5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Earthquake: ഭൂമി കുലുക്കമല്ല, ഭൂമിക്കടിയിലെ കല്ല് നീങ്ങിയതാവാം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല

Wayanad Earthquake Update: വയനാട്ടിലും കോഴിക്കോടും മാത്രമല്ല, പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായതായി റിപ്പോർട്ട്. പാലക്കാട് അലനല്ലൂർ കുഞ്ഞിക്കുളത്താണ് പ്രകമ്പനം ഉണ്ടായിരിക്കുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാളിലും പരിസരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നുണ്ട്.

Wayanad Earthquake: ഭൂമി കുലുക്കമല്ല, ഭൂമിക്കടിയിലെ കല്ല് നീങ്ങിയതാവാം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല
പ്രതീകാത്മക ചിത്രം (Image courtesy : file image, PTI)
neethu-vijayan
Neethu Vijayan | Published: 09 Aug 2024 16:00 PM

വയനാട്ടിലെ പ്രകമ്പനം ഭൂകമ്പമാപിനിയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ. മണ്ണിന് താഴയുള്ള പാറക്കെട്ടുകൾ നീങ്ങിയ ചെറുചലനമാകാമെന്നാണ് നിലവിലെ പ്രാഥമിക വിലയിരുത്തൽ. അസ്വാഭാവികതയുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. സംഭവത്തിൻ്റെ കൂടുതൽ വിവരം ശേഖരിക്കുന്നകായി കാലാവസ്ഥാ വകുപ്പും പറഞ്ഞു.

അമ്പലവയൽ, കുറിച്യർമല, പിണങ്ങോട്, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് എന്നി പ്രദേശങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വലിയ ശബ്ദവും മുഴക്കവും കേട്ടതായാണ് നാട്ടുകാർ പറയുന്നത്. പ്രദേശവാസികളോട് സ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിരുന്നു. രാവിലെ 10.11ന് വലിയ ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ പറയുന്നത്. ആദ്യം കേട്ടത് ചെറുതായുള്ള ശബ്ദവും, പിന്നീട് പാറക്കല്ല് ഉരുണ്ടുവീഴുന്ന പോലുള്ള ശബ്ദവുമാണ് കേട്ടതെന്ന് നാട്ടുകാർ പറഞ്ഞു.

ALSO READ: കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം; അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാർ

വയനാട്ടിലും കോഴിക്കോടും മാത്രമല്ല, പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായതായി റിപ്പോർട്ട്. പാലക്കാട് അലനല്ലൂർ കുഞ്ഞിക്കുളത്താണ് പ്രകമ്പനം ഉണ്ടായിരിക്കുന്നത്. രാവിലെ പത്ത് മണിയോടെ തന്നെയായിരുന്നു സംഭവം നടന്നതെന്നാണ് വിവരം. പ്രകമ്പനത്തിൽ ജനൽ കുലുങ്ങിയെന്നും വലിയ ശബ്ദം കേട്ടെന്നും നാട്ടുകാർ പറയുന്നു. പാലക്കാട് ഒറ്റപ്പാലത്തും പ്രകമ്പനമുണ്ടായി.

ഒറ്റപ്പാലം നഗരസഭ പരിധിയിലെ ചിലയിടങ്ങളിലാണ് ഉഗ്ര ശബ്ദം കേട്ടത്. രാവിലെ 10 മണിക്കും 10 30നും ഇടയിലുള്ള സമയത്താണ് ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. മലപ്പുറം ജില്ലയിലെ എടപ്പാളിലും പരിസരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നുണ്ട്. രാവിലെ പത്തേകാലോടെ ശബ്ദവും ഭൂമിക്ക് ചെറിയ രീതിയിൽ വിറയലും അനുഭവപ്പെട്ടതായാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

Latest News