Wayanad Landslide: വയനാട് അവസാന വാക്കല്ല… ഇടുക്കി, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളും ഹോട്ട്സ്പോട്ടുകൾ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Wayanad Landslide: വയനാട് അവസാന വാക്കല്ല… ഇടുക്കി, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളും ഹോട്ട്സ്പോട്ടുകൾ

Updated On: 

31 Jul 2024 14:30 PM

Wayanad landslide study : പശ്ചിമഘട്ടത്തിൽ വളരെ ഉയർന്ന ജനസാന്ദ്രതയാണ് ഉള്ളത്. കാട് വെട്ടി നാടാക്കിയപ്പോൾ ജനവാസ മേഖല മാത്രമല്ല പ്രകൃതിദുരന്ത സാധ്യത കൂടിയാണ് ഉയർന്നത്.

Wayanad Landslide: വയനാട് അവസാന വാക്കല്ല... ഇടുക്കി, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളും ഹോട്ട്സ്പോട്ടുകൾ
Follow Us On

കൽപ്പറ്റ: വയനാട്ടിൽ ദുരന്തമുണ്ടായതിനു പിന്നാലെ ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇതനുസരിച്ച് വയനാട്ടിൽ ഉണ്ടായ ദുരന്തം മറ്റ് പല ജില്ലകളിലും ആവർത്തിക്കാമെന്നുള്ള സൂചനയാണ് ലഭിക്കുന്നത്. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ഐഎസ്ആർഒ) നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ കഴിഞ്ഞ വർഷം പുറത്തിറക്കിയ മണ്ണിടിച്ചിൽ അറ്റ്‌ലസ് പ്രകാരം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ള 30 ജില്ലകളിൽ 10 എണ്ണം കേരളത്തിലാണ്, വയനാട് 13-ാം സ്ഥാനത്താണ്. പശ്ചിമഘട്ടത്തിലെയും കൊങ്കൺ കുന്നുകളിലെയും (തമിഴ്നാട്, കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര) 0.09 ദശലക്ഷം ചതുരശ്ര കിലോമീറ്റർ മേഖലയിൽ മണ്ണിടിച്ചിൽ സാധ്യത കൂടുതലാണെന്ന് പറയുന്നു.

പശ്ചിമഘട്ടത്തിൽ വളരെ ഉയർന്ന ജനസാന്ദ്രതയാണ് ഉള്ളത്. കാട് വെട്ടി നാടാക്കിയപ്പോൾ ജനവാസ മേഖല മാത്രമല്ല പ്രകൃതിദുരന്ത സാധ്യത കൂടിയാണ് ഉയർന്നത്. ജനവാസ മേഖലയിൽ ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് ആക്കം കൂടുമെന്നത് പ്രത്യേകം ഓർക്കേണ്ട വിഷയമാണ്. 2021-ൽ സ്പ്രിംഗർ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, കേരളത്തിലെ എല്ലാ ഉരുൾപൊട്ടൽ ഹോട്ട്‌സ്‌പോട്ടുകളും പശ്ചിമഘട്ട മേഖലയിലാണെന്നും ഇടുക്കി, എറണാകുളം, കോട്ടയം, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പറയുന്നു.

ALSO READ – അറബിക്കടലിലെ ചൂടു കൂടിയാൽ വയനാട്ടിൽ ഉരുൾപൊട്ടുന്നത് എങ്ങനെ?

കേരളത്തിലെ മൊത്തം ഉരുൾപൊട്ടലിൻ്റെ 59 ശതമാനവും തോട്ടം മേഖലകളിലാണ് സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. വയനാട്ടിലെ വനവിസ്തൃതി കുറയുന്നത് സംബന്ധിച്ച് 2022-ൽ നടത്തിയ ഒരു പഠനം കാണിക്കുന്നത് 1950-നും 2018-നുമിടയിൽ ജില്ലയിലെ 62 ശതമാനം വനങ്ങളും അപ്രത്യക്ഷമായപ്പോൾ തോട്ടങ്ങളുടെ വിസ്തൃതി 1,800 ശതമാനത്തോളം ഉയർന്നു എന്നാണ്. പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിൻ്റെ കീഴിൽ സർക്കാർ രൂപീകരിച്ച “പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിൻ്റെ” മുന്നറിയിപ്പുകളും മണ്ണിടിച്ചിൽ സാധ്യതകളെ തുറന്നു കാട്ടുന്നതാണ്.

ഖനനം, പുതിയ താപവൈദ്യുത നിലയങ്ങൾ, ജലവൈദ്യുത പദ്ധതികൾ, പാരിസ്ഥിതികമായി സെൻസിറ്റീവ് സോൺ 1 ൽ വൻതോതിലുള്ള കാറ്റാടി ഊർജ്ജ പദ്ധതികൾ എന്നിവ നിരോധിക്കാൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. സംസ്ഥാന സർക്കാരുകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹങ്ങളുടെയും പ്രതിരോധം കാരണം 14 വർഷം കഴിഞ്ഞിട്ടും ശുപാർശകൾ നടപ്പാക്കിയിട്ടില്ല. ഇനിയും ഇത്തരം അനുഭവങ്ങൾ ആവർത്തിക്കപ്പെടാമെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്.

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version