5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide : ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തകർക്കും ദുരിതബാധിതർക്കും ഭക്ഷണമെത്തിച്ച് നൽകുമെന്ന് ഷെഫ് സുരേഷ് പിള്ള

Wayanad Landslide Chef Suresh Pillai : വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കും ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ഭക്ഷണം എത്തിച്ചുനൽകുമെന്ന് ഷെഫ് സുരേഷ് പിള്ള. ഭക്ഷണം തയ്യാറാക്കി സ്ഥലത്ത് എത്തിച്ചുകൊടുക്കുമെന്ന് സുരേഷ് പിള്ള ഫേസ്ബുക്കിൽ കുറിച്ചു.

Wayanad Landslide : ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തകർക്കും ദുരിതബാധിതർക്കും ഭക്ഷണമെത്തിച്ച് നൽകുമെന്ന് ഷെഫ് സുരേഷ് പിള്ള
Wayanad Landslide Chef Suresh Pillai (Image Courtesy – Social Media)
abdul-basith
Abdul Basith | Published: 30 Jul 2024 13:47 PM

വയനാട്ടിലെ ദുരന്തഭൂമിയിലുള്ള രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരിതബാധിതർക്കും ഭക്ഷണമെത്തിച്ച് നൽകുമെന്ന് ഷെഫ് സുരേഷ് പിള്ള. ആയിരത്തോളം പേർക്കുള്ള ഭക്ഷണം ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറൻ്റിൽ ഒരുക്കുകയാണെന്നും ഭക്ഷണം സ്ഥലത്ത് എത്തിച്ചുകൊടുക്കാനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഷെഫ് സുരേഷ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയരേ,
വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കുമായി ആയിരത്തോളംപേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുകയാണ്…! അവിടെ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണ്…
🙏
ബന്ധപ്പെടേണ്ട നമ്പർ
നോബി- 91 97442 46674, അനീഷ്- +91 94477 56679

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളാണ് പ്രളയ മുന്നറിയിപ്പായി കേന്ദ്ര ജല കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്നത്. നാല് നദികളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുമാണുന്നത്.

Also Read : Kerala Rains : ജലനിരപ്പ് അപകടകരമായി ഉയരുന്നു; സംസ്ഥാനത്തെ വിവിധ നദികളിൽ മുന്നറിയിപ്പ്

എറണാകുളം ജില്ലയിലെ കാളിയാർ, തൃശൂർ ജില്ലയിലെ കീച്ചേരിപ്പുഴ, പാലക്കാട് ജില്ലയിലെ പുലംതോട്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിപ്പുഴ എന്നീ നദികളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം ജില്ലയിലെ കരമനയാറ്, പത്തനംതിട്ട ജില്ലയിലെ പമ്പയാറ്, ഇടുക്കി ജില്ലയിലെ തൊടുപുഴയാറ്, തൃശൂർ ജില്ലയിലെ ഗായത്രിപ്പുഴ, ചാലക്കുടിപ്പുഴ, മലപ്പുറം ജില്ലയിലെ ചാലിയാർ, കുതിരപ്പുഴ എന്നീ നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ് എന്നും ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി.

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ വർധിക്കുകയാണ്. നിലവിൽ മരണസംഖ്യ ആകെ 50ലധികം ആയെന്നാണ് വിവിധ ചാനലുകളുടെ റിപ്പോർട്ട്. പാലക്കാട് ജില്ലയിലടക്കം ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. നൂറിലധികം ആളുകളെ 14 ക്യാമ്പുകളിലേക്ക് മാറ്റി.

അഞ്ചിടങ്ങളിലായാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെൽത്ത് സെൻ്ററിലാണ് ഏറ്റവുമധികം മൃതദേഹങ്ങൾ ഉള്ളത്. 28. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പത്തും കോഴിക്കോട് കള്ളാച്ചി വിംസിൽ ഏഴ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നു. വൈത്തിരി താലൂക്ക് ആശുപത്രി, മലപ്പുറം ചുങ്കത്തറ ആശുപത്രിയിൽ ഓരോ മൃതദേഹം വീതവും സൂക്ഷിച്ചിട്ടുണ്ട്. ഇതിനിടെ ചാലിയാർ പുഴയുടെ കൈപ്പിനി – കുന്നത്തു പൊട്ടി ഭാഗത്ത് നിന്ന് 18 വയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.

മരിച്ച 10 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷ്റഫ് (49), കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), ലെനിൻ, പ്രേമലീല, റെജീന എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

 

Latest News