Water Transport Employee: സഹപ്രവർത്തക വസ്ത്രം മാറുന്നത് വീഡിയോയിൽ പകർത്തി; ആലപ്പുഴയിൽ ജലഗതാഗത വകുപ്പ് ജീവനക്കാരന് സസ്‌പെൻഷൻ
Government Employee Suspended for Filming Colleague Changing Clothes: ഡോക്ക് യാർഡിൽ വനിതകളുടെ ശുചിമുറിയിൽ നിന്നും യൂണിഫോം മാറുന്നതിനിടെയാണ് മുകളിൽ നിന്നും ഇയാൾ വീഡിയോ പകർത്തുന്നതായി യുവതിയുടെ ശ്രദ്ധയിൽപ്പെടുന്നത്.
ആലപ്പുഴ: സഹപ്രവർത്തക വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്തിയ സർക്കാർ ജീവനക്കാരനെതിരെ വകുപ്പ്തല നടപടി. ആലപ്പുഴയിലെ ജലഗതാഗത വകുപ്പിന്റെ ഡോക്ക് യാർഡിലാണ് സംഭവം. ഇതേ തുടർന്ന്, ജീവനക്കാരനെ സെപ്റ്റംബർ 21 മുതൽ സസ്‌പെൻഡ് ചെയ്തതായി ജലഗതാഗത വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടിൽ ശ്രീകണ്ഠൻ നായരെയാണ് സസ്‌പെൻഡ് ചെയ്തത്. വകുപ്പുതലത്തിൽ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സൗത്ത് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, യുവതി രേഖാമൂലം പരാതി എഴുതി പൊലീസിന് ഇതുവരെ നൽകിയിട്ടില്ല. പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മാത്രമേ ഇയാൾക്കെതിരെ തുടർ നടപടികൾ എടുക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുകയുള്ളു.
ALSO READ: ബാറിൽ ബില്ലടക്കാൻ പറഞ്ഞതിന് വൈദ്യുതി കളഞ്ഞു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കഴിഞ്ഞ സെപ്റ്റംബർ 20-നാണ് സംഭവം നടന്നത്. ഡോക്ക് യാർഡിൽ വനിതകളുടെ ശുചിമുറിയിൽ നിന്നും യൂണിഫോം മാറുന്നതിനിടെയാണ് അടുത്തുള്ള ശുചിമുറിയുടെ മുകളിൽ നിന്നും ഇയാൾ വീഡിയോ പകർത്തുന്നതായി യുവതി കാണുന്നത്. അവർ പെട്ടെന്ന് തന്നെ പുറത്തിറങ്ങി ബഹളം വയ്ക്കുകയും പരാതിപ്പെടുകയും ചെയ്തു. പരാതിയെ തുടർന്ന്, ജോലിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോഴാണ് ശ്രീകണ്ഠൻ നായരുടെ ഫോണിൽ നിന്നും വീഡിയോ കണ്ടെത്തിയത്.