5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide: ഇന്ന് സുപ്രധാന ആക്ഷൻ പ്ലാൻ; സൺറൈസ് വാലി കേന്ദ്രീകരിച്ച് തെരച്ചിൽ

Wayanad Landslide Update: പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആർമി സൈനികരും അടങ്ങുന്ന 12 പേരാണ് ഇന്ന് തിരച്ചിലിൽ പങ്കെടുക്കുക. ഇന്ന് രാവിലെ എട്ട് മണിയോടെ എസ്കെഎംജെ ഗ്രൗണ്ടിൽ നിന്ന് അവർ എയർ ലിഫ്റ്റിങ്ങിലൂടെ പ്രദേശത്തേക്ക് എത്തിച്ചേരും.

Wayanad Landslide: ഇന്ന് സുപ്രധാന ആക്ഷൻ പ്ലാൻ; സൺറൈസ് വാലി കേന്ദ്രീകരിച്ച് തെരച്ചിൽ
Wayanad Landslide. (Image credits: PTI)
neethu-vijayan
Neethu Vijayan | Updated On: 06 Aug 2024 06:19 AM

കൽപ്പറ്റ: ചൂരൽമലയേയും മുണ്ടക്കൈയേയും ദുരന്തഭൂമിയാക്കി മാറ്റിയ ഉരുൾപ്പൊട്ടൽ നടന്നിട്ട് ഇന്ന് എട്ട് ദിവസം. വയനാട്ടിൽ ഇന്ന് (Wayanad Landslide) പ്രധാനപ്പെട്ട ഒരു ആക്ഷൻ പ്ലാൻ (Important action plan) നടപ്പാക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. സൂചിപാറയിലെ സൺറൈസ് വാലി (Sunrise Valley) കേന്ദ്രീകരിച്ചുകൊണ്ടാണ് തെരച്ചിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ചാലിയാറിൻ്റെ ഇരു കരകളിലും സമഗ്രമായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഒരു ചെറിയ ഭാഗത്ത് മാത്രം മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ആ പ്രദേശത്താണ് ഇന്ന് തെരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആർമി സൈനികരും അടങ്ങുന്ന 12 പേരാണ് ഇന്ന് തിരച്ചിലിൽ പങ്കെടുക്കുക. ഇന്ന് രാവിലെ എട്ട് മണിയോടെ എസ്കെഎംജെ ഗ്രൗണ്ടിൽ നിന്ന് അവർ എയർ ലിഫ്റ്റിങ്ങിലൂടെ പ്രദേശത്തേക്ക് എത്തിച്ചേരും. സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലുമാണ് തെരച്ചിൽ നടത്തുക. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ഇനിയും തിരിച്ചറിയാത്ത 31 മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കുമെന്ന് മന്ത്രി കെ രാജൻ

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ സൈന്യം തീരുമാനിക്കും വരെ തെരച്ചിൽ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി നേരത്തെ തീരുമാനിച്ചിരുന്നു. പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കുമെന്നും ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ തുക പുനരധിവാസത്തിന് ഉറപ്പാക്കാൻ എൽ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടുമെന്നും വ്യക്തമാക്കിയിരുന്നു. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്.

കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തത്തിൽ ഓരോ ദിവസവും മരണസംഖ്യ ഉയരുകയാണ്. ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാത്തവരുടെ മൃതദേഹം പുത്തുമലയിൽ കൂട്ടമായി ഇന്നലെ സർവ്വമത പ്രാർത്ഥനയോടെ സംസ്കരിച്ചു. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് പിന്നീട് തിരിച്ചറിയാനുള്ള അടയാളങ്ങളോടെയാണ് സംസ്കാരം നടത്തിയത്. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ ചടങ്ങുകൾ രാത്രിയോടെയാണ് പൂർത്തിയായത്.

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ 402 പേരാണ് മരണപ്പെട്ടതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മണ്ണിനടിയിൽ നിന്നും ചാലിയാറിൽ നിന്നുമടക്കം കണ്ടെടുത്തവയിൽ 180 എണ്ണം ശരീരഭാഗങ്ങൾ മാത്രമാണ്. അതേസമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 226 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഉരുൾപൊട്ടലിൽ പരിക്കേറ്റ 91 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് 16 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്.

Latest News