Wayanad By-Election 2024 : വയനാട് ഉപതിരഞ്ഞെടുപ്പ്; മലപ്പുറത്ത് മൂന്ന് നിയോജക മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Wayanad By-Election 2024 : ഒപ്പം പോളിംഗ് സാമഗ്രികളുടെയും ഇവിഎം വിവി പാറ്റ് മെഷീനുകളുടെയും വിതരണ-സ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്.
വയനാട്: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.നവംബര്‍ 12,13 തീയതികളിലാണ് അവധി.
ഒപ്പം പോളിംഗ് സാമഗ്രികളുടെയും ഇവിഎം വിവി പാറ്റ് മെഷീനുകളുടെയും വിതരണ-സ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജകമണ്ഡലങ്ങളില്‍ നവംബർ 11 ന് വൈകീട്ട് 6 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിവസമായ നവംബർ 23 നും സർക്കാർ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പ്രണബ്ജ്യോതി നാഥ് നിലമ്പൂരിലെത്തിയിരുന്നു. പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രവും വോട്ടെണ്ണൽ കേന്ദ്രവുമായ നിലമ്പൂർ അമൽ കോളജിലെ സൗകര്യങ്ങളും സ്ട്രോങ് റൂമുകളും സന്ദർശിക്കുകയും പോരായ്‌മകൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു.