Wayanad Landslide: നാലു സംഘങ്ങളായി 153 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക്; ഇന്ന് ആർമിയുടെ 122 ഇൻഫൻട്രി ബറ്റാലിയനിലെ സൈനികരും രംഗത്തിറങ്ങും
Wayanad Landslide update: സൈന്യം, എൻ ഡി ആർ എഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സംഘങ്ങളാണ് ദൗത്യത്തിനു നേതൃത്വം നൽകുന്നത്. ഇവർക്കൊപ്പം പോലീസും, വനംവകുപ്പും, സന്നദ്ധസംഘടനകള്ളും, നാട്ടുകാരും ശക്തമായി പിന്തുണ നൽകി രംഗത്തുണ്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്ററും എത്തിക്കാനും തീരുമാനം ഉണ്ട്.
മേപ്പാടി: ഇന്നലെ രാത്രി നിർത്തിവച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ പുനരാരംഭിച്ചു. രാവിലെ ഏഴു മണിയോടെയാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്. രാത്രിയായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായതിനാൽ ഇന്നലെ നിർത്തിവച്ചിരുന്നു. നാലു സംഘങ്ങളായി 153 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു എന്നാണ് വിവരം.
സൈന്യം, എൻ ഡി ആർ എഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സംഘങ്ങളാണ് ദൗത്യത്തിനു നേതൃത്വം നൽകുന്നത്. ഇവർക്കൊപ്പം പോലീസും, വനംവകുപ്പും, സന്നദ്ധസംഘടനകള്ളും, നാട്ടുകാരും ശക്തമായി പിന്തുണ നൽകി രംഗത്തുണ്ട്. കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്ററും എത്തിക്കാനും തീരുമാനം ഉണ്ട്.
116 പോസ്റ്റുമോർട്ടം പൂർത്തീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വയനാട് ഉരുൾപ്പൊട്ടലിൽ രണ്ടാം ദിവസത്തെ രക്ഷാപ്രവർത്തനത്തിന് തയ്യാറെടുത്ത് ടെറിട്ടോറിയൽ ആർമിയുടെ 122 ഇൻഫൻട്രി ബറ്റാലിയനിലെ സൈനികരും രംഗത്തെത്തിയിട്ടുണ്ട്.
ALSO READ – ഇന്നും ട്രെയിൻ സര്‍വീസുകളിൽ മാറ്റം; ഒന്ന് ഭാഗികമായി റദ്ദാക്കി മറ്റൊന്നിന്റെ സമയം മാറ്റിയെന്ന് റെയിൽവേ
ലെഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തിലുള്ള സൈനികർ പുഴ മുറിച്ച് കടന്ന് മുണ്ടക്കൈ മാർക്കറ്റ് മേഖലയിലെത്തിയിരുന്നു. അവിടെ കുടുങ്ങിക്കിടന്ന മുഴുവനാളുകളെയും രക്ഷപ്പെടുത്തി. മണ്ണിനടിയിൽപെട്ടവരും ഒഴുക്കിൽപെട്ടവരുമായി ഇനിയും ആളുകളുണ്ട്. അവരെ കണ്ടെത്താൻ സാധ്യമായ എല്ലാ ശക്തിയും മാർഗങ്ങളും ഉപയോഗിച്ച് രക്ഷാ പ്രവർത്തനം തുടരും.
അഞ്ച് മന്ത്രിമാരെ വയനാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിയോഗിച്ചു.സംസ്ഥാനത്തൊട്ടാകെ 118 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ആകെ 5,531 ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഫയർഫോഴ്‌സ്, എൻ.ഡി.ആർ.എഫ്, പോലീസ് തുടങ്ങി വിവിധ സേനകൾ യോജിച്ച് പ്രവർത്തിക്കുകയാണ്. കരസേനയുടെയും നാവിക സേനയുടെയും വിവിധ വിഭാഗങ്ങൾ രക്ഷാ പ്രവർത്തനത്തിനെത്തി.