Wayanad By Election 2024 : വയനാട് പോളിംഗിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; ജയമുറപ്പിച്ച് പ്രിയങ്ക ഗാന്ധി?

Wayanad By Election 2024 Lowest Polling Percentage : വയനാട് ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായത് 10 ശതമാനത്തോളം ഇടിവ്. വയനാട് മണ്ഡല ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്.

Wayanad By Election 2024 : വയനാട് പോളിംഗിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; ജയമുറപ്പിച്ച് പ്രിയങ്ക ഗാന്ധി?

പ്രിയങ്ക ഗാന്ധി (mage Credits - PTI)

Published: 

14 Nov 2024 10:55 AM

വയനാട് ഉപതിരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ ഭീതി ഇടതുമുന്നണിയ്ക്കാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനത്തിൽ നിന്ന് 10 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതാണ് ഇടതുപക്ഷത്തെ ആശങ്കപ്പെടുത്തുന്നത്. പോളിംഗ് ശതമാനത്തിൽ ഇടിവുണ്ടാവുകയെന്നാൽ പൊതുവെ നിലവിലെ പാർട്ടി ഭരണം തുടരുമെന്ന സൂചനയാണ്. അതായത്, രാഹുൽ ഗാന്ധി എംപിയായിരുന്ന വയനാട്ടിൽ ഇനി സഹോദരി പ്രിയങ്ക ഗാന്ധിയാവും എംപി. ഇതാദ്യമായാണ് പ്രിയങ്ക തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

വയനാടിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന ചേലക്കരയിൽ കനത്ത പോളിംഗ് നടന്നപ്പോൾ വയനാട്ടിൽ പോളിംഗ് ശതമാനം കുത്തനെ കുറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കനുസരിച്ച് വയനാട്ടില്‍ 64.54 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞ തവണ 73 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഇത്തവണ ഉണ്ടായത് 10 ശതമാനത്തോളം കുറവ്. വയനാട് മണ്ഡലത്തിൻ്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമാണ് ഇത്. ഏകപക്ഷീയമായ തിരഞ്ഞെടുപ്പാണ് നടക്കുക എന്ന് വോട്ടർമാർ കരുതുമ്പോഴാണ് പോളിംഗ് ശതമാനം സാധാരണഗതിയിൽ കുറയുക. ഇവിടെയും സംഭവിച്ചത് അതാവാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ആറ് മാസത്തിനിടെ വീണ്ടും തിരഞ്ഞെടുപ്പ് നടന്നതും പോളിംഗ് ശതമാനം കുറയുന്നതിന് കാരണമായി. ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരിൽ വളരെ കുറച്ചുപേർ മാത്രമേ വോട്ട് ചെയ്യാൻ എത്തിയുള്ളൂ.

Also Read : Kochi Tourist Injury: ഫോർട്ട്കൊച്ചിയിൽ ഓടയിൽ വീണ് വിദേശിയുടെ കാലൊടിഞ്ഞ സംഭവം; നാണക്കേടെന്ന് ഹൈക്കോടതി

മണ്ഡലത്തിലെ 14,71,742 വോട്ടർമാരിൽ 9,50,005 പേർ മാത്രമേ വോട്ട് ചെയ്യാൻ എത്തിയുള്ളൂ. ഹോം വോട്ടുകളും പോസ്റ്റൽ വോട്ടുകളും ഒഴികെയുള്ള കണക്കാണിത്. ഏറനാടാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. 69.39 ശതമാനമാണ് ഏറനാട്ടിലെ പോളിംഗ്. 61.62 ശതമാനം മാത്രം പോളിംഗ് രേഖപ്പെടുത്തിയ നിലമ്പൂരിലാണ് ഏറ്റവും കുറവ് പോളിംഗ് നടന്നത്.

വന്യജീവി ആക്രമണം, ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം, രാത്രിയാത്രാ നിരോധനം, ചുരം ബദൽ പാത തുടങ്ങി വിവിധ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ല എന്ന വിമർശനം നേരത്തെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആർക്ക് വോട്ട് ചെയ്താലും കാര്യമില്ല എന്നാണ് പലരും കരുതിയത്. പ്രിയങ്ക ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിൽ വോട്ട് ചെയ്യാനെത്തിയവരുണ്ട്. അഞ്ച് ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി ജയിക്കുമെന്നായിരുന്നു യുഡിഎഫിൻ്റെ പ്രഖ്യാപനം. എന്നാൽ, ഇതിന് സാധിച്ചേക്കില്ല എന്ന് വിലയിരുത്തലുണ്ട്.

എൽഡിഎഫ് വോട്ടുകൾ പോൾ ചെയ്തെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരിയും എൽഡിഎഫ് കേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞെന്ന് യുഡിഎഫ് നേതാക്കളും പറഞ്ഞിരുന്നു. എന്ത് തന്നെയായാലും പുറത്തുവരുന്ന നിരീക്ഷണത്തിൽ നിന്ന് മനസിലാക്കാനാവുന്നത് പ്രിയങ്ക ഗാന്ധി ആദ്യമായി ലോക്സഭയിൽ എത്തുമെന്നാണ്.

Related Stories
Elephant: ആന എഴുന്നള്ളിപ്പില്‍ വടിയെടുത്ത് ഹൈക്കോടതി; 30 കിലോമീറ്ററില്‍ കൂടുതല്‍ ആനയെ നടത്തിക്കരുത്‌
Kerala Rain Alert : ചക്രവാതച്ചുഴി; സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
Sabarimala : തീർത്ഥാടകരെ നിർത്തിയുള്ള യാത്ര വേണ്ട; ഫിറ്റ്നസില്ലാത്ത ഒരു ബസ് പോലും ഉണ്ടാവരുത്: കെഎസ്ആർടിസിയ്ക്ക് നിർദ്ദേശവുമായി ഹൈക്കോടതി
Israel Tourists in Thekkady: ഇസ്രായേലിൽ നിന്നും തേക്കടി കാണാൻ എത്തിയവരെ അപമാനിച്ച സംഭവം; പൗരത്വം ചോദിച്ച് വിവാദമുണ്ടാക്കുന്നത് ഇവരുടെ പതിവ്
Kochi Tourist Injury: ഫോർട്ട്കൊച്ചിയിൽ ഓടയിൽ വീണ് വിദേശിയുടെ കാലൊടിഞ്ഞ സംഭവം; നാണക്കേടെന്ന് ഹൈക്കോടതി
Sabarimala : തൂങ്ങിമരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഒളിവിൽ കഴിഞ്ഞത് 15 വർഷം; ശബരിമലയിലെ സ്ഥിരം മോഷ്ടാവിനെ സാഹസികമായി പിടികൂടി പോലീസ്
ചായ ചൂടാക്കി കുടിക്കേണ്ടാ, ആരോഗ്യത്തിന് ദോഷം ചെയ്യും
കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കാം
ദീപികയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് രണ്‍വീര്‍
കൈ നിറയെ സ്വർണ വളകൾ! സ്​റ്റണിങ് ലുക്കില്‍ നയന്‍താര