Wayanad Landslide: വയനാട് ദുരന്തം; 401 പേരുടെ ഡിഎൻഎ പരിശോധന പൂർത്തിയായി, ഇതുവരെ ലഭിച്ചത് 437 മൃതദേഹങ്ങൾ

Wayanad Landslide Update: ഇതുവരെ നടന്ന തിരച്ചലിൽ 437 മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണു കണ്ടെടുത്തത്. 115 പേരുടെ രക്ത സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. ഇനി ബിഹാർ സ്വദേശികളായ മൂന്നുപേരുടെ രക്ത സാമ്പിളുകൾ കൂടി ലഭ്യക്കാനുണ്ട്.

Wayanad Landslide: വയനാട് ദുരന്തം; 401 പേരുടെ ഡിഎൻഎ പരിശോധന പൂർത്തിയായി, ഇതുവരെ ലഭിച്ചത് 437 മൃതദേഹങ്ങൾ

Wayanad Landslide Update. (Image Credits: PTI)

neethu-vijayan
Published: 

14 Aug 2024 10:31 AM

കല്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ (Wayanad Landslide) ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 ഡിഎൻഎ പരിശോധന (DNA test) പൂർത്തിയായതായി മന്ത്രിസഭാ ഉപസമിതി അറിയിച്ചു. ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണെന്നാണ് വിവരം. അതിൽ 121 പുരുഷൻമാരും 127 സ്ത്രീകളും ഉൾപ്പെടുന്നു. 52 ശരീരഭാഗങ്ങൾ പൂർണ്ണമായും അഴുകിയ നിലയിലാണ്. ഇതുവരെ നടന്ന തിരച്ചലിൽ 437 മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണു കണ്ടെടുത്തത്. 115 പേരുടെ രക്ത സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. ഇനി ബിഹാർ സ്വദേശികളായ മൂന്നുപേരുടെ രക്ത സാമ്പിളുകൾ കൂടി ലഭ്യക്കാനുണ്ട്.

അതേസമയം സർക്കർ കണക്കിൽ ഇതുവരെ 231 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 128 പേരെ കാണാതായിട്ടുണ്ട്. വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസം നൽകുന്നതിനുള്ള നടപടികൾ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ഇതിൽ കേന്ദ്രത്തിന് നൽകേണ്ട വിവരങ്ങൾ അതിവേഗം തയ്യാറാക്കാനുള്ള നടപടികളും സ്വീകരിക്കുന്നതാണ്. നേരത്തെ ദുരന്തത്തിൽപ്പെട്ടവർക്ക് സംസ്ഥാനസർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിരുന്നു.

ദുരന്തത്തിന് ഇരയായവരെ വാടകവീടുകളിലേക്ക് മാറ്റുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. വാടകവീടുകൾ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മരിച്ചവരുടെയും നഷ്ടപ്പെട്ട സ്വത്തിന്റെയും അവകാശികളാരെന്ന് ഉറപ്പാക്കാനുള്ള നിയമപ്രശ്നത്തിനും ഉടൻ പരിഹാരം കണ്ടെത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കഴിഞ്ഞ ദിവസം 110 കോടി കവിഞ്ഞിരുന്നു.

ALSO READ: വയനാട്ടില്‍ വേറെയുമുണ്ട് ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങള്‍: ജോണ്‍ മത്തായി

എന്നാൽ വയനാട്ടിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്നലെ വൈകിട്ട് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ കനത്ത മഴ പെയ്തതോടെ, ചൂരൽമല പുത്തുമല എന്നിവിടങ്ങളിൽ നിന്നായി 83 പേരെ മാറ്റിപാർപ്പിച്ചിരുന്നു. തൃക്കൈപ്പറ്റ സ്കൂളിൽ ആണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. മഴമൂലം ഇന്നലെ മുടങ്ങിയ സംസ്കാരം ഇന്ന് നടക്കുമെന്നാണ് വിവരം. പ്രദേശത്ത് കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണ്. വിദ​ഗ്ധ സംഘം ഉരുൾ ബാധിത മേഖലയിൽ എത്തി വിവരശേഖരണം തുടരുകയാണ്. പോത്തുകല്ലിൽ തിരച്ചിലിന് പോയവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഇന്ന് നടത്തും.

പോത്തുകല്ല് ചാലിയാറിൽ ഇന്നലെ തെരച്ചിലിനു പോയ 14 അംഗ സംഘമാണ് പരപ്പൻപാറയിൽ കുടുങ്ങിയത്. എസ്ഡിപിഐ പ്രവർത്തകർ ആണ് വനത്തിൽ കുടുങ്ങിയവർ. പെട്ടെന്നുള്ള മഴ കാരണം വെള്ളത്തിന്റെ കുത്തിയൊഴുക്ക് കൂടിയതോടെ തിരിച്ചു വരാൻ കഴിഞ്ഞില്ലെന്നാണ് എസ്ഡിപിഐ പ്രവർത്തകർ പാർട്ടി നേതൃത്വത്തെ അറിയിച്ചത്. പുഴക്ക് അക്കരെ ഒരു കാപ്പിതോട്ടത്തിൽ സുരക്ഷിതരാണെന്നും എസ്ഡിപിഐ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

വയനാട്ടിൽ ഉരുൾപൊട്ടലിന് സാധ്യതയുള്ള വേറെയും പ്രദേശങ്ങളുണ്ടെന്ന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വയനാട്ടിൽ സേഫ് ഏരിയ അൺ സേഫ് ഏരിയ ഏതൊക്കെ എന്ന് തരംതിരിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചൂരൽമലയിൽ ഉരുൾപൊട്ടിയ പ്രദേശം മുതൽ താഴേക്ക് പരിശോധിക്കും. എന്താണ് ഉരുൾപൊട്ടലിന് കാരണമായതെന്നും പ്രഭവകേന്ദ്രം ഏതാണെന്നും പരിശോധിക്കുമെന്ന് ജോൺ മത്തായി കൂട്ടിച്ചേർത്തു.

ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മുണ്ടക്കൈ, ചൂരൽമല എന്നീ മേഖലകളിൽ പരിശോധന നടത്തുന്നത്. ജില്ലയിൽ സുരക്ഷിതമായ പ്രദേശങ്ങൾ ഏതൊക്കെ, ദുർബലമായ പ്രദേശങ്ങൾ ഏതൊക്കെ എന്നാമ് കണ്ടെത്തേണ്ടത്. കൂടാതെ ഇനി എന്തെങ്കിലും ദുരന്തങ്ങളുണ്ടാകാൻ സാധ്യതയുണ്ടോ എന്ന് പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജോൺ മത്തായി കൂട്ടിച്ചേർത്തു.

ഉരുൾപൊട്ടിയ ഭാഗത്താണ് ആദ്യം പരിശോധന നടത്തുന്നത്. അവിടെ നിന്ന് താഴോട്ട് പരിശോധിക്കും. രണ്ടോ മൂന്നോ ദിവസം നീളുന്ന പരിശോധനയാണ് ഉദ്ദേശിക്കുന്നത്. താനുൾപ്പെടെയുള്ള ആറംഗസംഘം ഒരുമിച്ചിരുന്ന് സർക്കാരിന് റിപ്പോർട്ട് നൽകും. എത്രയും പെട്ടെന്ന് തന്നെ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ച് തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

ഈ പരിശോധനയ്ക്ക് ശേഷം സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് സന്ദർശിക്കും. ഉരുൾപൊട്ടലിന് സാധ്യതയുള്ള അനേകം പ്രദേശങ്ങൾ വയനാട്ടിലുണ്ട്. ഒരു പ്രദേശത്ത് 300 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യുകയാണെങ്കിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ട്. അതിനാൽ ഇക്കാര്യത്തെ സൂക്ഷമ രീതിയിൽ തരംതിരിച്ചെടുക്കേണ്ടത് വളരെ അനിവാര്യമാണ്. സേഫ് ഏരിയ അൺസേഫ് ഏരിയ എന്ന് തരംതിരിച്ച ശേഷം സേഫ് ഏരിയയിൽ കേടുപാടുകൾ സംഭവിക്കാത്ത വീടുകളുണ്ടെങ്കിൽ അവയെ ഉപയോഗപ്രദമാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories
Kalamassery Polytechnic Ganja Raid: കളമശേരി പോളിടെക്നിക്ക് ലഹരിക്കേസ്; പണമിടപാട് നടത്തിയ മൂന്നാം വർഷ വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതം
Kochi Ganja Raid: കൊച്ചിയില്‍ വീണ്ടും ലഹരിവേട്ട; വിദ്യാര്‍ഥികളുടെ താമസ സ്ഥലത്ത് പരിശോധന, ഒരാള്‍ പിടിയില്‍
Thiruvananthapuram Medical College: ആശുപത്രിയിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ സംഭവം; ആക്രിക്കാരനെതിരെ കേസില്ല, ജീവനക്കാരന് സസ്‌പെൻഷൻ
Kalamassery Accident: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; കളമശ്ശേരിയിൽ കാർ മൂന്ന് വാഹനങ്ങളുമായി കൂട്ടിയിടിച്ച് വൻ അപകടം
Student Missing Case: പരീക്ഷയ്ക്ക് പോയ കുട്ടി തിരികെ വീട്ടിലെത്തിയില്ല; എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി
KSRTC Accident: തിരൂര്‍ക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസിയും ലോറിയും കൂട്ടിയിച്ച് അപകടം; ഒരു മരണം
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം