഹങ്ങളും വേണ്ട രീതിയില്‍ സംസാരിക്കാനുള്ള നടപടികള്‍ ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചതെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ ഡോ എ കൗശിഗന്‍ പറഞ്ഞു. കൂടാതെ അവകാശികള്‍ ഇല്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പ്രോട്ടോകോള്‍ തയാറായിട്ടുണ്ടെന്ന് പ്രത്യേക ഉദ്യോഗസ്ഥന്‍ സീരാം സാംബശിവ റാവുവും അറിയിച്ചിട്ടുണ്ട്.

Also Read: CMDRF: നുണ പ്രചരണങ്ങൾ കേട്ട് പണം നൽകാതിരിക്കരുത്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് നടത്താനുള്ളതല്ല

ഉരുള്‍പൊട്ടല്‍ ഇത്ര ആഘാതം എങ്ങനെ ഉണ്ടാക്കി എന്നത് ഗൗരവമായി പഠിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. പെട്ടെന്നുതന്നെ പാലം പ്രവൃത്തി പൂര്‍ത്തീകരിച്ചതിന് സൈന്യത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

അതേസമയം, ബെയ്‌ലി പാലനിര്‍മാണം പൂര്‍ത്തിയായി. ഇനി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് കൂടുതല്‍ ഉപകരണങ്ങള്‍ മുണ്ടക്കൈയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മുണ്ടക്കൈയിലേക്ക് പ്രവേശിക്കുന്നതിന് ഏക മാര്‍ഗം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലമായിരുന്നു.