5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad landslide issue: 119 പേർ കാണാമറയത്ത്; നോഡൽ ഓഫീസർ മടങ്ങിയിട്ട് ഒരാഴ്ച; അവസാനിക്കുകയാണോ വയനാട്ടിലെ തിരച്ചിൽ?

ഒരാഴ്ച മുമ്പാണ് കമ്മ്യൂണിറ്റി കിച്ചൺ പൂട്ടിയത്. ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്ന സേനാ വിഭാഗങ്ങൾക്ക് ഹോട്ടലിൽ നിന്നാണ് ഭക്ഷണം എത്തിക്കുന്നത് എന്നാണ് വിവരം.

Wayanad landslide issue: 119 പേർ കാണാമറയത്ത്; നോഡൽ ഓഫീസർ മടങ്ങിയിട്ട് ഒരാഴ്ച; അവസാനിക്കുകയാണോ വയനാട്ടിലെ തിരച്ചിൽ?
Wayanad Landslide. (Image Courtesy: PTI)
aswathy-balachandran
Aswathy Balachandran | Updated On: 22 Aug 2024 10:10 AM

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല എന്ന തരത്തിലുള്ള ആരോപണം ഉയരുന്നു. ഇപ്പോഴും കാണാമറയത്തുള്ളത് 119 പേരാണ്. ഇത്രയും പേർ ബാക്കി നിൽക്കുമ്പോൾ തെരച്ചിൽ സംഘത്തിൽ ആളുകളെ വെട്ടിക്കുറച്ചിരുന്നു. ഈ നടപടി വ്യാപകമായ വിമർശനത്തിനാണ് വഴി വച്ചത്. വയനാട്ടിൽ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നതും രക്ഷാ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

ഇപ്പോൾ ക്യാമ്പുകളിൽ 97 കുടുംബങ്ങളാണ് കഴിയുന്നത്. ഇതുവരെ 630 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുമുണ്ട്. തെരച്ചിലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ചുമതലയുണ്ടായിരുന്ന നോഡൽ ഓഫീസർ വിഷ്ണുരാജ് മടങ്ങിയിട്ട് ഒരാഴ്ചയായി എന്നതും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കിയിരുന്ന കമ്മ്യൂണിറ്റി കിച്ചനും പൂട്ടി.

ഒരാഴ്ച മുമ്പാണ് കമ്മ്യൂണിറ്റി കിച്ചൺ പൂട്ടിയത്. ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്ന സേനാ വിഭാഗങ്ങൾക്ക് ഹോട്ടലിൽ നിന്നാണ് ഭക്ഷണം എത്തിക്കുന്നത് എന്നാണ് വിവരം. രണ്ടുദിവസം കൂടിയെ ഭക്ഷണം വേണ്ടിവരൂ എന്നാണ് അവർക്ക് കിട്ടിയ അറിയിപ്പ്. എന്നാൽ എൻഡിആർഎഫിന് റിലീവിങ് ഓർഡർ നൽകിയിട്ടുമില്ലെന്നതും പ്രത്യേകം ഓർക്കണം. ഡിഎൻഎഫലങ്ങൾ കിട്ടിത്തുടങ്ങി എന്ന വിവരമുണ്ടെങ്കിലും മൃതദേഹം തിരിച്ചറിഞ്ഞതായി വിവരമില്ല.

ALSO READ – വയനാട്ടില്‍ കോളറ മരണം; 22കാരനും രോഗം

ബന്ധുക്കളുടെ സാമ്പിളുമായി ഒത്തു നോക്കിയുള്ള ഫലം വൈകുന്നതാകാം ഇതിനു കാരണം. ചാലിയാർ തീരം, സൂചിപ്പാറ വനമേഖല എന്നിവിടങ്ങളിലുള്ള തെരച്ചിൽ നിർത്തിയിരുന്നു. എന്നാൽ തിരച്ചിൽ നിർത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദുരന്തം കഴിഞ്ഞ് സ്കൂളുകളൊന്നും ഇതുവരെ തുറന്നിരുന്നില്ല. ഇതിനിടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി സഹായവുമായി മുസ്ിം ലീ​ഗ് രം​ഗത്തെത്തി.

വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുമെന്ന് മുസ്ലീം ലീഗ് അറിയിച്ചിരുന്നു. ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കളുടെ സഹായം കളക്ഷൻ സെൻ്ററുകൾ വഴി ലീഗിന് ലഭിച്ചുവെന്ന് മുസ്ലിം ലീ​ഗ് നേതാക്കൾ അറിയിച്ചിരുന്നു. 27 കോടി രൂപയോളം രൂപ വയനാടിനായി സമാഹരിച്ചിട്ടുണ്ടെന്നാണ് അവർ അറിയിച്ചത്.