Wayanad Landslide: വയനാട് ദുരന്തം; കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും

Wayanad Rehabilitation: 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. നേരത്തെ വയനാട്ടിൽ സന്ദർശനം നടത്തിയ മോദി പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം തടസമാകില്ല എന്ന് വ്യക്തമാക്കിയിരുന്നു. വയനാട്ടിലെ പുനരധിവാസത്തിനായി ഉത്തർപ്രദേശ് സർക്കാർ പത്ത് കോടി രൂപ നൽകുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചു.

Wayanad Landslide: വയനാട് ദുരന്തം; കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും

Pinarayi Vijayan And Narendra Modi.

Published: 

27 Aug 2024 06:56 AM

ന്യൂഡൽഹി: വയനാട് ദുരന്തവുമായി (Wayanad Lanslides) ബന്ധപ്പെട്ട പുനരധിവാസത്തിൽ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികൾ വേ​ഗത്തിലാക്കാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ തയാറാക്കിയ വിശദമായ നിവേദനം മോദിക്ക് ഇന്ന് കൈമാറും. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. നേരത്തെ വയനാട്ടിൽ സന്ദർശനം നടത്തിയ മോദി പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം തടസമാകില്ല എന്ന് വ്യക്തമാക്കിയിരുന്നു.

അതിനിടെ വയനാട്ടിലെ പുനരധിവാസത്തിനായി ഉത്തർപ്രദേശ് സർക്കാർ പത്ത് കോടി രൂപ നൽകുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചു. പുനരധിവാസത്തിന് ധനസഹായമായി പത്ത് കോടി രൂപ അനുവദിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കുകയായിരുന്നു. നേരത്തെ പുനരധിവാസത്തിന് സഹായം അഭ്യർത്ഥിച്ച് കൊണ്ട് ഗവർണർ ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് യുപി സർക്കാർ ധനസഹായം അനുവദിച്ച് പ്രഖ്യാപനം നടത്തിയത്.

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടലിൽ ആറ് ലക്ഷം രൂപയാണ് മരിച്ചവരുടെ കുടുംബത്തിന് കേരള സർക്കാർ ധനസഹായമായി നൽകിയത്. ദുരന്തത്തിൽ അംഗവൈകല്യം സംഭവിച്ചവർക്ക് 75,000 രൂപയും ചെറിയ അംഗവൈകല്യങ്ങൾക്ക് 50,000 രൂപയുമാണ് സർക്കാർ നൽകുന്നത്. തമിഴ്നാട് സർക്കാർ അഞ്ച് കോടി രൂപ നൽകുമെന്ന് സ്റ്റാലിൻ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ നിരവധി സിനിമ താരങ്ങളും വയനാട് പുനരധിവാസത്തിനായി ധനസഹായവുമായി രംഗത്ത് എത്തിയിരുന്നു.

ALSO READ: വയനാട് പുനരധിവാസം; പത്ത് കോടി രൂപ നൽകുമെന്ന് യു.പി സർക്കാർ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാപ്രദേശ് സർക്കാർ 10 കോടി രൂപ കൈമാറി. ദുരന്തം നടന്ന് ഉടനെ തന്നെ കേരളത്തിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹായം വാഗ്ദാനം ചെയ്തിരുന്നു. ദുരന്തത്തിൽ വീടും വസ്തുവകകളും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയതെന്ന് വ‍ൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുക പിടിക്കില്ലെന്ന് അധികൃതർ അറിയിച്ചത്.

പണം നൽകിയവരുടെ വിവരം

പ്രഭാസ് രണ്ട് കോടി, ചിരഞ്ജീവിയും രാംചരണും ചേർന്ന് ഒരു കോടി, സൂര്യ ജ്യോതിക കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപ, മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ, മോഹൻലാൽ 25 ലക്ഷം, കമൽ ഹാസൻ 25 ലക്ഷം, ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം, ടോവിനോ 25 ലക്ഷം, അല്ലു അർജുൻ 25 ലക്ഷം രൂപ, വിക്രം 20 ലക്ഷം, നയൻതാരയും വിഘ്‌നേശ് ശിവനും ചേർന്ന് 20 ലക്ഷം രൂപ, സൗബിൻ ഷാഹിർ 20 ലക്ഷം, രശ്‌മിക മന്ദന 10 ലക്ഷം, മഞ്ജു വാരിയർ, പേർളി മാണി, റിമി ടോമി എന്നിവർ 5 ലക്ഷം രൂപ വീതവും, നവ്യ നായർ ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് പണം കൈമാറിയവരുടെ വിവരം.

 

 

Related Stories
Boby Chemmanur : ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം റദ്ദാക്കും? 12 മണിക്കുള്ളിൽ വിശദീകരണം വേണമെന്ന് ഹൈക്കോടതി
Uma Thomas Health Update: ‘മിനിസ്റ്ററേ..ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്’; മന്ത്രി ബിന്ദുവിനോട് വീഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ്
Ration Mustering : സംസ്ഥാനത്തില്ലാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് ചെയ്യാനായില്ലേ? എങ്കില്‍ ‘നോ സീന്‍’; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി
Man Found Alive Before Morgue: മരിച്ചെന്നു കരുതി ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കൈ അനക്കി; പവിത്രന് ഇത് രണ്ടാം ജന്മം
Neyyattinkara Samadhi Case : കല്ലറ പൊളിക്കാതിരിക്കാന്‍ ഗോപന്‍സ്വാമിയുടെ കുടുംബം കോടതിയിലേക്ക്, അടിമുടി ദുരൂഹത; കുഴഞ്ഞുമറിഞ്ഞ് സമാധിക്കേസ്‌
Boby Chemmanur : ബോബി ചെമ്മണ്ണൂര്‍ ഇന്ന് പുറത്തിറങ്ങുമോ? ജയിലിലെ ‘ബോചെ ഷോ’ കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന്‍; കേസിന്റെ നാള്‍വഴികളിലൂടെ
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?