Wayanad By Election Result 2024 : വയനാട്ടിൽ പ്രിയങ്കരി പ്രിയങ്ക തന്നെ; നാല് ലക്ഷത്തിലധികം ലീഡിൽ ലോക്സഭയിലേക്ക്

Wayanad By Election Result 2024 Priyanka Gandhi : വയനാട്ടിൽ ഇന്ത്യ മുന്നണി സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ജയമുറപ്പിച്ചു. നിലവിൽ രണ്ടര ലക്ഷം വോട്ടിൻ്റെ ലീഡുള്ള പ്രിയങ്ക ഗാന്ധി ആധികാരികമായാണ് തൻ്റെ കന്നിയങ്കത്തിൽ വിജയമുറപ്പിച്ചത്. എൽഡിഎഫിൻ്റെ സത്യൻ മൊകേരിയാണ് രണ്ടാമത്.

Wayanad By Election Result 2024 : വയനാട്ടിൽ പ്രിയങ്കരി പ്രിയങ്ക തന്നെ; നാല് ലക്ഷത്തിലധികം ലീഡിൽ ലോക്സഭയിലേക്ക്

പ്രിയങ്ക ഗാന്ധി (Image Credits - PTI)

Updated On: 

23 Nov 2024 14:12 PM

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയ്ക്ക് തന്നെ ജയം. 4,04,619 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ജയം കുറിച്ചത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ 6,12,020 വോട്ടുകളും പ്രിയങ്ക നേടി. പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പാണിത്. സഹോദരൻ രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലം പ്രതിനിധീകരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് വയനാട്ടിൽ വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഫലം വ്യക്തമായ മണ്ഡലമായിരുന്നു വയനാട്. രാഹുൽ ഗാന്ധിയുടെ സഹോദരി എന്നതും ദേശീയതലത്തിൽ പ്രിയങ്ക ഗാന്ധിയുടെ വിലാസവും മണ്ഡലത്തിലെ മത്സരം തന്നെ അപ്രസക്തമാക്കിയിരുന്നു. അതിനെ ശരിവെക്കുന്നതാണ് നിലവിൽ പ്രിയങ്ക നടത്തുന്ന പ്രകടനം. 2019 തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി സ്വന്തമാക്കിയ ലീഡ് മറികടക്കുമോ എന്നതായിരുന്നു വയനാട്ടിലെ ചോദ്യം. 2019ൽ 4,31,770 വോട്ടുകൾക്കാണ് രാഹുൽ വിജയിച്ചത്. ഇത്തവന ലീഡ് അഞ്ച് ലക്ഷമാക്കുമെന്ന തരത്തിൽ കോൺഗ്രസ് ചില വെല്ലുവിളികൾ നടത്തിയിരുന്നു. എന്നാൽ, വോട്ട് ശതമാനം കുറഞ്ഞതോടെ ഈ ലക്ഷ്യത്തിലെത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

64.72 ശതമാനമായിരുന്നു ഇത്തവണ വയനാട്ടിൽ ആകെ പോൾ ചെയ്ത വോട്ടുകൾ. 2019ല്‍ 80.33 ശതമാനമായിരുന്നു പോളിങ് നിരക്ക്. 2024ല്‍ ഇത് 72.92 ശതമാനത്തിലേക്ക് താഴ്ന്നു. ഇത്തവണ അതിൽ നിന്നും 10 ശതമാനത്തിലധികം പോളിങ് കുറഞ്ഞതിനാൽ ലീഡ് അഞ്ച് ലക്ഷമെന്ന മാജിക്ക് സംഖ്യയിലെത്തില്ല. ഇടതുമുന്നണി സ്ഥാനാർത്ഥിയായി സത്യൻ മൊകേരിയും എൻഡിഎ സ്ഥാനാർത്ഥിയായി നവ്യ ഹരിദാസുമാണ് വയനാട് മത്സരിക്കുന്നത്. ഇവർക്കൊന്നും പ്രിയങ്ക ഗാന്ധിയ്ക്ക് വെല്ലുവിളിയുയർത്താൻ കഴിയില്ല എന്ന കണക്കുകൂട്ടലുകൾ ശരിവെക്കുന്നതാണ് നിലവിലെ ലീഡ് നില. ഈ മാസം 13നാണ് വയനാട് വോട്ടെടുപ്പ് നടന്നത്.

Also Read : Kerala Byelection 2024: വിധിയറിയാൻ മണിക്കൂറുകൾ മാത്രം; പാലക്കാടും ചേലക്കരയും വയനാടും ആര് നേടും

മണ്ഡലത്തിൽ രാവിലെ മുതൽ വോട്ടിങ് കുറവായിരുന്നു. വോട്ടിങ് ആരംഭിച്ചത് മുതൽ പോളിങ് സ്റ്റേഷനുകളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. ഉച്ചക്ക് ശേഷം കൂടുതൽ ആളുകളെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു എങ്കിലും അതും ഉണ്ടായില്ല. പോളിംഗ് ശതമാനം കുറഞ്ഞത് യുഡ‍ിഎഫിന്‍റെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിംഗ് ശതമാനം കുറഞ്ഞിട്ടില്ല. എന്‍ഡിഎ, എൽഡിഎഫ് കേന്ദ്രങ്ങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കാം. 2019 ൽ രാഹുൽ നേടിയതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം പ്രിയങ്ക നേടുമെന്നും സതീശൻ അവകാശപ്പെട്ടിരുന്നു.

ആദ്യ കാലങ്ങളിൽ സോണിയ ഗാന്ധിക്കായും രാഹുൽ ഗാന്ധിക്കായും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തെങ്കിലും 2019ലാണ് ഒരിയങ്ക ഗാന്ധി ഔദ്യോഗികമായി രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. 2019ൽ പ്രിയങ്കയെ എഐസിസി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ആദ്യം ഉത്തർപ്രദേശിൻ്റെ കിഴക്കൻ പ്രദേശങ്ങളിലേക്കുള്ള ജനറൽ സെക്രട്ടറിയായിരുന്നു. തുടർന്ന് സംസ്ഥാനത്തിൻ്റെയാകെ ജനറൽ സെക്രട്ടറിയായി. അക്കൊല്ലം യുപിയിൽ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ചുക്കാൻ പിടിച്ചത് പ്രിയങ്കയായിരുന്നു.

52 വയസുകാരിയായ പ്രിയങ്ക ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ജനറൽ സെക്രട്ടറിയാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും മകളാണ് പ്രിയങ്ക ഗാന്ധി. 1972 ജനുവരി 12ന് ന്യൂഡൽഹിയിലാണ് പ്രിയങ്ക ജനിച്ചത്. 1997ൽ ഡൽഹി സ്വദേശിയായ വ്യവസായി റോബർട്ട് വദ്രയെ വിവാഹം കഴിച്ചു. ദമ്പതിമാർക്ക് രണ്ട് മക്കളുണ്ട്.

Related Stories
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Sharon Murder Case: പ്രതികൾക്ക് പറയാനുള്ളത് കേൾക്കും; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നില്ല
KSEB Contractor Attacked: തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകി; ചോദ്യം ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാരനെ ആശുപത്രിയിൽ കയറി വെട്ടി
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ