5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Wayanad Earthquake : വയനാട്ടിൽ ഭുമികുലുക്കം; ഉഗ്രശബ്ദം കേട്ടെന്ന് നാട്ടുകാർ

Wayanad Earthquake Update : എടയ്ക്കൽ ഭാഗത്താണ് ഭൂമി കുലുക്കമുണ്ടായെന്നാണ് സംശയം. ആളുകളോട് സുരക്ഷിതമായ ഇടത്തേക്ക് ഒഴിഞ്ഞു പോകാൻ നിർദേശം നൽകി

Wayanad Earthquake : വയനാട്ടിൽ ഭുമികുലുക്കം; ഉഗ്രശബ്ദം കേട്ടെന്ന് നാട്ടുകാർ
(Image Courtesy: Pinterest)
Follow Us
jenish-thomas
Jenish Thomas | Updated On: 09 Aug 2024 12:38 PM

കൽപറ്റ : വയനാട്ടിൽ ഭുമികുലുക്കമുണ്ടായിയെന്ന് (Wayanad Earthquake) സംശയം. എടയ്ക്കൽ ഭാഗത്ത് ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. ഇതോടെ ആ പ്രദേശത്തുള്ളവരോട് സുരക്ഷിതമായ ഇടത്തേക്ക് മാറാൻ റവന്യു ഉദ്യോഗസ്ഥർ നിർദേശം നൽകി. കുർച്യർമല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടയ്ക്കൽ ഗുഹ പ്രദേശങ്ങളിൽ ഉള്ളവരോടെ സുരക്ഷിതമായ ഇടത്തേക്ക് മാറാൻ നിർദേശം നൽകിയിരിക്കുന്നത്. ഉരുൾപ്പൊട്ടൽ ഉണ്ടായ മുണ്ടക്കൈയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. ഭൂമികുലുക്കമാണ് ഉണ്ടായതെന്ന് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു.

നെന്മേനി വില്ലേജിലെ ഭൂമിക്കടിയിൽ നിന്നുമാണ് പ്രകമ്പനവും ശബ്ദവും ഉണ്ടായത്. ഭൂമികുലുക്കം ഉണ്ടായതിനെ തുടർന്ന് അമ്പലവയൽ എടയ്ക്കൽ ജിഎൽപി സ്കൂകളിന് അവധി നൽകി. റവന്യു അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക

Latest News