പുലികളുമില്ല, കുമ്മാട്ടിക്കളിയുമില്ല...; ഉരുൾപൊട്ടൽ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലികളി ഒഴിവാക്കി | wayanad landslide disaster, thrissur corporation decided to cancel 2024 onam celebrations Malayalam news - Malayalam Tv9

Onam 2024: പുലികളുമില്ല, കുമ്മാട്ടിക്കളിയുമില്ല…; ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലികളി ഒഴിവാക്കി

Onam Celebrations 2024: ഈ വർഷം സെപ്റ്റംബർ 18നായിരുന്നു പുലിക്കളി നടക്കേണ്ടിയിരുന്നത്. സെപ്റ്റംബർ 16, 17 തീയതികളിലാണ് കുമ്മാട്ടിക്കളിയും നടക്കേണ്ടിയിരുന്നത്. പുലികളിക്കും കുമ്മാട്ടിക്കളിയ്ക്കുമുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ നടത്തിയിരുന്നു.

Onam 2024: പുലികളുമില്ല, കുമ്മാട്ടിക്കളിയുമില്ല...; ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലികളി ഒഴിവാക്കി

2024 Onam Celebrations Cancel.

Published: 

09 Aug 2024 18:37 PM

തൃശൂർ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ തൃശൂരിൽ എല്ലാവർഷവും നടത്തിവരുന്ന ഓണാഘോഷാത്തിൻ്റെ ഭാ​ഗമായി നടത്താറുള്ള പ്രശസ്തമായ പുലിക്കളി ഒഴിവാക്കി. പുലിക്കളിക്കൊപ്പം കുമ്മാട്ടിക്കളിയും ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് തൃശൂർ കോർപ്പറേഷൻ യോഗം തീരുമാനിക്കുകയായിരുന്നു. വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ പുലിക്കളിയും കുമ്മാട്ടിക്കളിയും ഉൾപ്പെടെയുള്ള ഓണാഘോഷങ്ങൾ ഒഴിവാക്കാൻ ഇന്ന് ചേർന്ന കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്.

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഇന്ന് നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. ഈ വർഷം സെപ്റ്റംബർ 18നായിരുന്നു പുലിക്കളി നടക്കേണ്ടിയിരുന്നത്. സെപ്റ്റംബർ 16, 17 തീയതികളിലാണ് കുമ്മാട്ടിക്കളിയും നടക്കേണ്ടിയിരുന്നത്. പുലികളിക്കും കുമ്മാട്ടിക്കളിയ്ക്കുമുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ നടത്തിയിരുന്നു.

എന്നാൽ, കേരളം ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടിലുണ്ടായത്. ഈ സാഹചര്യത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കാൻ കൂട്ടായ തീരുമാനം എടുക്കുകയായിരുന്നുവെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. വർഷംതോറം നടക്കാറുള്ള പുലിക്കളി കാണാനായി വിവിധയിടങ്ങളിൽ നിന്നുള്ള പതിനായിരങ്ങളാണ് എത്താറുള്ളത്. തൃശൂർ റൗണ്ടിലാണ് പുലിക്കളി നടക്കാറുള്ളത്.

ALSO READ: വയനാട് ഉരുൾപ്പൊട്ടൽ: അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, ഓരോ കുടുംബത്തിനും 10,000 രൂപ

അതേസമയം വയനാട്ടിലും കോഴികോടും ഉൾപ്പെടെ ഇന്ന് ഉ​ഗ്ര ശബ്ദത്തോട് കൂടി വലിയ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. വയനാട്ടിലെ പ്രകമ്പനം ഭൂകമ്പമാപിനിയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. മണ്ണിന് താഴയുള്ള പാറക്കെട്ടുകൾ നീങ്ങിയ ചെറുചലനമാകാമെന്നാണ് നിലവിലെ പ്രാഥമിക വിലയിരുത്തൽ. അസ്വാഭാവികതയുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. സംഭവത്തിൻ്റെ കൂടുതൽ വിവരം ശേഖരിക്കുന്നകായി കാലാവസ്ഥാ വകുപ്പും പറഞ്ഞു.

അമ്പലവയൽ, കുറിച്യർമല, പിണങ്ങോട്, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് എന്നി പ്രദേശങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും കേട്ടതായാണ് നാട്ടുകാർ പറയുന്നത്. പ്രദേശവാസികളോട് സ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിരുന്നു. രാവിലെ 10.11ന് വലിയ ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ പറയുന്നത്. ആദ്യം കേട്ടത് ചെറുതായുള്ള ശബ്ദവും, പിന്നീട് പാറക്കല്ല് ഉരുണ്ടുവീഴുന്ന പോലുള്ള ശബ്ദവുമാണ് കേട്ടതെന്ന് നാട്ടുകാർ പറഞ്ഞു.

വയനാട്ടിലും കോഴിക്കോടും മാത്രമല്ല, പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായതായി റിപ്പോർട്ട്. പാലക്കാട് അലനല്ലൂർ കുഞ്ഞിക്കുളത്താണ് പ്രകമ്പനം ഉണ്ടായിരിക്കുന്നത്. രാവിലെ പത്ത് മണിയോടെ തന്നെയായിരുന്നു സംഭവം നടന്നതെന്നാണ് വിവരം. പ്രകമ്പനത്തിൽ ജനൽ കുലുങ്ങിയെന്നും വലിയ ശബ്ദം കേട്ടെന്നും നാട്ടുകാർ പറയുന്നു. പാലക്കാട് ഒറ്റപ്പാലത്തും പ്രകമ്പനമുണ്ടായി.

Related Stories
Women in gov. job: 45 വയസ് വരെ നിയമനം, പ്രസവാവധി കഴിഞ്ഞാലും വർക്ക് ഫ്രം ഹോം; സർക്കാർ സർവീസിൽ സ്ത്രീകൾക്കായി വമ്പൻ ഓഫറുകൾ ഒരുങ്ങുന്നു
Ration card update: മരിച്ചവരുടെ പേര് ഇപ്പോഴും റേഷൻ കാർഡിലുണ്ടോ? ഉടൻ നീക്കിയില്ലെങ്കിൽ പണി ഉറപ്പ്
ADM Naveen Babu: നവീൻ ബാബു നീതിമാനായ ഉദ്യോ​ഗസ്ഥൻ; കെെക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ
Ganja Seized: ‘ചേട്ടാ തീപ്പെട്ടിയുണ്ടോ’; കഞ്ചാവുബീഡി കത്തിക്കാന്‍ എക്‌സൈസ് ഓഫീസില്‍ തീപ്പെട്ടി ചോദിച്ചത്തി വിദ്യാര്‍ഥികള്‍
Mukesh Arrest: പീഡന പരാതി; നടനും എംഎൽയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, അറസ്റ്റും ജാമ്യവും ഞൊടിയിടയിൽ
Mannarasala Festival: മണ്ണാറശ്ശാല ആയില്യം മഹോത്സവം; ആലപ്പുഴ ജില്ലയിൽ 26ന് പ്രാദേശിക അവധി
പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി
വേറെങ്ങും പോവേണ്ട അടുക്കളയിലുണ്ട് കൊളസ്‌ട്രോളിനുള്ള മരുന്ന്‌