Wayanad Landslide: നാലു സംഘങ്ങളായി 153 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക്; ഇന്ന് ആർമിയുടെ 122 ഇൻഫൻട്രി ബറ്റാലിയനിലെ സൈനികരും രം​ഗത്തിറങ്ങും ‌

Wayanad Landslide update: സൈന്യം, എൻ ഡി ആർ എഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സംഘങ്ങളാണ് ദൗത്യത്തിനു നേതൃത്വം നൽകുന്നത്. ഇവർക്കൊപ്പം പോലീസും, വനംവകുപ്പും, സന്നദ്ധസംഘടനകള്ളും, നാട്ടുകാരും ശക്തമായി പിന്തുണ നൽകി രം​ഗത്തുണ്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്ററും എത്തിക്കാനും തീരുമാനം ഉണ്ട്.

Wayanad Landslide: നാലു സംഘങ്ങളായി 153 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക്; ഇന്ന് ആർമിയുടെ 122 ഇൻഫൻട്രി ബറ്റാലിയനിലെ സൈനികരും രം​ഗത്തിറങ്ങും ‌

Rescuers help residents move to safety - Reuters

Updated On: 

31 Jul 2024 08:41 AM

മേപ്പാടി:  ഇന്നലെ രാത്രി നിർത്തിവച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചു. രാവിലെ ഏഴു മണിയോടെയാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായതിനാൽ ഇന്നലെ നിർത്തിവച്ചിരുന്നു. നാലു സംഘങ്ങളായി 153 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു എന്നാണ് വിവരം.

സൈന്യം, എൻ ഡി ആർ എഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സംഘങ്ങളാണ് ദൗത്യത്തിനു നേതൃത്വം നൽകുന്നത്. ഇവർക്കൊപ്പം പോലീസും, വനംവകുപ്പും, സന്നദ്ധസംഘടനകള്ളും, നാട്ടുകാരും ശക്തമായി പിന്തുണ നൽകി രം​ഗത്തുണ്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്ററും എത്തിക്കാനും തീരുമാനം ഉണ്ട്.

116 പോസ്റ്റുമോർട്ടം പൂർത്തീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വയനാട് ഉരുൾപ്പൊട്ടലിൽ രണ്ടാം ദിവസത്തെ രക്ഷാപ്രവർത്തനത്തിന് തയ്യാറെടുത്ത് ടെറിട്ടോറിയൽ ആർമിയുടെ 122 ഇൻഫൻട്രി ബറ്റാലിയനിലെ സൈനികരും രം​ഗത്തെത്തിയിട്ടുണ്ട്.

ALSO READ – ഇന്നും ട്രെയിൻ സര്‍വീസുകളിൽ മാറ്റം; ഒന്ന് ഭാ​ഗികമായി റദ്ദാക്കി മറ്റൊന്നിന്റെ സമയം മാറ്റിയെന്ന് റെയിൽവേ

ലെഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തിലുള്ള സൈനികർ പുഴ മുറിച്ച് കടന്ന് മുണ്ടക്കൈ മാർക്കറ്റ് മേഖലയിലെത്തിയിരുന്നു. അവിടെ കുടുങ്ങിക്കിടന്ന മുഴുവനാളുകളെയും രക്ഷപ്പെടുത്തി. മണ്ണിനടിയിൽപെട്ടവരും ഒഴുക്കിൽപെട്ടവരുമായി ഇനിയും ആളുകളുണ്ട്. അവരെ കണ്ടെത്താൻ സാധ്യമായ എല്ലാ ശക്തിയും മാർഗങ്ങളും ഉപയോഗിച്ച് രക്ഷാ പ്രവർത്തനം തുടരും.

അഞ്ച് മന്ത്രിമാരെ വയനാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിയോഗിച്ചു.സംസ്ഥാനത്തൊട്ടാകെ 118 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ആകെ 5,531 ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഫയർഫോഴ്‌സ്, എൻ.ഡി.ആർ.എഫ്, പോലീസ് തുടങ്ങി വിവിധ സേനകൾ യോജിച്ച് പ്രവർത്തിക്കുകയാണ്. കരസേനയുടെയും നാവിക സേനയുടെയും വിവിധ വിഭാഗങ്ങൾ രക്ഷാ പ്രവർത്തനത്തിനെത്തി.

Related Stories
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ