5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Harthal : ഉരുൾപൊട്ടലിൽ കേന്ദ്ര സഹായമില്ല; വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫും യുഡിഎഫും

Wayanad Landslide Aid Controversy And Harthal : ദുരിതബാധിതരായ മുണ്ടക്കൈ-ചൂരൽമലയിലെ ജനങ്ങൾക്ക് മറ്റുള്ളവർ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് യുഡിഎഫ്-എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കുമെന്നും നേതാക്കൾ അറിയിച്ചു.

Wayanad Harthal : ഉരുൾപൊട്ടലിൽ കേന്ദ്ര സഹായമില്ല; വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫും യുഡിഎഫും
പ്രതീകാത്മക ചിത്രം (Image Courtesy : PTI)
jenish-thomas
Jenish Thomas | Published: 15 Nov 2024 18:56 PM

കൽപ്പറ്റ : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതം അനുഭവിക്കുന്ന വയനാടിന് സഹായം നിഷേധിക്കുന്ന കേന്ദ്രത്തിനെതിരെ നവംബർ 19-ാം തീയതി ഹർത്താൽ പ്രഖ്യാപിച്ച് സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും. വയനാട് ദുരിതബാധിതരുടെ പുനരധിവാസം വൈകുന്നതിന് പ്രതിഷേധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി കണക്കാതെ ഫണ്ട് അനുവദിക്കാത്ത കേന്ദ്ര നിലപാടിനെതിരെയാണ് സംസ്ഥാനത്തെ ഭരണകക്ഷിയായ എൽഡിഎഫിൻ്റെ ഹർത്താൽ. നവംബർ 19-ാം തീയതി രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താലിന് പ്രഖ്യാപിച്ചിരിക്കുന്നത്.

വയനാട് വിഷയത്തിൽ ഇനി കൈയ്യും കെട്ടി നോക്കിയിരിക്കാൻ സാധിക്കില്ലയെന്ന് കോൺഗ്രസിൻ്റെ കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖ് പറഞ്ഞു. വയനാട് സന്ദർശിച്ച സഹായം നൽകാമെന്ന പറഞ്ഞ പ്രധാനമന്ത്രിയുടെ വാഗ്ദാന ലംഘനമാണെന്നും യുഡിഎഫ് നേതാക്കാൾ പറഞ്ഞു. വയനാട് ദുരന്തത്തെ ലെവൽ 3 വിഭാഗത്തിൽ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയോ വേണമെന്നാണ് യുഡിഎഫിൻ്റെ നിലപാട്. കേരളത്തിന് പ്രത്യേക ഫണ്ട് ലഭിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് എൽഡിഎഫിൻ്റെ ഹർത്താൽ ആഹ്വാനം. വയനാടിനായി പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന് എൽഡിഎഫിൻ്റെ നിലപാട്.

ALSO READ : Wayanad By Election 2024 : വയനാട് പോളിംഗിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; ജയമുറപ്പിച്ച് പ്രിയങ്ക ഗാന്ധി?

വയനാടിനായി 1500 കോടിയോളം രൂപയാണ് വേണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്ത് സമർപ്പിച്ചത്. കത്ത് നൽകി മൂന്ന് മാസമായെങ്കിലും ധനസഹായത്തെ കുറിച്ച് വ്യക്തതയില്ലാത്ത നിലപാട് കേന്ദ്രം തുടരുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും നൽകുന്നത് പോലെ 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിനും ദുരന്തനിവാരണ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നാണ് കേന്ദ്രം അറിയിക്കുന്നത്. ഈ കൈമാറിയ 388 കോടിയിൽ 291 കോടി കേന്ദ്രവിഹിതമാണ്. എസ്ഡിആർഎഫിൻ്റെ ഫണ്ടിൽ 394 കോടി രൂപയുണ്ടെന്നും അക്കൗണ്ട് ജനറലും അറിയിച്ചിട്ടുണ്ട്. ഈ തുക വെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചെയ്യാമെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് കത്തിലൂടെ മറുപടി നൽകി.

വയനാട്ടിലെ ദുരിതബാധിതരായ ജനങ്ങളോടുള്ള കേന്ദ്രത്തിൻ്റെ അവഗണനയ്ക്കെതിരെ എല്ലാവരും ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് എൽഡിഎഫ്-യുഡിഎഫ് നേതാക്കൾ അറിയിച്ചു. ഹർത്താൽ ദിവസം കടകൾ അടച്ചും വാഹനം ഓടിക്കാതെയും സഹകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ആവശ്യ സർവീസകളെ ഹർത്താലിൽ നിന്നും ഒഴിവാക്കുമെന്നും ഇരുമുന്നണികളുടെ നേതാക്കൾ വ്യക്തമാക്കി.

Latest News